background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

പക്ഷേ...☹️

മുളന്തുരുത്തിലെ വീട്ടിൽ അയാൾ തനിച്ചാണ്. അവിവിവാഹിതനാണ്. പേര് ഈനാശു.

വലിയ വിദ്യാഭ്യാസമൊന്നുമില്ല. എന്നാൽ മാലത്തുരുത്തിലെ പബ്ലിക് ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുത്തു വായിക്കാറുണ്ട്.

മുറ്റത്തെ ഇളം വെയിലിലേക്കു മിഴികൾ നീട്ടുകയാണയാൾ. വീട്ടുതിണ്ണയിലെ പടവുകളിറങ്ങി തൊടിയിലേക്ക് ചെന്നു. പിറകെ കുറുഞ്ഞിയും.

കരിയിലകൾക്കിടയിൽ നിന്നും പറന്നിറങ്ങിയ പൂത്താങ്കിരികൾ ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി.

എന്നാൽ ആ കാഴ്ച ; പിറവികൊണ്ട മൂന്നു ജീവനുകളെ സംരക്ഷിക്കാൻ ഒരമ്മക്കിളി കഷ്ടപ്പെടുന്നതിന്റെ നോവും സങ്കടവും അയാളെ സന്ദേഹത്തിലാഴ്ത്തി.

അയാൾ കുറുഞ്ഞിയെ നോക്കി. മ്യാവൂ... എന്നായിരുന്നു അവളുടെ മറുപടി.

ചായ്ഞ്ഞു നിൽക്കുന്ന വഴക്കുലകൾക്കിടയിൽ കൂട് കൂട്ടിയ അമ്മക്കിളി ആകെ പ്രതിസന്ധിയിലാണ്.

പ്രകൃതി അവിടെ കവചമൊരുക്കി. കൂടിന് തൊട്ടു മുകളിലുണ്ടായിരുന്ന വാഴയില ഒടിഞ്ഞു തൂങ്ങി നിന്ന് അപകടമുണ്ടാക്കാതെ മഴയത്തും വെയിലത്തും കുടചൂടി.

പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ചൂടേകി അമ്മക്കിളി സദാസമയവും അരികിലുണ്ട്.

ഈനാശു തിരികെ വീട്ടിൽ വന്നു. ചെറിയൊരു നെടുവീർപ്പോടെ ഉമ്മറത്ത്‌ ഇരുന്നു.

റേഡിയോ ഓൺ ചെയ്തു. ചിലപ്പോഴൊക്കെ ഓർമകളുടെ സ്റ്റേഷൻ ട്യൂൺ ചെയ്യുമ്പോൾ ഓടിയെത്തുന്ന ചില പാട്ടുകളുണ്ട്.

അപ്പോഴൊക്കെ അയാൾ വീടിന് മുന്നിലുള്ള നിത്യപുഷ്പിണിയെ നോക്കി നിൽക്കും.

ചെമ്പരത്തി.

വർത്തമാനങ്ങളുടെ പ്രളയം കഴിഞ്ഞാൽ വരാനിരിക്കുന്നത് മൗനങ്ങളുടെ വരൾച്ചയാണ്.

കഴിഞ്ഞതൊക്കെ ഒരു മായവികൽപം ആണെന്ന് വിശ്വസിക്കാൻ അയാൾ ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞു പോയ കാലം മനസ്സിനെ വ്യാപരിപ്പിച്ച് ജീവിക്കുകയാണ്.

അയാൾ കുറുഞ്ഞിയോട് പറഞ്ഞു ; "ഞാൻ അവളെ ആഴത്തിൽ സ്നേഹിച്ചിരുന്നു "

മ്യാവൂ... കുറുഞ്ഞി മറുപടി പറഞ്ഞു.

ചില തിരുത്തലുകൾ ശരിയിലേക്കുള്ള ദൂരം കുറയ്ക്കും ; തെറ്റുകളുടെ ആഴവും.

എന്റെ പ്രവൃത്തികളാണ് ഈ ഓർമകൾക്ക് ചാരുത കൂട്ടുന്നത്. എല്ലാം അപ്രതീക്ഷിതമായിരുന്നു.

നിനക്ക് അറിയാമോ ? ചില ഇഷ്ടങ്ങളുണ്ട് പറഞ്ഞു മനസിലാക്കാൻ കഴിയാത്തവ.

കുറുഞ്ഞി അത്ഭുതത്തോടെ അയാളെ
നോക്കി.

അയാൾ പുഞ്ചിരിച്ചു.

പക്ഷേ... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻