background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

ആട്ടക്കഥ🎭

നാൽപ്പത് വയസ്സ് തികച്ചു കാണും. കഷണ്ടി കയറിയ തലയിൽ വിയർപ്പുകുരുക്കൾ തിളങ്ങുന്നത് കാണാം.

ട്രേയിൽ ചൂട്പാറുന്ന ചായയുമായി അവൾ ഉമ്മറത്തേക്ക് ചെന്നു. കരിമഷിയാൽ അലംകൃതമായ കണ്ണുകളിൽ നിരാശയുടെ വേലിയേറ്റം കാണാം.

കറുത്ത കുപ്പിവളകൾ അവളുടെ കൈകളെ സുന്ദരമാക്കുന്നു. നന്നേ മെലിഞ്ഞ ശരീരപ്രകൃതം.

ഒന്നുമുരിയാടാതെ അവൾ അവർക്കു മുന്നിൽ കാഴ്ചവസ്തുവായി.

നിങ്ങളുടെ കുട്ടിക്ക് എന്ത് കൊടുക്കും ?

ചോദ്യമുണർന്നു.

എനിക്കുള്ളതെല്ലാം ഇവൾക്കാ...
പൊന്നും പണ്ടവുമായി അല്ലാതെയും.

അത് തറവാടിത്തം.

മുത്തശ്ശിയുടെ മടിയിൽ തലചായ്ച്ചിരുന്നു കരയുവാനല്ലാതെ ശാലിനിക്ക് എന്താണ് ചെയ്യാനാവുക ?

മനസ്സിന്റെ നീറ്റൽ പറഞ്ഞു മനസിലാക്കാൻ പറ്റിയൊരു ഭാഷ ഒരാൾക്കും അറിഞ്ഞുകൂടാ...
അതാ എല്ലാവരും അവനവന്റെയുള്ളിൽ തന്നെ കിടന്ന് അലയണെ.

മൂർദ്ധാവിൽ തഴുകിക്കൊണ്ട് മുത്തശ്ശി പറഞ്ഞു.

പ്രഭാകരൻ തീരുമാനിച്ചുറപ്പിച്ച മട്ടാ... കുട്ടീ എന്താ ഇപ്പോ ചെയ്യാൻ കഴിയ ?

ഇതൊരു കച്ചവടമാണ്. കമ്പോളത്തിൽ വിൽക്കപ്പെടുന്ന ഒരുവളുടെമേലുള്ള വിലപേശൽ.

ഒന്ന് നാവുയർത്താൻ പോലും അവകാശമില്ലാതെ അവൾ തേങ്ങുകയാണ്.

നാൽപതു വയസ്സുകാരന്റെ മുന്നിൽ അടിയറവു പറയേണ്ടി വന്ന ഇരുപതുകാരിക്ക് സ്വപ്നങ്ങളെ ഷീയോളിൽ കുഴിച്ചു മൂടേണ്ടിവന്നു.

"എല്ലാ പക്ഷിക്കും ചിലക്കാം പക്ഷേ വയവന് മാത്രം പാടില്ല "

കുത്ത്‌വിളക്കിനു മുന്നിൽ ആടിത്തീർക്കാൻ ഇനിയൊരു വേഷമില്ല.

രണ്ടാഴ്ച അതായിരുന്നു അവളുടെ ഭർതൃഗൃഹ ജീവിതം.

ആധൂരാലയത്തിലെ കിടക്കയിൽ ചലനരഹിതനായി കിടക്കുന്ന ഭർത്താവ് അധികം താമസിയാതെ തന്നെ ചിന്ത്യമായി.

അതായിരുന്നു അവളുടെ താലിമാഹാത്മ്യം.

വന്ന് കയറിയവളുടെ ഐശ്വര്യം. സഹതാപ തരംഗം സൃഷ്ടിക്കാതെ അവിടെ നിന്നുമവൾ പടിയിറങ്ങി.

ഇനി എങ്ങോട്ട് ?

ജന്മം മുഴുവൻ വിലാപമായി അലയാൻ വയ്യ.

ജാലകവാതിലിലൂടെ നാകവീഥിയിലേക്ക് മിഴി നീട്ടുമ്പോൾ അവളുടെയുള്ളിൽ ഒരു ചോദ്യം അവശേഷിച്ചിരുന്നു.

ഈ ജന്മം എന്നെങ്കിലും അവസാനിക്കണ്ടേ ? 





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻