background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കൊലപാതകി👹

രാജീവിന് പെയിന്റിംഗ് വളരെ ഇഷ്ട്ടമാണ്.

ഡാവിൻഞ്ചി, മൈക്കിൾ ആഞ്ചെലോ, സാൽവദോർ ദലി, പിക്കാസോ, വിൻസെന്റ് വില്ലെം വാൻ‌ഗോഗ് ഇവരുടെയൊക്കെ വലിയൊരു ആരാധകൻ കൂടിയായിരുന്നു അവൻ. 

ഞാൻ അവന്റെ ഇഷ്ടങ്ങളെ തേടിക്കൊണ്ടേ ഇരുന്നു...

അവൻ ഒറ്റക്ക് ഇരിക്കാൻ കൂടുതലും ഇഷ്ടപ്പെട്ടിരുന്നു. ചെറായി ബീച്ചിൽ പലപ്പോഴും പോകാറുണ്ട്. അതുപോലെ വൈപ്പിൻ ദ്വീപിലും.

ഒരു ആർക്കിറ്റെക്റ്റ് ആയതു കൊണ്ട് തന്നെ പുരാതനമായ കെട്ടിടങ്ങൾ സ്ഥലങ്ങൾ അവയുടെ അവയുടെ പൗരാണികമായ വാസ്തുവിദ്യയും രാജീവിനെ കൂടുതൽ അതിലേക്ക് ആകൃഷ്ടനാക്കി.

എനിക്ക് അധികനാൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഞാൻ അവനോട് എന്റെ ഇഷ്ടം പറഞ്ഞു.
പക്ഷേ... രാജീവ്‌ മറുപടി ഒന്നും പറഞ്ഞില്ല.

അതെന്താ ചേച്ചി...

അത്... തന്നെ സ്നേഹിച്ചവർ ആരും അധികനാൾ ജീവിച്ചിരിക്കില്ല എന്ന പേടി.
ആ ഒരു ചിന്ത എപ്പോഴു അവനെ അലട്ടുന്നുണ്ടായിരുന്നു.

അനുജത്തിയോട് പോലും അധികം സംസാരിക്കാറില്ല.

പിന്നിടാണ് മനസിലാക്കാൻ സാധിച്ചത് രാജീവിന് ചെറോഫോബിയ ആണെന്ന്.

സന്തോഷം അവന് ഭയമായിരുന്നു. അത് കൊണ്ട് തന്നെ ആൾക്കൂട്ടങ്ങളിൽ ഒത്തുചേരുന്നതിന് അധികം താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.

ഞാൻ തോക്കാൻ തയാറായിരുന്നില്ല. എന്റെ ശ്രമങ്ങൾ ഉപേക്ഷിച്ചതും ഇല്ല. രാജീവിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ പലരുടെയും സഹായഹസ്ങ്ങൾ തേടി.

എന്നെ കൂടുതൽ സഹായിച്ചത് ആൽവിൻ ആയിരുന്നു. ആൽവിൻ ഒരു ചിത്രകാരൻ ആയിരുന്നു. രാജീവ്‌ കൂടുതൽ ഇഷ്ട്ടപ്പെടുന്ന ആ ഒരു കാര്യം, ഞാൻ രാജീവിനെ തിരികെ കൊണ്ട് വരാൻ ഉപയോഗിച്ചു.

രാജീവ്‌ ആൽവിനോട്‌ കൂടുതൽ അടുത്തു.
നല്ലൊരു സുഹൃത്ത്‌ തന്നെയായിരുന്നു ആൽവിൻ.

ഉത്തമനായ ഒരു സുഹൃത്ത്‌ കണ്ണാടി പോലെ യാണ് ;പാതക്ക് പ്രകാശവും കാലിന് ദീപവും ആകുന്നു ; നല്ലൊരു ആട്ടിടയനെപ്പോലെ.

സന്തോഷത്തിന്റെ തിരിനാളങ്ങൾ അവന്റെ മുഖത്തു പുഞ്ചിരിയായി പ്രതിഫലിച്ചു.

പതിയെ രാജീവ്‌ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
ചേച്ചി അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു...? 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻