background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

ഉറുമ്പ്🐜

മഴ തോർന്നപ്പോൾ ഞാൻ വീട്ടിലേക്ക് പതുക്കെ നടന്നു.

വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോൾ;

മാനത്തു നിന്നും പെയ്തിറങ്ങിയ ജലകണങ്ങൾ ചെറുപുഴകളായി രൂപാന്തരം പ്രാപിക്കുകയും അശ്‌മരികളിലൂടെ അലതല്ലി ഒഴുകുന്നത് എന്റെ ശ്രദ്ധയിൽപെട്ടു.

കണ്ടിട്ട് കൂട്ടത്തിൽ ശക്തിമാൻ ഇദ്ദേഹമാണെന്ന് തോനുന്നു.

ഒരു കറുത്ത പിപീലിക.

കൂട്ടം തെറ്റി വന്നതാകാം. മനുഷ്യനെപ്പോലെ മടി ഇല്ലാത്തതു കൊണ്ടാവാം ഇവയൊക്കെ മഴകാലത്തിനു മുന്നേ ഭക്ഷണം ശേഖരിക്കുന്നത്.

ഏറ്റവും മികച്ച സാമൂഹിക ജീവിതം നയിക്കുന്ന ജീവിവർഗ്ഗമാണ് ഉറുമ്പുകൾ പലപ്പോഴും ഇവ മനുഷ്യനെ അത്ഭുതപ്പെടുത്താറുണ്ട്.

ആസക്തിയും അഹന്തയും നിറഞ്ഞ നമ്മൾ മനുഷ്യർ തീർച്ചയായും ഉറുമ്പുകളുടെ ജീവിതരീതിയും ഐക്യവും ഒരു പാഠമാക്കേണ്ടതാണ്.

പെട്ടന്ന് വന്ന ഇളംങ്കാറ്റ് ശിഖരങ്ങളെ ചെറുതായി ഉലച്ചു.

ഇലകളിൽ പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികൾ എന്നിലേക്ക് പതിച്ചപ്പോൾ മനസ്സിൽ ; കൊഴിഞ്ഞുപോയ ഇലയുടെ ജീവിതരേഖ അനുസ്മരണമാക്കും വിധം ഓർമ്മകൾ തലോടി.

എത്തിനോക്കാനാകാത്തവിധം ഓർമകളുടെ താളുകളിൽ കുടികൊള്ളുന്ന എന്റെ ബാല്യം.

അങ്ങനെ...



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻