background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

തമസ്സ്🖤

കണ്മുന്നിൽ മണൽപ്പരപ്പ് മാത്രമാണ്. ആകാശത്തിലെ പഴുത്ത തീഗോളത്തിന് തീക്ഷ്ണത കൂടിവരുകയാണ്. 

കറേന്യ മരുഭൂമിയിലൂടെയുള്ള യാത്ര വളരെ ക്ലേശകരമാണ്. ചൂട് കാറ്റ് ശരീരത്തിൽ പതിക്കുമ്പോൾ ദേഹമാസകലം ചൂളിപ്പോകുന്നു. 

നഫ്താലി ഗോത്രത്തിൽ ഏനാന്റെ മകനാണ് അഹീര. ദെക്കപ്പൊലി ദേശത്തെ അറിയപ്പെടുന്ന കാർഷിക കുടുംബമായിരുന്നു അഹീരയുടേത്. 

അഹീര വളരെ അവശനായിരിക്കുന്നു. കണ്ണുകളിൽ ഇരുട്ട് പ്രാപിച്ചു. ഇനിയും നടക്കാൻ വയ്യ. തലയ്ക്ക് പിറകിൽ ആരോ ശക്തിയായി ആഞ്ഞടിച്ചപോലെ അഹീര ബോധരഹിതനായി മണൽക്കൂനയിലേക്ക് വീണു. 

അവിടാകെ ശൂന്യത മാത്രം. പടിഞ്ഞാറേ ചക്രവാളത്തിൽ ചുവപ്പ് ചാലിച്ചെഴുതി സൂര്യൻ മറ്റെവിടേക്കോ മടങ്ങുന്നു. 

ഇരുൾ മൂടാൻ തുടങ്ങിയിരിക്കുന്നു. ആകാശം നക്ഷത്രപ്പൂക്കളാലും പൂർണചന്ദ്രനാലും പ്രകാശപൂരിതമാണ്. 

ജീവന്റെ പച്ചപ്പെന്നോണം മണൽപ്പരപ്പുകളിൽ ശിലപോലെ ഉയർന്നു നിൽക്കുന്ന കള്ളിമുൾ ചെടികൾ. 

മേഘാവൃതമായ ആകാശനൗകയിൽ നിന്നും രണ്ട് മാലാഖമാർ അഹീരയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. 
അവനോട് അരുൾചെയ്തു. 

"ഇടുങ്ങിയ ചിന്താഗതിയും സ്വാർത്ഥമനോഭാവവും ഈശ്വരനിൽ ആരോപിക്കരുത്.

നീ ഏത് അളവ് കൊണ്ട് അളക്കുന്നുവോ... അതേ അളവുകൊണ്ട് തന്നെ നിന്നെയും ഈശ്വരൻ അളക്കും. 

കള്ളത്തുലാസും കാപട്യവും നിറഞ്ഞ നിന്റെ ജീവിതം നിന്നെ പാപിയാക്കിരിക്കുന്നു. അതുകൊണ്ട് ഈശ്വരൻ നിന്നെ അറുപത് ദിനരാത്രങ്ങളിൽ പരീക്ഷിക്കും "

നീണ്ട മയക്കത്തിൽ നിന്നും അഹീര കണ്ണ് തുറന്നു. മാലാഖമാരെവിടെ അവൻ കണ്ണോടിച്ചു. 

തലയ്ക്ക് മുകളിലായി കറങ്ങി കൊണ്ടിരിക്കുന്ന പങ്കയിലേക്ക് അവൻ നോക്കി. 

തലയ്ക്ക് വല്ലാത്ത ഭാരം. നൂരിയിട്ടുകൊണ്ട് അവൻ പതിയെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. 

മുറിയിലെ വാതിൽപ്പഴുതിലൂടെ അവൻ പുറത്തേക്ക് നോക്കി. സന്ധ്യമയങ്ങി തുടങ്ങി. ചുമരിലെ ഘടികാരത്തിലേക്ക് അവൻ കണ്ണോടിച്ചു. ആറ് മണി കഴിഞ്ഞിരിക്കുന്നു. 

മുറ്റത്തേക്ക് ഇറങ്ങി ചുറ്റും നോക്കി. മരുഭൂമിയെവിടെ ? സ്വപ്നമായിരുന്നോ ? 

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ കൊടുമ്പിരികൊള്ളുകയാണ്  ? 

മനസ്സെന്ന മഹാസമുദ്രത്തിൽ നിന്നും തമസ്സിന്റെ മുൾപ്പടർപ്പുകൾ ഛേദിക്കപ്പെട്ടിരിക്കുന്നു. 









Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻