background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

മുറിവുകൾ🖤

എന്റെ ശ്രദ്ധയെ മാറ്റിയത് ആ വാച്യത്രാണിയായിരുന്നു. മനുവിന്റെ
കൂർക്കംവലി എന്നെ മാത്രമല്ല മറ്റുള്ളവരെയും അലോസരപ്പെടുത്തി. 

ഉറക്കച്ചടവിൽ അവനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 
പെട്ടന്നായിരുന്നു അഭിജിത്തിന്റെ ചോദ്യം. "എന്താടാ ഇതിനും മാത്രം ആലോചിക്കാൻ ? ". 

ചെറുതായൊന്ന് പുഞ്ചിരിച്ചു. എനിക്ക് മറ്റൊന്നും പറയാനായില്ല. അല്ലെങ്കിലും ഓർമ്മകൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഭംഗിയാണ്. മനസ്സിനെ മുറിവേൽപ്പിക്കും. 

രണ്ട് വർഷത്തിനിടയിൽ കടന്ന് പോയ നല്ലനിമിഷങ്ങൾ ശരിക്കൊന്ന് ആഘോഷിക്കാൻ കൂടിയായില്ല. പിന്നെ അവയൊക്കെ എത്ര റീക്രീയേറ്റ് ചെയ്താലും വല്ല്യകാര്യമൊന്നുമുണ്ടാകില്ല. 

സമയം എത്രപെട്ടന്നാണ്‌ കടന്ന് പോകുന്നത്. കാലത്തിനനുസരിച്ച് പലതും മാറ്റത്തിന് വിധേയമാകുന്നു. എന്തിന് ഈ ഭൂമി തന്നെ വലിയൊരു ഉദാഹരണമല്ലേ... 

അഭിജിത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ഇടക്കിടെ കൈയിൽ കെട്ടിയിരുന്ന നാഴികമണി ബീപ് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു. 

വൈകുന്നേരമായിരിക്കുന്നു. ഇന്നത്തേക്ക് കോളേജിനോട് യാത്രപറയാൻ സമയമായിരിക്കുന്നു. 
ഗ്രൗണ്ടിലൂടെ ഞങ്ങൾ പതിയെ നടന്നു. 

സൂര്യൻ വെൺമേഘങ്ങൾക്കിടയിൽ ഒളിച്ച് കളിക്കുന്നുണ്ട്. ഞാൻ നിശ്ശബ്ദനായിരുന്നു. മറ്റെങ്ങനെയാണ് ഒന്നുറക്കെ കരയാനാവുക... 


തുടരും... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻