background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

1

എന്റെ നെറ്റിയിൽ അടയാളപ്പെടുത്തിയിരിക്കുന്ന ചാരം ഒരു ശാപം പോലെ തോന്നി, എന്റെ മരണത്തെയും ഉള്ളിൽ പതിയിരിക്കുന്ന ഇരുട്ടിനെയും കുറിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്തൽ. പള്ളിയുടെ ഇടനാഴിയിൽ തണുപ്പിൽ കുതിർന്ന് ഞാൻ നിന്നു, പഴയ സ്തുതിഗീതങ്ങളുടെ നനഞ്ഞ ആവരണം പോലെ  പഴകിയ വായുവിന്റെ ഗന്ധം എന്നിൽ പറ്റിപ്പിടിച്ചിരുന്നു. ഫാദർ ഏലിയയുടെ വാക്കുകൾ എന്റെ മനസ്സിൽ പ്രതിധ്വനിച്ചു: 

" നീ പൊടിയാണെന്ന് ഓർക്കുക, പൊടിയിലേക്ക് മടങ്ങും."

ഞാൻ ശാന്തമായ പ്രഭാത വായുവിലേക്ക് നടന്നു നീങ്ങിയപ്പോൾ , മരങ്ങൾ എന്റെ മേൽ തൂങ്ങിക്കിടക്കുന്നതായി തോന്നി, അവയുടെ നഗ്നമായ ശാഖകൾ ആകാശത്തേക്ക് നീളുന്ന അസ്ഥികൂടങ്ങൾ പോലെയായിരുന്നു. എപ്പോഴും ആശ്വാസത്തിന്റെ സ്ഥലമായിരുന്ന കാട് ഇപ്പോൾ അടിച്ചമർത്തലായി തോന്നി, അതിന്റെ നിഴലുകൾ എനിക്ക് നേരിടാൻ കഴിയാത്ത രഹസ്യങ്ങൾ പോലെ മുഴച്ചു നിന്നു . ഞാൻ എന്റെ വേഗത വർദ്ധിപ്പിച്ചു, ഒരു തണ്ടിന്റെ നേർത്ത ഞരക്കങ്ങൾ പോലെ ശൂന്യതയുടെ മറവുകളിൽ ഒളിച്ചു വരുന്ന ഇലകളുടെ മർമരങ്ങൾ പോലെ ഓരോ നിമിഷവും എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നു . കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ ദർശനങ്ങൾ ആരംഭിച്ചിരുന്നു. ഞാൻ അവയെ ഓർത്തെടുക്കാൻ ശ്രമിച്ചു. തലയ്ക്കുള്ളിലേക്ക് ഒരു വാഴ്ത്തലപ്പ് പെട്ടെന്ന്  ആഴ്ന്നിറങ്ങിയത് പോലെ തോന്നി. മെല്ലെ മനസ്സിന്റെ അടരുകളിൽ ഒരു വാഗ്മയ ചിത്രം പോലെ അവ തെളിഞ്ഞു വന്നു. ഇരുണ്ടതും വളച്ചൊടിച്ചതുമായ ചിത്രങ്ങൾ. ആ വാഗ്മയ ചിത്രങ്ങൾ എന്റെ സ്വപ്നങ്ങളെ ആക്രമിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. ഞാൻ അവയെ വെറും ഉത്കണ്ഠയായി മായ്ച്ചുകളയാൻ ശ്രമിച്ചപ്പോഴൊക്കെയും , അകാരണമായ ഭയം എന്നെ പിന്തുടർന്നു കൊണ്ടിരിന്നു. എന്റെ അസ്ഥികളിലേക്ക് നുഴഞ്ഞുകയറുന്ന ഒരു തണുത്ത ഭയം.

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻