Posts

Showing posts from January, 2025

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
  സങ്കടങ്ങൾക്ക് എന്ത് ടൈറ്റിൽ?  കോളേജിൽ നിന്നും തിരികെ ഹോസ്റ്റലിലേക്ക് വരുമ്പോൾ ഞാൻ അഭിജിത്തിനോട് പറഞ്ഞിരുന്നു ; 'നമുക്ക് പള്ളിയിലൊന്ന് കയറിയിട്ട് പോയാലോ?' 'മം' അവനൊന്ന് മൂളി. ബസ്സികുടിക്കുമ്പോൾ ഓരോ ചിന്തകളായിരുന്നു. എത്രയൊക്കെ പുറം കാഴ്‌ചകളിൽ അഭയം തേടാൻ ശ്രമിച്ചാലും ഓർമ്മകളുടെ നെടുനീളൻ ചുരുളുകൾ മനസ്സിനെ ചുറ്റിവരിഞ്ഞു കൊണ്ടേയിരിക്കും. ചെകിള വിടർത്തി പിടയുന്ന ചെറു മത്സ്യത്തെപ്പോലെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടേയിരുന്നു. വേദനയുടെ ആക്കം കൂടിയപ്പോൾ മിഴികളിൽ നനവ് പടരാൻ തുടങ്ങിയിരുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ഒന്ന് ചുഴിഞ്ഞു നോക്കി. ചെറിയൊരു കുളിർക്കാറ്റ് മിഴികൾക്ക് ചുറ്റും പടർന്ന നനവിനെ അപ്പാടെ തുടച്ചു മാറ്റി.  ചെറുമുകുളങ്ങൾ പൊട്ടിക്കിളിർക്കുന്ന പോലെ ചിന്തകൾ പിന്നെയും നൂഴ്ന്ന് പൊന്തി വന്നു കൊണ്ടേയിരുന്നു.  മുൻവിധിയാതൊന്നുമെയില്ലാതെ എന്നെ ആര് കേൾക്കാനാണ്? അവരെന്താവും ചിന്തിക്കുക? ഞാനൊരു ദുർബലനാണോ? ഞാനൊരു അന്തർമുഖനായത് എന്റെ കുറ്റമാണോ?  ബസ്സ്‌ ഓരോ സ്റ്റോപ്പ്‌ കഴിയുന്തോറും ഞാൻ ചിന്തകളുടെ ചുരവും കയറിക്കൊണ്ടേയിരുന്നു. 'എടാ സ്റ്റോപ്പ്‌ എത്തി ' അഭിജിത്തിന്റെ പി...