background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

അവൾ🖤

ഉറക്കം നന്നേ നഷ്ടപ്പെട്ടിരുന്നു. കണ്ണടക്കുമ്പോൾ അവളുടെ മുഖമാണ്.

സമയം രാത്രി പതിനൊന്നു മണി കഴിഞ്ഞിരുന്നു.

പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. ജനൽ പാളികൾക്കിടയിലൂടെ അകത്തേക്ക് വന്ന മിന്നൽ വെളിച്ചം മുഖത്തു പ്രതിഭലിച്ചു.

നനവു വറ്റാത്ത രാത്രിയായിരുന്നു.

ഇരുൾ തളം കെട്ടിനിൽക്കുന്ന മുറിയിൽ മരണത്തിന്റെ ഗന്ധം.

വല്ലാത്തൊരു അസ്വസ്ഥത. രോമാവൃതമായ കമ്പിളിപ്പുതപ്പ് മെല്ലെ മാറ്റിയ ശേഷം കിടക്കയിൻ നിന്നും എഴുന്നേറ്റു.

ഇരുൾ നിറഞ്ഞ മുറിയെ അരിഷ്ടതയുടെ വക്രതയിൽ നിന്നും ഉന്മൂലനം ചെയ്തു കൊണ്ട് ; നൻമയുടെ വെളിച്ചം അവിടാകെ പരന്നു.

ഭിത്തിയിൽ പറ്റിപ്പിടിച്ചിരുന്ന പല്ലി അലമാരയുടെ മറവിൽ ചേക്കേറി.

"എനിക്കിത് സഹിക്കാൻ കഴിയുന്നില്ല" വല്ലാത്തൊരു വീർപ്പുമുട്ടൽ.

വാതിൽ പഴുതിലൂടെ മെല്ലെ കണ്ണോടിച്ചു.
ആരും തന്നെയില്ല.

ആകാശത്ത്‌ മിന്നൽ വെളിച്ചത്തോടൊപ്പം വളഞ്ഞുപുളഞ്ഞ രേഖകൾ തീപ്പൊരി പോലെ തിളങ്ങി.

കാഴ്ച മങ്ങുന്നതു പോലെ.

ചാരു കസേരയിൽ ഇരുന്നു കൊണ്ട് പതിയെ നെടുവീർപ്പിട്ടു.

ശക്തിയിൽ വീശിയ കാറ്റിനോടൊപ്പം വന്ന ധൂളി നഗ്നമായ മുഖത്തു പതിച്ചപ്പോൾ രോമഹർഷത്താൽ കോരിത്തരിച്ചു.

സൂര്യൻ ചക്രവാളത്തിനപ്പുറം മറയുന്ന സമയം.

കറുപ്പ്.

എന്തിനാകാം അവൾ എന്നെ തേടി വന്നത്. അവളുടെ വാക്കുകൾക്ക് വല്ലാത്തൊരു മൂർച്ചയാണ്.

ഒരു തരം പെൺ പിശാച് മനുഷ്യസ്ത്രീയുടെ രൂപത്തിൽ.

കണ്ണിനു ചുറ്റും ഇരുണ്ടിരിക്കുന്നു. അധികനേരം നീണ്ടു നിന്നില്ലെങ്കിലും ആ നിമിഷം ഇനിയും മറക്കാൻ കഴിയുന്നില്ല.

എല്ലാം കേട്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ...

"എനിക്ക് അവനോട് ക്ഷമിക്കാൻ പറ്റും, പക്ഷേ ദൈവത്തിന് കഴിയില്ല.

ഞാൻ അവനെ സ്നേഹിച്ചിരുന്നു എന്നല്ല
സ്നേഹിക്കുന്നു.

അവന് എന്നോട് സ്നേഹമെന്ന് തോന്നിക്കുന്ന വേറെ എന്തോ ആയിരുന്നു".

അന്നനാളത്തിലൂടെ ഉമിനീർ ആഴ്ന്നിറങ്ങി.

നാല് ചുമരുകൾക്കുളിൽ ചുരുങ്ങിപ്പോയ അവളെ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചത് അവനായിരുന്നു.

എന്നിട്ടും...

അവളുടെ അലമുറ ആസന്നമായ മരണത്തിന്റെ ലക്ഷണമാണ്.

അവൾ അട്ടഹസിച്ചു കൊണ്ട് അവിടെ നിന്നും യാത്രയായി.

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ശൂന്യതയിലേക്ക് നടന്നു നീങ്ങുകയായിരുന്നു.

ചിരിക്കുന്ന സൂര്യകാന്തിപൂക്കളാൽ അലംകൃതമാകേണ്ട മുടിയിഴകൾ ജടപിടിച്ചിരുന്നു.

ദൂരെ നിന്നും വന്ന ഇളംങ്കാറ്റിന്റെ പുരുഷസ്പർശം അവളെ തലോടി മണ്മറഞ്ഞു.

അവൻ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു.

അവൾ...





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻