background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

ഏകൻ😔

ജിത്തു തന്റെ പ്രണയം തുറന്ന് പറഞ്ഞത് കാരണം ടിക്ടോക് സിംഹം മനീഷ് സാറിന്റെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല.

ജിത്തു ഇടക്ക് ഉനൈസിനോട് ചോദിച്ചു.

അളിയാ നമ്മൾ സ്നേഹിക്കുന്ന പെണ്ണിന്റെ ചിരികാണാൻ എന്ത് ഭംഗിയാ അല്ലേ...

പിന്നേ... മിണ്ടാതെ കിടന്നുറങ്ങടാ... എന്റെ ഉറക്കവും കളഞ്ഞു.

അളിയാ...

പൊന്നളിയാ... വീട്ടിലാ... ഞാൻ ഉറങ്ങുന്നില്ല ഇവിടെയെങ്കിലും ഞാനൊന്നു ഉറങ്ങട്ടെ.

നീ എന്താ കൊച്ചു പിള്ളേരെ പോലെ...

ടാ എന്നപോലൊരു പയ്യനെ അവൾക്ക് ഇഷ്ട്ടാവൂ...

നീ തട്ടത്തിൻ മറയത്ത്‌ കണ്ടിട്ടില്ലേ... അതിൽ അബ്ദു വിനോദിനോട് പറയും നീ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകൻമാരെ കണ്ടിട്ടില്ലേ... തനി ഊളൻ മാരായിരിക്കും.

അപ്പൊരു ചാൻസ് ഉണ്ടല്ലേ... നീ സമ്യപനം പാലിക്ക്...

പെട്ടന്നായിരുന്നു ഭൂമികുലുക്കം അത് ജിത്തുവിന്റെ ഉള്ളിലെ തീവ്രത അളക്കാൻ റിക്ടര്‍ സ്‌കെയിലിനു പോലും ആയില്ല.

ചുരുക്കി പറഞ്ഞാൽ ലഞ്ച് ബ്രെക്കിനുള്ള ബെൽ മുഴങ്ങി.

എങ്ങനെയെങ്കിലും പുറത്ത് പോകണം അവളാണെങ്കിൽ ആ വാതിലിന്റെ അടുത്ത് നിൽക്കുന്നു.

ജിത്തുവിന്റെ ഉള്ളിൽ ചെറിയൊരു അപകര്‍ഷതാബോധം തോന്നി.

ജിത്തു അങ്ങനെ വരാന്തയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

അതിനിടയിൽ ആരും കാണാതെ കളക്ഷൻ എടുക്കാൻ മനുവും അച്ചുവേട്ടനും മുങ്ങി.

വിശപ്പെന്ന വികാരം മാടനേയും അമലിനെയും വട്ടം ചുറ്റിച്ചു.

പക്ഷേ... ഇതിലൊന്നും പെടാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു.

ഒറ്റക്ക് ഏകനായി...

ജിത്തു അവന്റെ അടുത്തേയ്ക്ക് വന്നു.

എന്താ അളിയാ നീ ഒറ്റക്ക് ഇരിക്കുന്നേ...

അവനോട് ചോദിച്ചു.

ഏയ്... ഒന്നുമില്ലടാ...

പറയടാ...

അളിയാ ഇന്നലെ ഒരു റൈറ്റിങ് കോംപറ്റീഷൻ ഉണ്ടായിരുന്നു. ഇന്നലെ അവധി ആയിരുന്നല്ലോ. ഞാൻ എന്നാൽ ആവും വിധം എഴുതി. അവർക്ക് അയച്ചും കൊടുത്തു. പക്ഷേ അവർ അത് സ്വീകരിച്ചില്ലടാ... എനിക്ക് എന്തോ വല്ലാത്ത...

കഷ്ട്ടപ്പെട്ടു എഴുതിയതല്ലേടാ...

പറഞ്ഞു മുഴുകിക്കും മുന്നേ അവൻ കരഞ്ഞു.

അളിയാ... എന്താ ഇത് ഞങ്ങളൊക്കെ ഇല്ലേ... കരയാതിരി...

ജിത്തു അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ടാ ജിത്തു ഞാൻ ഇനി എഴുതുന്നില്ലടാ...

ഞാൻ തോറ്റടാ... 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻