background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

ദൈവം💛

ചുമരിൽ ചില്ലുകൂട്ടിൽ ഒരു നിഴൽചിത്രമുണ്ട്.
നോവുകൾ നിറക്കൂട്ടാൽ ചാലിച്ചെഴുതിയ ഛായാപടത്തിൽ കൈകൾ മെല്ലെ തൂവി.

പെയ്യാൻ പോകുന്ന കാർമേഘത്തെ പോലെ ഓർമകൾ വിങ്ങിനിൽക്കുന്നു.
അവൻ നിശബ്ദമായി കരഞ്ഞു.

ഉമ്മറക്കോലായിൽ ചെറിയൊരു നെടുവീർപ്പോടെ അനുഭവഹീനനായ ഒരു ദൈവമുണ്ടാകും.
പൂമുഖപ്പടിയിലെ ചാരുകസേരയിൽ ഉപവിഷ്ടനായ ദൈവത്തിന് സൂര്യനോടെന്നപോലെ കാന്തിയാണ്.

അച്ഛൻ... അവന്റെ കൈത്താങ്ങ്.

സ്തബ്ധനായ അവൻ നിറകണ്ണുകളോടെ അമ്മയെ നോക്കി.
ഒരുപാട്നാളില്ലായിരുന്നുവെങ്കിലും ഒരായുസിന്റെ ഓർമകളാണ് ആ ദൈവം അമ്മയ്ക്ക് നൽകിയത്.

തേഞ്ഞുപഴകിയ അച്ഛന്റെ ഹവായ് ചെരുപ്പിൽ ജീവിതത്തിന്റെ കെട്ടുറപ്പും അവന്റെ പാതയിലെ പ്രകാശവുമായിരുന്നു.

നിരയൊത്ത പല്ലുകൾ മനോഹരമായ പുഞ്ചിരി ലോകത്തിനു സമ്മാനിച്ചപ്പോൾ ; കൃത്യസമയത്ത്‌ പല്ലുകൾ പറിച്ചെടുത്ത്‌ പ്രാർത്ഥനയോടെ പുരപ്പുറത്തേക്ക് എറിയുമ്പോഴും ഉണങ്ങാത്ത മുറിവുപോലെ വേദനകൾ ആ മനസിനെ നോവിച്ചിരുന്നു.

അവന്റെ പുരികത്തിൽ, കഴുത്തിൽ, ചുണ്ടിൽ, നടത്തത്തിൽ, സംസാരത്തിൽ, ശബ്ദത്തിൽ അച്ഛൻ തന്റെ സാമ്യതകളെ അളന്നുനോക്കിയിരുന്നു.

അവനോട് ഒന്നും പറയാതെ " ഞാൻ നിന്നിൽ ജീവിക്കുന്നു " എന്നോർത്ത് മൗനമായി അമ്മയുടെ നേരെ നോക്കി പുഞ്ചിരിക്കും.

അച്ഛന്റെ ഓരോ ചിരിയുടെയും അർത്ഥം അമ്മയേക്കാൾ നന്നായി അറിയാവുന്ന ആരുണ്ട് ? അമ്മയും തിരിച്ചു പുഞ്ചിരിക്കും.

അച്ഛൻ വലിയൊരു കാലയളവാണ് ; അവനെ ചേർത്തുപിടിച്ച ഒരു കാലയളവ്.



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻