background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Based on a true story🖤 ( continue )

ആ ഒരുവൾ💕

പിന്നെയും ദിനരാത്രങ്ങളും വൃദ്ധിക്ഷയങ്ങളും കടന്ന് പോയി. അപ്പോഴാണ് അത് സംഭവിച്ചത്. 

ഒരു യാത്രയാണ് അതും ദില്ലിയിലേക്ക് (ഡൽഹി ). തമ്പിച്ചായന്റേയും ജിജിച്ചേച്ചിയുടേയും കൂടെയാണ് യാത്ര. തമ്പിച്ചായന് ഒരു കോർപ്പറേറ്റ് കമ്പനിയിലാണ് ജോലി. ജിജിച്ചേച്ചി അവിടെ ഗംഗാറാം എന്ന സ്ഥലത്തെ ഹോസ്പിറ്റലിൽ നേഴ്സ് ആണ്. അവരുടെ കുട്ടിയെ പരിചരിക്കാൻ വേണ്ടിയാണ് ഈ ദില്ലി യാത്ര. ഒരു നാടൻ പെൺകുട്ടിയിൽ നിന്നും ആയമ്മയിലേക്കുള്ള രൂപമാറ്റം. 

ഈ കൊച്ചു ഗ്രാമത്തിൽ നിന്നും അവൾ മറ്റൊരു നാട്ടിലേക്ക് പോവുകയാണ്. അച്ഛന്റെ കൈയിൽ നിന്നും ദില്ലി യാത്രയ്ക്ക് വേണ്ടി അനുവാദവും അനുഗ്രഹവും വാങ്ങി. 

അച്ഛന്റെ ചിത്തം തേങ്ങി. അവൾ കുഞ്ഞായിരുന്നപ്പോൾ പിള്ളവാതം ബാധിച്ചു. ഒരു കാല് തളരുകയും ചെയ്തു. അച്ഛനും അമ്മയും അവൾക്ക് വേണ്ടി പ്രാർത്ഥനയും കണ്ണുനീരും ദൈവസന്നിധിയിൽ അർപ്പിച്ചു. 

"യാത്ര പറയുന്നില്ല. "

മൂന്ന് ദിവസത്തെ യാത്രയാണ്. അവൾ ആദ്യമായാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. വീടിനടുത്ത്‌ അൽപം മാറി ചെറിയൊരു റെയിൽവേ സ്റ്റേഷനുണ്ട്. 
രാവിലെ ട്രെയിൻ പോകുന്ന ശബ്ദവും ചൂളം വിളിയും കേൾക്കാം. 

ആ യാത്രയിലുടനീളം നാടും വീടും അച്ഛനും അമ്മയും സഹോദരങ്ങളുമായിരുന്നു ചിന്തയിൽ.ഞായറാഴ്ച പള്ളിയിൽ കുർബാന കൂടുന്നതും,  അച്ഛന്റേയും അമ്മയുടേയുമൊപ്പം വയലിൽ സഹായിക്കുന്നതും, സഹോദരങ്ങളോടൊപ്പം ഓരോ നിമിഷവും ആനന്ദകരമാക്കുന്നതും. 

വൈകുന്നേരമാകുമ്പോൾ പള്ളിയിൽ നിന്ന് വാങ്ക് വിളി കേൾക്കാം. അത് കേൾക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. 
സന്ധ്യയാകുമ്പോൾ കുടുംബത്തോടൊപ്പം കുരിശ് വരയും. 

പൈക്കിടാവിനേയും കാണാൻ പറ്റില്ലല്ലോ... ?  മനസ്സിന്റെ കുന്നിൻ ചെരുവിൽ ഓർമ്മകളുടെ വർണപ്പകിട്ടുകൾ മിന്നിമറയുന്നുണ്ട്. 

മൂന്ന് ദിവസം നീണ്ടു നിന്ന യാത്രയ്ക്ക് വിരാമം. അങ്ങനെ ദില്ലിയിലെത്തി. അവൾക്ക് പുതിയൊരു അനുഭവമാണ്. പുതിയ ആളുകൾ, സംസ്കാരം, കാലാവസ്ഥ, വസ്ത്രധാരണ, ഭക്ഷണം, ആകെ പുതുമ. 


അവർ നേരെ പോയത്. 

തുടരും...





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻