background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

തുടക്കം💚

പലരുടെയും മുഖത്ത്‌ ചിരി പതിയെ മായുന്നത് കാണാനുണ്ടായിരുന്നു. കാന്റീൻ വെച്ച് സീനിയർ ചേട്ടന്മാർ സംസാരിക്കുന്നത് എന്നെ അലോസരപ്പെടുത്തി.

"അങ്ങനെ ഫിലിം ഫെസ്റ്റും കഴിഞ്ഞു. ഇനി കോളേജ് ഡേയ് കൂടി. " മൂന്ന് കൊല്ലം എത്രപെട്ടന്നാ പോയേ അല്ലേടാ... "
അൽപനേരം അവരെല്ലാവരും നിശബ്ദതയിലായി. മൗനം അവരെയെല്ലാം കൂടുതൽ വിഷണ്യതയിലാക്കി. 

അധികം താമസിയാതെ ആ ദിവസവും കടന്ന് വന്നു. ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ നിന്നും മലയാള സംഗീതവും പാശ്ചാത്യ സംഗീതവും കൂടിക്കലർന്ന സമ്മിശ്രസംഗീതാരാവങ്ങൾ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. 

ഹാളാകെ നിറഞ്ഞിരിക്കുന്നു. ചെയർമാൻ അജ്മലിക്കയും തന്റെ പ്രിയതമയും ഓരോരോ തിരക്കുകളിലായിരുന്നു. 

മൂന്ന് കൊല്ലം നീണ്ടുനിന്ന കലാലയ ജീവിതത്തിനെ ആഘോഷത്തിമിർപ്പിലൂടെ അവസാനിപ്പിക്കുകയാണ്. നിരാശ പ്രതിഭലിപ്പിച്ചിരുന്ന മുഖങ്ങൾ കൃത്രിമമായി മുഖത്തെ മാംസപേശികൾ ചലിപ്പിക്കുന്നത് കാണാം. 

മഠത്തിൽ ചങ്ങാതിമാരോടൊപ്പം നല്ലനിമിഷങ്ങൾ ആസ്വദിക്കുന്നവരും ഉണ്ട്. 
പരക്കെ നിവർന്നു കിടക്കുന്ന മൈതാനിയിലൂടെ പ്രിയപ്പെട്ടവളോടെയൊപ്പം കൈകൾകോർത്ത്‌ നടക്കുന്നവന് ഉള്ളിലെവിടെയോ ഒരാന്തലും ഉണ്ടായിരുന്നു. 

"എടാ... നമ്മളിനി കാണുവോ... ?"

"കാണാതിരിക്കാൻ നീയെന്താ മരിക്കാൻ പോവുകയാണോ... ? "

ഇത്തിരി ഗൗരവത്തോടെ അവനത് പറഞ്ഞവസാനിപ്പിക്കുമ്പോഴും ഒരുകള്ളചിരി മുഖത്ത്‌ നിഴലിച്ചിരുന്നു. 
ആ വാക്കുകളവളെ കൂടുതൽ ദേഷ്യപ്പെടുത്തിയെങ്കിലും വീണ്ടുമവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. 
അവന്റെ വാക്കുകൾ അവളുടെ കണ്ണുകൾക്ക് ഒരു തിളക്കം സമ്മാനിച്ചിരുന്നു. 

ക്യാന്റീനിലാകട്ടെ ഒരു കട്ടനിലൂടെ പോയ്മറഞ്ഞ നല്ലയോർമകളെ അയവിറക്കുന്ന ചങ്ങായിമാരും. 

ഡിപ്പാർട്ട്മെന്റിന് മുന്നിലുള്ള നെല്ലിമരച്ചോട്ടിൽ സ്ഥാനീയനായ സുഹൃത്തുക്കൾക്കൊപ്പം ഞാനുമുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ എന്റെ മിഴികൾ ആ ഒരാളിലേയ്ക്ക് പോയിരുന്നു. 

ആകെ ഒരുത്സവത്തിന്റെ പ്രതീതി. സനൂപിനാകട്ടെ ഇരുത്തമുറയ്ക്കുന്നില്ല ചിഞ്ചുവിനെ കാണുമ്പോൾ കാല് കൂട്ടിമുട്ടുന്നവന് അവളോടൊന്ന് സംസാരിക്കണമത്രേ... 

തുടരും... 














Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻