background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

ശ്യാംകൃഷ്ണ💙

അവർ രണ്ടാളും ദിവാസ്വപ്നങ്ങൾ കണ്ടിരുന്നു.
പ്രതീക്ഷകളൊക്കെ ഒരു മഞ്ചാടിചെപ്പിൽ സൂക്ഷിച്ചിരുന്നു.

കാലാന്തരത്തിൽ ആ പ്രതീക്ഷകളൊക്കെ പരിണയമാകും എന്ന് അവർ വിശ്വസിച്ചു.

മനസിന്റെ കുന്നിൽ ചെരുവിൽ ഒരു ദേവി വസിച്ചിരുന്നു ; എന്ന് പറയാറുണ്ടവൻ.
കുന്നത്തെ ദേവിക്ക് കുന്നോളം മനസുണ്ടാകുമെന്നും.

സന്ധ്യമയങ്ങുമ്പോൾ ദേവിയുടെ സന്നിധിയിൽ സഹസ്രനാമങ്ങൾ മുഴങ്ങും.

കൽവിളക്കുകൾ ദീപശോഭയാൽ പവിത്രമാകും.

കെടാവിളക്കു പോലെ എന്നും അവരുടെ സ്നേഹം കാത്തുസൂക്ഷിക്കാൻ ദേവിയും.

എന്നാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്തി.

ആ ചെറുപ്പക്കാരന്റെ കുടുബത്തിലെ തലമൂത്ത കാരണവർ ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു.

ചാണക്യനെ പോലെ സൂത്രശാലിയായ അയാൾ ശ്യാമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൊടില തന്ത്രങ്ങൾ നിർബാധം തുടർന്നു.

ഒടുവിൽ അയാൾ വിജയിച്ചു.

ഒരുപാട് സ്നേഹിച്ച ഒരാളെ എങ്ങനാണ് മറക്കാൻ കഴിയുന്നത് ? എങ്ങനാണ് വേദനിപ്പിക്കാൻ കഴിയുന്നത് ?

ചോദ്യങ്ങൾ ശ്യാമിന്റെ മനസ്സിൽ ആർത്തിരമ്പുന്ന കടൽ പോലെ അലതല്ലി.

പ്രാണനായ് കരുതിയവൻ പാതിയിൽ പിന്തിരിഞ്ഞപ്പോൾ പാഥേയമില്ലാ... പഥികയായ് അവൾ പകച്ചു നിന്നു.

വേദനകൾ കണ്ണുനീരിനാൽ ചാലിച്ച് അവൾ കവിതയായി താളുകളിൽ പെയ്തിറങ്ങി.

നിന്നിലവനെന്ന പോലെ അവനിൽ നീ സ്പന്ദനമാവുന്നില്ലയെന്നറിഞ്ഞപ്പോൾ രാപ്പകൽ എല്ലാം നെഞ്ചിലടക്കി നിരാശതൻ ചിതയിൽ അവൾ നീറിപ്പുകഞ്ഞു.

എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയോടെ കൂടുതൽ സ്നേഹിച്ചു. തന്നിലേക്കവൻ തിരിച്ചു വരുന്ന കാലത്തിനായി നിശകളെ പോലും പകലുകളായി കാത്തിരുന്നു.

ഒടുവിൽ ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞപ്പോൾ അവളുടെയുള്ളിലെ സ്നേഹം സങ്കടത്തിനും ഒടുവിലതു അവളോട്‌ തന്നെയുള്ള വെറുപ്പിനും സ്വയം പ്രതികാരത്തിനുമിടയായി.

ജീവിതത്തിനും മരണത്തിനുമിടക്കുള്ള ആ അവസാന രാത്രിയിലും ഒരു തിരിച്ചു വരവു പ്രതീക്ഷിച്ചിരുന്നു അവൾ...

കാത്തിരുന്ന ആ ഫോൺ കോൾ വന്നിരുന്നുവെങ്കിൽ...

അവൻ ചതിച്ചു.

അവൻ പോയി യാത്ര പോലും ചോദിക്കാതെ ദൂരേക്ക്.

അവൾ നടന്ന വീഥിയിലൂടെ അവർ നടന്നു അവന്റെ ശവമഞ്ചവും പേറി...

ചിതയിലേക്ക്...

പ്രാണൻ ചിതയിലെരിഞ്ഞമർന്നപ്പോൾ ; അവൾ അവന്റെ ചുടലഭസ്മത്തിൽ തിരോഭവിച്ചു.

കാലം അവൾക്ക് ചാർത്തി

ഭ്രാന്ത്...



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻