background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

മഞ്ചം⚰️

ഒരു യാത്രയാണ്. ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ല. അയാൾ പറയുകയാണ്.
ഈ കാണുന്ന കല്പടവുകൾക്കു പിന്നിൽ ഒരു കഥയുണ്ട്.

വളരെ യാദൃശ്ചികമായാണ് ആ മാലാഖയെ കണ്ടത്.
ഒറ്റനോട്ടത്തിൽ തന്നെ തുളച്ചു കയറുന്ന അസ്ത്രങ്ങളുടെ സ്ഥൂലതയുണ്ടായി.

സൂര്യൻ നന്നായി ജ്വലിച്ചിരുന്നു. ആകസ്മികമായി വന്ന ഇളംങ്കാറ്റിന് വാകപ്പൂക്കളുടെ മണമായിരുന്നു.

ചെറിയൊരു ഇടവേളക്കു ശേഷം സായാഹ്നത്തിൽ വീണ്ടും ആ മാലാഖയെ കണ്ടു. അന്നും സൂര്യൻ തീക്ഷ്ണതയോടെ ജ്വലിച്ചിരുന്നു.
കേശധാരയെ വാരിപ്പുണർന്നു കൊണ്ട് ചെറിയൊരു മൃതുമർമരം തെല്ലൊന്നു കടന്നു പോയി.

ആകർഷിക്കപ്പെടുന്ന കാന്തികവലയത്തെപ്പോലെ നിർമ്മലമായിരുന്നു ആ മാലാഖയുടെ രിധമം.

സ്നേഹമാപിനി സൂക്ഷിക്കുന്ന ഹൃദയത്തിന്റെ അറയിൽ നിന്നും തന്ത്രിവാദ്യത്തിന്റെ ഈരടികൾ ആത്മാവിലേക്ക് സന്നിവേശിപ്പിച്ചപ്പോൾ മഴയുടെ ശീൽക്കാരമായിരുന്നു കാതുകളിൽ.

പൂർവ ജന്മസാഫല്യം എന്നു പറയുന്നതാവും ഉചിതം. ആ മാലാഖയുടെ പുഞ്ചിരി ഇടക്കിടെ അതിഭീകരമായി ആലിംഗനം ചെയ്യാറുണ്ട്.

വിഷാദത്തിന്റെ തേരൊളികളാൽ മൂടപ്പെടുമ്പോൾ പ്രത്യാശയുടെ മന്ത്രവീചികൾ സ്വപ്നങ്ങളെ തിരഞ്ഞ നക്ഷത്രപ്പൂക്കളായി മാറി.

തന്ത്രിവാദ്യത്തിൽ സ്വാതികവിശുദ്ധി സന്നിവേശിപ്പിച്ചപ്പോൾ മഴയുടെ സംഗീതവും കാറ്റിന്റെ ഹൂങ്കാരവും അനുരാഗത്തിന്റെ അതിപുരാതനവും ലോലവുമായ മന്ത്രാക്ഷരങ്ങൾ വരണ്ട മണ്ണിലേക്ക് പെയ്തിറങ്ങി.

അനന്തതയുടെ സ്വർഗത്തിൽ നിന്ന് തേരിറങ്ങി വന്ന ആ മാലാഖ നോവറിഞ്ഞ മിഴിയിൽ സ്നേഹത്തിന്റെ നുറുങ്ങുവെളിച്ചം പകർന്നു നൽകി.

അയാളുടെ ശബ്ദം പതിയെ ഇടറിത്തുടങ്ങി. ഇനി പറഞ്ഞു ദീർഘിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

അയാളുടെ കണ്ണുകളിൽ നേർത്ത രേഖ പാളി പോലെ പടരാൻ തുടങ്ങി.

ആളൊഴിഞ്ഞ വീഥിയിലൂടെ ഏകനായി നടന്നകലുമ്പോൾ ഇരുൾ നിറഞ്ഞ ഗഗനസീമയിൽ നിന്നും നെടിലാൻ ഉച്ചത്തിൽ ആക്രാശിച്ചു.

വെൺമേഘങ്ങൾക്ക് ഇന്ന് കനപ്പ് കൂടുതലാണ്.
ഇളകി മറിയുന്ന പുകച്ചുരുളുകൾക്കിടയിൽ ക്ഷപാകരൻ ഒളിക്കാൻ ശ്രമിക്കുന്നു.

ഇവിടെ വല്ലാത്തൊരു അസ്വസ്ഥത. ദൂപക്കുറ്റിയിൽ നിന്നുമുള്ള പുക വളരെ അസഹ്യമാണ്.

കണ്ണാക്ക്പാട്ട് അത്ര പോര. മഴ തോരാതെ പെയ്യുന്നുണ്ട്.

ഇവിടെ അയാൾ തനിച്ചല്ല. കൂട്ടിന് വീട്ടിലേക്ക് മടങ്ങിയെത്തിയ ആത്മാക്കളും.


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻