background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

ചോര💘

മോനേ ഇതൊക്കെ എങ്ങനെ?

അതൊക്കെ പിന്നെ പറയാം... നീ വാ പോകാം. ക്ലാസ്സ്‌ ഇപ്പോ തുടങ്ങും.

പെട്ടന്നായിരുന്നു ഇലക്ട്രിക് ബെൽ മുഴങ്ങിയത്.

എല്ലാവരും നേരത്തെ തന്നെ വീട്ടിൽ എത്തിച്ചേരാൻ നിർബന്ധിതരായി.

ആകാശമാകെ കറുത്തിരുണ്ടിരിക്കുന്നു.

കറുപ്പ്...

ഇരുളിന്റെ നിറമാണ്...
അന്ധതയുടെ ലോകവും...
മരണത്തിന്റെ പ്രതീകവും...

ടാ ജിത്തൂ... സ്നേഹ ദേ പോകുന്നു.

തന്റെ ഉറ്റ ചങ്ങാതിമാരോടൊപ്പം നടന്നു നീങ്ങുകയായിരുന്നു സ്നേഹ. നേരത്തെ പോകാൻ കഴിയാത്തതിൽ ആര്യ നീരസം പ്രകടിപ്പിച്ചു.

ഫോണിൽ മറ്റാരോടോ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അമൃത.

മണികുട്ടിയാകട്ടെ തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് പോലും അറിയാതെ മറ്റൊരു ലോകത്തിലും.

ബൈക്ക് സ്റ്റാൻഡിന്റെ അവിടെ നിന്നു കൊണ്ട് വീക്ഷിക്കുകയായിരുന്നു ജിത്തു.

താമസിയാതെ ജിത്തുവും അനുവും ശകടത്തിൽ യാത്രയായി.

ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത്‌ ; മഴ പെയ്യുമോ... ഇല്ലയോ ഒന്നും ആലോചിക്കാതെ അനുരാഗത്തിന്റെ ലോകത്തിൽ മുഴുകി നിൽക്കുന്ന കാമിനികളെയും കാണാം.

ഖ്നും ദേവന്റെ ക്രോധത്താൽ പ്രകൃതിയാകെ പേടിച്ചു വിരണ്ടു.

വാക്കുകൾ കൊണ്ട് പ്രിയപ്പെട്ടവർ പ്രഹരിക്കുന്നത് പോലെ ;

മിന്നൽ പാളികൾ ഞങ്ങൾക്ക് മുകളിലൂടെ കടന്നു പോയി.

മൃദുലമാർന്ന സ്നേഹസ്പർശം പോലെ അകലെ നിന്നും വീശിയ തെക്കൻ കാറ്റ് എല്ലാവരിലും ഒരു കുളിർമ നൽകിക്കൊണ്ട്
ദൂരേക്ക് മാഞ്ഞു പോയി.

അപ്പോഴും ഞങ്ങൾ റോഡരികിലൂടെ നടന്നു നീങ്ങുകയായിരുന്നു.

ക്ഷമ ഇല്ലാത്തതു കൊണ്ടാവാം മാനത്ത്‌ നിന്നും മുത്തു മാല നൂലറ്റു വീണത്.

ഭൂമിയിലേക്ക് പെയ്തിറങ്ങിയ പുതു മഴയ്ക്ക്
ചോരയുടെ നിറമായിരുന്നു.

ആർദ്രമാം സ്നേഹം തേടി ആകാശ മേഘങ്ങൾ യാത്രയായി...

ആ മഴയിൽ കുതിർന്ന് ഞാനും...

ദൂരങ്ങൾക്കിപ്പുറം... 


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻