Posts

Showing posts from July, 2024

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
കാണെ കാണെ  ... കേരളഭൂമി പത്രത്തിന്റെ സീനിയർ എഡിറ്റർ പോസ്റ്റിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിൽ പിന്നെയാണ് അതുവരെ ഉണ്ടായിരുന്ന ജീവിതത്തിന്റെ താളക്രമം മറ്റൊരു ദിശയിലേക്ക് മാറി സഞ്ചരിച്ചത് . ഒന്നിനു പിറകെ മറ്റൊന്ന് എന്നവിധം സമസ്യകൾ വന്നുകൊണ്ടേ ഇരുന്നു . ഒഴിവു സമയം തിരിച്ചു കിട്ടാനാകാത്തവിധം ഭൂതകാലത്തിന്റെ അടരുകളിലേക്ക് മടങ്ങിപ്പോയി. ഏകാന്തതയുടെ നനുത്ത നിമിഷങ്ങളിൽ കാലിടറാതിരിക്കാൻ കൈമുതലാക്കിയ  വായനയ്ക്ക് കൈമോശം വന്നു. ചില്ലരമാലകൂട്ടിനുള്ളിൽ ഒരായിരം ആത്മാക്കൾ ശ്വാസം മുട്ടി പിടഞ്ഞു . പരമമായ മോക്ഷം അവരും ആഗ്രഹിച്ചിരുന്നുവോ ? . ഓഫീസിൽ നിന്ന് റൂമിലർത്തിയാൽ ഒരു കോഫി പതിവായിരുന്നു . ആവിപാറുന്ന ചൂട് കോഫി ചുണ്ടോട് ചേർത്ത് ഒരിറക്ക് കുടിക്കുമ്പോൾ മൂക്കിലേക്ക് തുളച്ചു കയറുന്ന കാപ്പിപ്പൊടിയുടെ മാദക ഗന്ധം തലച്ചോറിനെ ഉന്മത്തനാക്കിയിരുന്നു . എന്നാൽ ഇപ്പോഴോ കണ്ടാൽ പച്ചവെള്ളവും സുതാര്യവുമായ വോഡ്ക ശരീരമാസകലം ലഹരി പിടിപ്പിക്കുന്നു . ഇടയ്ക്കിടെ കാൽ വഴുതുന്നു തെന്നിത്തെറിച്ചു പോകുന്നു ഒരിക്കലും പിടിതരാത്ത ജീവിതത്തെപ്പോലെ . ആർക്കറിയാം  ? ജോലിഭാരം കൂടിയപ്പോഴാണ് ഒരു അസിസ്റ്റൻഡ് തസ്തിക സൃഷ്ടിച്ചാലോ എന്ന...