background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കൊലപാതകി👹

ഹൃദയം നുറുങ്ങിയവന് കർത്താവ് സമീപസ്ഥനാണ്.

വചനത്തിന്റെ മറവുപിടിച്ച് അവൻ സ്വന്തം തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

സ്നേഹിക്കാൻ ആരുമില്ല താൻ ഏകനാണ് എന്ന് അവൻ സ്വയം വിലയിരുത്തി.

ദുർബല ഹൃദയനായ അവൻ തെറ്റുകളുടെ തുറന്ന ശവക്കുഴിയിലേക്ക് പോവുകയായിരുന്നു.

അവനെ ആർക്കും മനസിലാക്കാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം.

സ്വർണ ചേലകൾ അവന്റെ കണ്ണുകളിൽ വലിയൊരു കൊലപാതകിയെ സൃഷ്ടിച്ചു.

ഹൃദയത്തിന്റെ അടിത്തട്ടിൽ ഗാഢമായ കറകൾ അടിഞ്ഞു കൂടിയിരുന്നു.

പലരും അവനെ ഉപദേശിച്ചു. നിർദോഷിയായ അവൻ പലരുടെയും വാക്കുകൾ ചെവികൊടുത്തില്ല.

കാലഗതിയിൽ വന്ന മാറ്റങ്ങളാവാം അവനെ ഒരു കൊലപാതകിയാക്കി തീർത്തത്.

തന്റെ പ്രിയപ്പെട്ടവളെ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ അവൻ വാവിട്ടു കരയുന്നുണ്ടായിരുന്നു.

എന്തിനു നീ എന്നെ തേടി വന്നു... ഏകനായ് ജീവിക്കാനായിരുന്നു അവന് ഇഷ്ടം.

അത്ര പെട്ടന്ന് ആർക്കും പിടിതരാൻ കഴിയാത്ത ഒരു പ്രത്യേകത തരം വ്യക്തിത്വമായിരുന്നു.

അവന്റെ അടങ്ങാത്ത പകയിൽ പലരും വെന്തുരുകിയിട്ടുണ്ട്.

ദുഷ്ട ദേവതകളെ അവൻ ആരാധനയോടെ വണങ്ങിയിരുന്നു.

ചോരയുടെ മണം അവന് രാത്രിയുടെ യാമങ്ങളിൽ നിശാഗന്ധി പൂക്കുന്ന പോലെയായിരുന്നു.

മയക്കു മരുന്ന് അവനെ ഉന്മാദ ലീലകകളിൽ ഇരുട്ടിന്റെ മധുപാത്രം സമ്മാനിച്ചു.

പെട്ടന്നായിരുന്നു ആ ഫോൺ കാൾ... നിലക്കാത്ത പ്രവാഹം പോലെ അവൾ അവിടേക്കു ഓടി. അവിടേക്കുള്ള ദൂരം വിദൂരമല്ലായിരുന്നു.

ഡോക്ടർ രാജീവിന് എങ്ങനെയുണ്ട്... ?

സ്റ്റെല്ല... തന്റെ കാത്തിരിപ്പിന് ഫലമുണ്ട്. ഇതിന് മെഡിക്കൽ സയൻസിൽ മിറാക്കിൾ എന്നു പറയാം. ദൈവം അങ്ങനെയൊന്നും കൈവിടില്ലടോ...

താൻ ചെല്ല് താൻ ആഗ്രഹിച്ച പോലെ തന്റെ പഴയ രാജീവ്.

അത്രമേൽ സ്നേഹിച്ചതു കൊണ്ടാവാം ദൈവമവരെ കൈവിടാത്തത്.

കാരണം ദൈവം സ്നേഹമാണ്... 


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻