background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

ജീവിതം⏰️

കഥ കേൾക്കാനായ് എന്നോടൊപ്പം വരാന്തയിൽ മാമനും ഉണ്ടാകും.

ഒരു വൈദികൻ ആകാൻ സെമിനാരിയിൽ പോയെങ്കിലും ; അപസ്മാരം എന്ന പൈശാചിക ശക്തി മാമനെ തളർത്തിയിരുന്നു.

മാമനിൽ നിന്നും ഗ്രഹിച്ച ഈശോയുടെ ദൈവിക വചനങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നു.

പണ്ട് ആദ്യമായി വീട്ടിൽ ഡി. വി. ഡി പ്ലയെർ വാങ്ങിയ ദിവസം ; ആദ്യമായി ഞാൻ കണ്ട സിനിമ ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.

സചിത്ര ബൈബിൾ കഥകളിലും സൺ‌ഡേ ക്ലാസ്സിലും എന്നെ അത്ഭുതപ്പെടുത്തിയ ഈശോ...

ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്

യേശുദേവനെ കുരിശിൽ തറച്ച ജൂതപരിഷകൾ അട്ടഹസിക്കുകയും ആനന്ദനൃത്തം ആടുകയും ചെയ്യുന്നത് കണ്ടപ്പോൾ ;

കണ്ണീരിന്റെ പാട വന്ന് എന്റെ കാഴ്ചയെ മൂടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ഒരു അഞ്ചാം ക്ലാസുകാരന്റെ മനസ്സിൽ ഉടലെടുത്ത ആത്മസംഘർഷം.

മാപനവ്യവസ്ഥയിലെ അടിസ്ഥാന അളവുകളിൽ ഒന്നാണല്ലോ സമയം.

പൈകോ സെക്കന്റുകളും നാനോ സെക്കന്റുകളും അതിവേഗം കടന്നു പോയി.

കൂടെ ഈ ദിനവും.

ജീവിതം തന്നെ വലിയൊരു യാത്ര ആണല്ലോ...

യാത്ര എത്ര മെല്ലെയായിരുന്നാലും സാരമില്ല.

നിർത്താതെ തുടരുക...




Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻