background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

രാമുവിന്റെ ലോകം⛰️

വേനലവധി ആയതിനാൽ ജയഘോഷങ്ങളുടെ ആരവങ്ങൾ നിലയ്ക്കാതെ പ്രവഹിക്കുന്നുണ്ട്.

കുസൃതി കൂട്ടങ്ങൾ ആർപ്പുവിളികളോടെ മേടസംക്രാന്തിയിലെ വിഷുവിനെ എതിരേറ്റു.

കാർമുകിൽ വർണനെ കണികണ്ടുണർന്നപ്പോൾ സുമനസുകളിൽ നന്മയുടെ തിരിനാളം വർഷിച്ചു.

രാമു തന്റെ പൈക്കിടാവിനോടൊപ്പം കുന്നിലേക്ക് ചേക്കേറി.

കാലം കരുതിവെച്ച താഴികക്കുടത്തിൽ നിന്നും കുന്നിക്കുരുവും മഞ്ചാടിയും അവൻ വാരിയെടുത്തു.

ശിശിരം വിടവാങ്ങുമ്പോൾ ആരും കാണാതെ കുഞ്ഞുമണിചെപ്പിൽ ആ സ്വർണകുഞ്ചകങ്ങൾ ഭദ്രമായി സൂക്ഷിച്ചുവെക്കണം.

ഒഴുകിയെത്തിയ ഇളംങ്കാറ്റിൽ എവിടേക്കെന്നറിയാതെ കുതിച്ചുയരുന്ന അപ്പൂപ്പൻതാടി കാതിലൊരു കഥ ചൊല്ലി.

കനകനിലാവിൽ കവിതയായി എത്തുന്ന താരകത്തെപ്പോലെ പൂത്തുമ്പികൾ അവന്റെ മാറിൽ തുടിച്ചു തുള്ളി.

കഥനം നിറഞ്ഞ വീഥിയിൽ ഒരു പൊൻതൂവലായ് നാട്ടുമൈന കിന്നരം പാടി ;

കനകതൊങ്ങലിനാൽ അഴകുപാകിയ ഓലഞ്ഞാലി തെങ്ങോലത്തുമ്പിൽ ഊഞ്ഞാലാടി.

ജ്വരമന്ദിരമെന്നോണം ഋതുമതിയുടെ പിൻബലത്തിൽ തലയെടുപ്പോടെ; കിങ്ങിണി കുന്നിൽ നിന്നും ശോഭനമായ രാഗ താള മേളങ്ങളുടെ മർമരം അവിടാകെ അലയടിച്ചു.

കുയിലിന്റെ നാദം പ്രണയത്തിന്റെ ശൂൽക്കാരം പോലെ ധരണിയിൽ ആഴ്ന്നിറങ്ങി.

ചെമ്പകചോട്ടിൽ മയങ്ങുമ്പോൾ രാമുവിന്റെ കിനാവിൽ ഉതിർമുല്ല പൂത്തിരുന്നു. 


Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻