background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

താളുകൾ🖤

അപ്രതീക്ഷിതമായി കടന്നു വന്ന ആ സുഹൃത്ത്‌ അവളുടെ പ്രത്യാശകളെ തച്ചുടച്ചു.

കാർന്നു തിന്നുന്ന കാൻസർ കോശങ്ങൾ മുത്തശ്ശന്റെ വൈരികളെ പിടിമുറുക്കിയിരുന്നു.

വേദനയുടെ ആഘാതം മുത്തശ്ശനെ കൂടുതൽ പ്രഹരിച്ചു.

വേദന കൂടുമ്പോൾ ഒരു മൃഗത്തോടെന്ന പോലെ പെരുമാറാൻ തുടങ്ങി ; അവളോട്‌ പോലും.

വേദന മാറുമ്പോൾ അവളെ വിളിച്ചടുത്തിരുത്തി ആശ്വസിപ്പിക്കുമായിരുന്നു.

സ്നേഹത്തോടെയുള്ള വാക്കുകൾ അവൾക്കൊരു സ്വാന്തനമായിരുന്നു.

സത്‌ദേവതകളുടെ പ്രഹരങ്ങൾ മുത്തശ്ശനെ മരണത്തിന്റെ രഥത്തിൽ അചേതനയുടെ പുഷ്പഹാരങ്ങൾ സമ്മാനിച്ചു.

ഇരുൾ നിറഞ്ഞ വാതകപിണ്ഡങ്ങൾ ഭൂമിയിൽ വർഷിച്ചപ്പോൾ ; ജീവിതത്തിന്റെ തുലാസിൽ മരണത്തിന്റെ തൂക്കുമരം ഉയർന്നു പൊങ്ങി.

അവൾ നിലവിളിക്കുകയാണ് ; ഹൃദയം കൊണ്ട് ആത്മാർത്ഥമായി കിട്ടിയ സ്നേഹം മണ്ണിലേക്ക് അലിയുമ്പോൾ ഏകാന്തതയുടെ താഴ്‌വരയിൽ അവളിടറിവീണു.

രാത്രികളുടെ നിശബ്ദതയിൽ അവൾ വിങ്ങിപ്പൊട്ടി.

തന്റെ ജീവിതത്തിൽ മാത്രമെന്താണ് ഇത്രയും ദുരിതങ്ങൾ.

എന്തിന് ദൈവം പോലും അവളെ കൈയ്യൊഴിഞ്ഞു.

ചതുർമുഖ ഫലകത്തിനു മുന്നിൽ വീണ്ടും അവളായിരുന്നു പലരുടെയും ചർച്ചാവിഷയം.

അവൾ ചിന്തിച്ചു.

ഒരു പെണ്ണായി ജനിച്ചത് കൊണ്ടാണോ അവരുടെയൊക്കെ കരങ്ങളിൽ അമ്മാനമാടുന്നതുപോലെ ആകേണ്ടി വന്നത് ?

ബലഹീനമായ മനസ് അവളെ കൂടുതൽ തളർത്തി.

ഇനി എന്തിനാണ് ജീവിതം ? മരണമല്ലാതെ തന്റെ മുന്നിൽ മറ്റൊരു മാർഗവുമില്ല ?

തുടരും... 



Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻