background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

നന്ദിനി🌺

ഞങ്ങൾ മൂന്നാളും മാടായിപ്പാറയിൽ പോയപ്പോഴായിരുന്നു അത്തരത്തിൽ ഒരു കാഴ്ച കണ്ടത്.
ദുർമൂർത്തികളെ പ്രീതിപ്പെടുത്താൻ വേണ്ടി ആഭിചാരം ചെയ്യുന്നു. 

"മാരണം " ഏട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. മനുഷ്യന്റെ ജീവിതം തന്നെ അവതാളത്തിലാക്കാൻ കഴിയുന്ന മാന്ത്രികവിദ്യ. തലയോട്ടികൾ, അസ്ഥികൾ ;നിലത്ത് ചതുർമുഖ ഫലകത്തിൽ കവടി നിരത്തിവെച്ചിരിക്കുന്നു.

ചുവന്ന പട്ട് അവിടാകെ ചുറ്റിയിരിക്കുന്നു. തീക്കുണ്ഡത്തിൽ നിന്നും ഉയർന്ന്‌ പൊങ്ങുന്ന പുകച്ചുരുളുകൾക്ക് കനപ്പ് കൂടിവന്നു. ഗാഢമായ തീക്ഷ്ണഗന്ധം നാസികയിലൂടെ തുളച്ച് കയറുന്നത് പോലെ തോന്നി. 

അവിടെ നിൽക്കുന്നത് പന്തികേടാണെന്ന് തിരിച്ചറിഞ്ഞ ഞങ്ങൾ പതിയെ കുന്നിറങ്ങി. തിരികെ വരുമ്പോൾ കാക്കപ്പൂക്കൾ എന്റെ കൈവശമുണ്ടായിരുന്നു. 

രാമേട്ടന്റെ കൈകൾ പിടിച്ച് കീഴ്ക്കാവിലമ്മയുടെ സന്നിധിയിലൂടെ പോകുമ്പോൾ പഴയ ഓർമ്മകളിലേക്ക് ഞാനൊന്ന് യാത്രചെയ്തിരുന്നു. രാമേട്ടൻ മൗനത്തിലായിരുന്നു. ഒന്ന് പൊട്ടിക്കരയാൻ മൗനത്തേക്കാളേറെ മറ്റെന്താണുള്ളത്. 

ഇന്നും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇനിയും ജനിക്കാനിടയില്ലാത്ത പൊന്നോമനയെ ഒരുനോക്ക് കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. 
എന്നെപ്പോലെ തന്നെ ലോകത്തിലെ ഓരോ സ്ത്രീകളെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന വലിയൊരു പ്രതീക്ഷയെന്നത് ഉദരത്തിൽ മിടിക്കുന്ന ജീവനായിരിക്കും. അതിനേക്കാൾ വലിയൊരു പ്രതീക്ഷയൊന്നും ഈ ലോകത്തിലില്ല. 

മറ്റാർക്കും അനുഭവിച്ചറിയാനാകാത്തൊരു സർഗാത്മകതയും നൈപുണ്ണ്യവും നീണ്ട് പരന്നു കിടക്കുന്ന ദൈവത്തിന്റെ മനോഹരമായൊരു സൃഷ്ടിയാണല്ലോ ഞങ്ങൾ സ്ത്രീകൾ. 

ദേവിയുടെ സഹസ്രനാമങ്ങൾ അവിടമാകെ അലയടിച്ച് കൊണ്ടിരുന്നു. ഊട്ടുപുരയുടെ സമീപത്തായി... 

തുടരും... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻