background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

മഴ⛈️


ഉള്ളിലെവിടെയോ ഒരു നീറ്റൽ... 

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു. 
ഒരു വാചകം എഴുതണം. പക്ഷേ ഒരു നിബന്ധനയുണ്ട്. 

സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും 
ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷവും നൽകുന്നതായിരിക്കണം ആ വാചകം. 

ബീർബൽ എഴുതി... 

"ഈ സമയവും കടന്നു പോകും"

അവരെയൊക്കെ യാത്രയാക്കി ഞാൻ പതുക്കെ നടന്നു. 

മറവിയിൽപ്പെട്ടതിനെ വീണ്ടും വിചാരവിഷയമാക്കിക്കൊണ്ട് സ്കൂൾ കാലഘട്ടം കടന്നു പോയി. 

ആരവങ്ങളും ആഹ്ലാദവും ഉയർത്തിപ്പിടിച്ചുകൊണ്ട് അവർ മുന്നോട്ട് പായുകയായിരുന്നു. 

വികൃതിക്കൂട്ടങ്ങൾ... 

അവരുടെ ചിരിയും...  സന്തോഷവും... 
എന്നെ ഗതകാല സ്മരണകളിലേക്ക് സ്വാഗതം ചെയ്തു. 

ഒന്നും നഷ്ട്ടപെട്ടിട്ടില്ല... എല്ലാം എനിക്ക് മുന്നിൽ തന്നെയുണ്ട്. 

നീണ്ട വീഥിയിലൂടെ മൂകനായി ഇഴഞ്ഞു നീങ്ങുമ്പോൾ... 

എന്റെ മനസ്സിൽ അവളായിരുന്നു... ആ മുഖമായിരുന്നു... 

പറയാതെ വന്ന ഇളംങ്കാറ്റിന് അവളുടെ സ്വരമാധുര്യമായിരുന്നു. 

ഞാൻ മെല്ലെ തല ഉയർത്തി ആകാശത്തേക്ക് നോക്കി. 

സ്വർഗ്ഗ കവാടത്തെ നയനസുഭഗമാക്കും വിധം കാർമേഘങ്ങൾ ആനക്കൂട്ടങ്ങളെപ്പോലെ ദർശനീയതനായി. 

കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ 
കെട്ടിപുണർന്നതായൊരു ഓർമ്മ പോലെ അവൾ 
എന്നിലേക്ക് പെയ്തിറങ്ങി. 

മഴ... 


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻