background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കൊലപാതകി👹


ചേച്ചി അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു...?

രാജീവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞോ... ?

പറഞ്ഞു...

നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം.

രാജീവ്‌ പറഞ്ഞു തീരും മുന്നേ ഞാൻ ചോദിച്ചു അതെന്താ... ?

വ്യവസ്ഥാപിത നിർവചങ്ങളും അടയാളങ്ങളുമാകില്ല ബന്ധങ്ങളുടെ ആഴം നിർണയിക്കുന്നത്.

ബന്ധങ്ങൾ രൂപപ്പെടുന്നത് മനസ്സറിയാതെയോ മനപ്പൂർവമോ ആകാം.

അച്ഛനെയും അമ്മയെയും ആർക്കും തിരഞ്ഞെടുക്കാനാകില്ല.

സൗഹൃദങ്ങൾ കൃത്യമായ തെരഞെടുപ്പിലൂടെ മാത്രം സംഭവിക്കുന്നതാണ്.

എങ്ങനെ തുടങ്ങി എന്നതിനേക്കാൾ എങ്ങനെ തുടരുന്നു എന്നതാണ് എന്നതാണ് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തീരുമാനിക്കുന്നത്.

അതു കൊണ്ട് തന്നെയാണ് രക്തബന്ധങ്ങളേക്കാൾ ഹൃദയബന്ധങ്ങൾ പ്രസക്തമാകുന്നത്.

നൽകപ്പെട്ടിരിക്കുന്ന വേഷങ്ങളോട്, അവയുടെ എല്ലാ പോരായ്മകളോടും കൂടെ, നീതി പുലർത്തുന്നവർക്കിടയിലാണ് ഹൃദയബന്ധങ്ങൾ രൂപപ്പെടുക.

എല്ലാമാകുമെന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന ബന്ധങ്ങളിൽ പലതും പാതിയിൽ അവസാനിക്കുന്നത് ഹൃദയം കൈമാറാൻ മറന്നു പോകുന്നത് കൊണ്ടാണ്.

ഹൃദയത്തിന്റെ ഉടമകൾക്ക് സ്പന്ദനങ്ങൾ മനസ്സിലാകും ; കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും.

നിവൃത്തികേടിന്റെ പേരിൽ നിലനിർത്തേണ്ടി വരുന്ന ബന്ധങ്ങളാണ് മനസ്സിന്റെ നിഷ്കളങ്കതയും സമാധാനവും നശിപ്പിക്കുന്നത്.

കൃത്രിമമായി പ്രകടിപ്പിക്കുന്ന സ്നേഹവും നിസ്സഹായത കൊണ്ട് ഒളിച്ചുവെക്കേണ്ടി വരുന്ന എതിപ്പുകളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന നിർജീവതയുടെ ഇരകളാണ് പലരും.

സ്വത്തിന്റെയും സമ്പത്തിന്റെയും ഉടമകളാകാൻ ശ്രമിക്കുന്ന ഒട്ടേറെപ്പേർക്കിടയിൽനിന്ന് ഹൃദയത്തിന്റെ ഉടമയാകാൻ ആഗ്രഹിക്കുന്ന ഒരാളെയെങ്കിലും കണ്ടെത്തിയാൽ ജീവിതം സുഖമുള്ള അനുഭവമാകും.

രാജീവിന് ഇതൊക്ക എങ്ങനെ... ?

ഞാൻ ഇതൊക്കെ എങ്ങനെ മനസിലാക്കി എന്നല്ലേ... ?
നമുക്ക് ചുറ്റുമുള്ളവരെ നിരീക്ഷിച്ചാൽ മതി. അനുഭവങ്ങൾ, പാഠങ്ങൾ എല്ലാം...

നമുക്ക് നല്ല സുഹൃത്തുക്കൾ ആകാം.
ഈ പ്രണയവും സ്നേഹിക്കലും ഒടുവിൽ വിവാഹവും.
അത് കഴിഞ്ഞുള്ള ദാമ്പത്യ ജീവിതത്തിൽ ഭാര്യയും ഭർത്താവും നല്ല സുഹൃത്തുക്കൾ ആയിരുന്നാൽ മാത്രമേ ജീവിതം സുന്ദരമാകൂ...

ഭൂമിയുടെ ഉല്പത്തി ആരംഭിച്ചപ്പോൾ തന്നെ സ്നേഹവും പ്രണയവും വിവാഹവും ഉണ്ട്.

പിന്നെ കള്ളങ്ങൾ പറഞ്ഞു ജയിക്കാതിരിക്കുക അവിടെ നഷ്ടമാകുന്നത് വിശ്വസം ആയിരിക്കും.

രാജീവ്‌ ഇതൊക്കെ പറഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ കേട്ടുനിൽക്കാനേ കഴിഞ്ഞുള്ളൂ.

വലിയൊരു സത്യമാണ് രാജീവ്‌ പറഞ്ഞത്. എനിക്ക് അഭിമാനം തോനുന്നു. ഞാൻ കണ്ടെത്തിയത് നല്ലൊരു പങ്കാളിയെയാണ്.

അധികനാൾ നീണ്ട് നിൽക്കാതെ രാജീവ്‌ അവന്റെ ഹൃദയം എനിക്ക് മുന്നിൽ തുറന്നു.
ഞങ്ങൾ ഒന്നായ നിമിഷം.

പിന്നെ...


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻