background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

കുമ്പസാരം🛐

ത്വാതികമായൊരു അവലോകനത്തിനല്ല ഈ കൂടിക്കാഴ്ച. ഹൃദയത്തിൽ വലിയൊരു മുറിവ് ഉണങ്ങാതെ ഇന്നുമുണ്ട്. 

ഇനിയും സുഖപ്പെടുത്തിയില്ലെങ്കിൽ ചിലപ്പോൾ വലിയൊരു വൃണമായേക്കാം. ഞാനൊരു ധൈര്യശാലിയല്ല. പലപ്പോഴായി പല സന്ദർഭങ്ങളിൽ എനിക്കത് എന്നിൽ പ്രകടമാകുന്നതായി തോന്നിയിട്ടുണ്ട്. 

പല്ലവി രാവിലെ തന്നെ മൗണ്ടൻഹിൽ പാർക്കിൽ വരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ ഞാൻ പത്ത്‌ മിനിറ്റ് ലേറ്റാണ്. 

ഭക്ഷണം കഴിച്ചു എന്ന് സ്വയം ബോധ്യപ്പെടുത്തി എന്നതല്ലാതെ പൂർണമായും ആസ്വദിച്ച് കഴിക്കാൻ എനിക്കായില്ല. 

അല്ലെങ്കിൽ തന്നെ അതെനിക്ക് എങ്ങനെ സാധിക്കും. 
ശിരസ്സിൽ വലിയൊരു തീച്ചൂള പുകയുന്നുണ്ടായിരുന്നു. 

ഓർക്കുട്ടിൽ സെർച് ബോക്സിൽ ഞാൻ നൈവേദ്യ എന്ന് തിരയാതിരിരുന്നില്ല അവിടെ കണ്ടില്ലെന്നുമാത്രമല്ല അങ്ങനൊരു പേരിൽ അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. 

ട്രാഫിക് ബ്ലോക്ക്‌ എന്നിൽ ക്ഷമയുടെ മൂടുപടലം തീർക്കുകയും വൃക്ഷത്തലപ്പുപോലെ ആഴ്ന്നിറങ്ങുകയും ചെയ്തിരുന്നു. 

റോഡിലൂടെ കൈക്കുഞ്ഞുമായി പോകുന്ന ഭിക്ഷക്കാരിക്ക് ശരീരത്തിൽ വൃത്തിഹീനമായ ആടകൾ. മുടിയിഴകളാകട്ടെ ജടപിടിച്ചിരിക്കുന്നു. അവർ കൈക്കുഞ്ഞുമായി മറ്റെവിടേക്കോ പോകുന്നു. ഒടുവിൽ എന്റെ ദൃഷ്ടിയിൽ നിന്നും മറയുന്നു. 

ഇനിയും ഏകദേശം അരമണിക്കൂറോളം ഡ്രൈവ് ചെയ്യണം. പല്ലവി ഇടക്കിടെ വിളിച്ചുകൊണ്ടിരുന്നു. 

എന്റെ നേത്രങ്ങൾക്ക് തിണർപ്പുകൾ ഉണ്ടായി. കാഴ്ച മങ്ങുന്നത് പോലെ. 
കാർ റോഡരികിലേക്ക് ചേർത്ത് നിർത്തി. ഒരുത്തേജക മരുന്ന് എനിക്കിപ്പോൾ ആവശ്യമാണ്. 

പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്തു. എരിഞ്ഞമരാൻ തുടങ്ങിയിരിക്കുന്നു. പുകച്ചുരുളുകൾ ചകോരത്തെപ്പോലെ വായുവിൽ പറന്നു നടന്നു. 

കാൽപാദങ്ങൾ എങ്ങോട്ടോ പോകാൻ സന്നദ്ധയാകുന്നു. കാറിൽ കയറി യാത്ര വീണ്ടും തുടർന്നു. 

ഹൃദയത്തിൽ സൂക്ഷിക്കുന്ന നോവുകൾക്ക് ഒരു ശക്തിയുണ്ട്. മെരുക്കാനാകാത്ത ഒരു ശക്തി. 
സ്നേഹമെന്നൊക്കെ ആത്യന്തികമായി പറയാമെങ്കിലും ഞാനും പലരെയും പോലെ ആ ശക്തിക്ക് മുന്നിൽ അടിമയാണ്. 

തടവിലാക്കാൻ ശ്രമിച്ചപ്പോൾ ഞാനാ ശക്തിക്ക് മുന്നിൽ അടിമയായി. നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ അതെന്നെ നശിപ്പിച്ചു. 

എന്തോ എന്റെ കഴുത്തിൽ വലിഞ്ഞു മുറുകിയ പോലെ തോന്നി. നനുത്ത ഉമിനീർ ആഴ്ന്നിറക്കിയപ്പോൾ സമചിത്തതയുടെ അതിർവരമ്പുകൾ ഭേദിക്കുന്നത് പോലെ ഉണ്ടായി. 

തുടരും... 





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻