background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

മഴ🖤

മെയിൻ എൻട്രൻസ് കടന്ന് വന്നപ്പോഴാണ് ആ കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്. 

പിടക്കോഴികളുടെ ഇടയിൽ മുട്ടയിടാൻ കയറിയ ഒരു വിരുതനെന്ന് ഒറ്റവാക്കിൽ പറയാം. അതെ ഒനൈസ്‌. 

ആഫ്രിക്കൻ മരുഭൂമിൽ അനാഥനായ ഒരു ഒട്ടകപക്ഷിയെപ്പോലെ അവനിടയ്ക്കിടെ തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. 

കോളേജിന്റെ ചത്വരങ്ങളിൽ ഒരു പുതുമ പോലെ. കൽഭിത്തികളിൽ കാല്പനികതയുടെ ഒരു തന്മയീഭാവം നിഴലിച്ചു നിൽക്കുന്നുണ്ടായിരുന്നു. 

പടിക്കെട്ടുകൾ കയറിയതും ചൂളം വിളിയുമായി അകലെനിന്നെവിടെയോ ഒരു ചെല്ലക്കാറ്റ് എല്ലാവരേയും തെല്ലൊന്ന് തലോടിപ്പോയി. 

വാനിൽ മീവൽപക്ഷികൾ പാറിപ്പറക്കുന്നത് ഞങ്ങളങ്ങനെ നോക്കിനിന്നു. കാർമേഘങ്ങൾക്ക് കനപ്പ് കൂടിവരുന്നുണ്ട്. 

അപ്പോഴേക്കും വരാന്തയിൽ സ്ഥാനം പിടിക്കാതെ മറ്റൊരു മാർഗ്ഗമില്ലായിരുന്നു. ആകാശം ഭൂമിയിലേക്കയച്ച പ്രണയസന്ദേശം അവിടാകെ പടരുന്നുണ്ടായിരുന്നു. 

മണ്ണിൻ പുതുമണം സ്പന്ദമാപിനികളെപ്പോലെ പലരിലും പടർന്നു കയറുന്നുണ്ടായിരുന്നു. 

വരാന്തയുടെ ഒരറ്റത്ത് മാലാഖക്കൂട്ടങ്ങൾക്കിടയിൽ അകപ്പെട്ട ഒരജ്ഞാത സുന്ദരി. 
അവന്റെ മിഴികൾ ഇടയ്ക്കിടെ അവിടേക്ക് പായുന്നുണ്ടായിരുന്നു. 

അവളുടെ കരങ്ങൾ മഴത്തുള്ളികളെ പ്രണയിക്കുന്നുണ്ടായിരുന്നു. കണ്ണിൻ കുറുമ്പുകൾ മായവികൽപംപ്പോലെ. 
കാൽപാദങ്ങളിൽ കൊലുസിന്റ ഈണം. 

ഇടയ്ക്കെപ്പോഴോ അവളുടെ നോട്ടം അവനിലേക്ക് പതിച്ചു. ഒരു നിമിഷം കണ്ണുകൾ പറയാതെ തമ്മിൽ കഥപറഞ്ഞു. 

അവളുടെ കണ്ണുകളിലെ തിളക്കം അവന്റെയുള്ളിൽ ഒരുമായിക ലോകം സൃഷ്ടിച്ചു. 
ചിതറിത്തെറിക്കുന്ന മഴത്തുള്ളികളിലൊക്കെയും അവളുടെയുള്ളിലെ മന്ദസ്‌മൃത സൗരൂപത്തെ അവൻ തേടുന്നുണ്ടായിരുന്നു. 

ടാ... വരുന്നില്ലേ... ? മഴ തോർന്നു. 

തുടരും... 




Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻