background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

കുന്നിൻ മുകളിലെ സുന്ദരി 🏫

രണ്ട് മാസത്തെ വേനലവധി പെട്ടന്നാണ് കടന്ന് പോയത്. ഇടയ്ക്കെപ്പോഴോ ആശ്വാസമായി വേനൽ മഴയും പെയ്തു പോയി. അവധിക്കാലത്തിനിവിടെ താൽക്കാലിക വിരാമം. 

ഇത് മൂന്നാം വർഷമാണ്. വീണ്ടും ഒരുപിടി സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി കലാലയമുറ്റത്തേക്ക് സുഹൃത്തുക്കൾ ചുവട് വെയ്ക്കുകയാണ്. 

എല്ലാവരിലും ഒരു ദൈവിക ചൈതന്യം പ്രതിഭലിക്കുന്നുണ്ടായിരുന്നു. പളപളത്തതും മനോഹരവുമായ വേഷവിധാനിയിൽ അവരൊക്കെ ശോഭിക്കുന്നുണ്ടായിരുന്നു. 

കവാടത്തിന് മുന്നിലൂടെയുള്ള ഗേറ്റ് കടന്ന് പലരും കോളേജ് അങ്കണത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. 
ബസ്സിലും ഇരുചക്ര വാഹനങ്ങളിലും സുഹൃത്തുക്കൾ അവരുടെ സ്വർഗത്തിലേക്ക് തിരിച്ചു വരുകയാണ്. 

രണ്ട് മാസത്തെ അവധിക്ക് ശേഷം കാണുന്നത് കൊണ്ടാവാം എല്ലാവരുടേയും മുഖത്തെ പുഞ്ചിരിക്ക്‌ എന്തെന്നല്ലാത്തൊരു ഭംഗി. 
കോളേജ് മൈതാനിയോട് ചേർന്നുള്ള പുൽമേടാകട്ടെ തളിർത്ത്‌ ഒരു പരവതാനി പോലെ കാണപ്പെട്ടു. പുൽനാമ്പുകളിൽ ജലകണങ്ങൾ മുത്ത് പോലെ തിളങ്ങി. സൂര്യന്റെ പുഞ്ചിരി എല്ലാവരിലും പതിച്ചു. 

മനു പെട്ടന്നങ്ങനെ പറഞ്ഞപ്പോൾ എല്ലാവർക്കും എന്തോ ഇടുത്തി വീഴുന്ന പോലെ തോന്നി. 

"അളിയൻമ്മാരെ ഞാൻ നന്നായി. ഇക്കൊല്ലം ഞാൻ റാങ്ക് വാങ്ങും. "

വീണ്ടുമൊരു അങ്കത്തിനവൻ തുടക്കം കുറിക്കുകയാണോ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. കഴിഞ്ഞ രണ്ട് കൊല്ലമായി അവൻ ഇത് തന്നെയാണ് പറയുന്നത്. 

അവനിൽ എവിടെയോ വിജയത്തിന്റെ ചെറുനാമ്പുകൾ അവശേഷിക്കുന്നുണ്ട്. പക്ഷേ അവനത് കണ്ടെത്തുന്നില്ലെന്നു മാത്രം. അതുമല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു. അവനിലെവിടെയോ അപകർഷതാബോധത്തിന്റെ പരുക്കൻ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നതാണ് സത്യം. 

മെയിൻ എൻട്രൻസ് കടന്ന് വന്നപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്. 

തുടരും... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻