background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
ഞാൻ നിന്നെ സ്നേഹിക്കട്ടെ 💀

പഴയ ലാന്റ്മാസ്റ്ററാണ്. ചെറിയൊരു മടിയോടെ ഹെഡ് ലൈറ്റ് മിന്നി. വരിഞ്ഞു മുറുകിക്കൊണ്ടിരുന്ന ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മഞ്ഞ വെളിച്ചം പാതയെ പ്രകാശപൂരിതമാക്കി.
റെയിൽവേ ക്രോസ്സ് കടന്ന് വേണം അവിടേക്കെത്താൻ.

ശോണവർണ്ണം തെളിഞ്ഞു. മംഗലാപുരത്തേക്കുള്ള പാസഞ്ചർ ട്രെയിൻ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നു. ശബ്ദം പതിയെ അകന്നകന്ന് ഇല്ലാതെയായി. യാത്ര വീണ്ടും തുടർന്നു. ലക്ഷ്യസ്ഥാനത്തേക്ക് ഇനി ഏതാനും മൈലുകൾ മാത്രം.

കാർ പതിയെ നിശ്ചലമാകാൻ തുടങ്ങി. ഡെറിക് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ചുറ്റുമൊന്ന് കണ്ണോടിച്ചു. കാറിലെ ഡിക്കിയിൽ നിന്നും ഒരു ചാക്ക് കെട്ടുമായി ഇരുട്ടിലൂടെ അയാൾ പതിയെ നടന്നു.

പഴയൊരു ശ്മാശാന ഭൂമികയാണ്. ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന പുകച്ചുരുളുകൾക്ക് മനുഷ്യ മാംസത്തിന്റെ മാധക ഗന്ധം. ആ തീക്ഷണ ഗന്ധം അയാൾ നാസികയിലേക്ക് തുളച്ചുകയറ്റി. അത് അയാളെ ഉന്മത്തനാക്കി. നടവഴിയിലാകെ രക്തം ഇരുൾ പോലെ കട്ടപ്പിടിച്ചിരിക്കുന്നു. 

ചുടുകാടിനുള്ളിലെ വൈദ്യുത ദഹനപ്പുരയിൽ ഒരു മൃതദേഹം എരിഞ്ഞു തീരാൻ തുടങ്ങിയിരുന്നു.
ഡെറിക് ചാക്ക് കെട്ട് നിലത്തേക്കിട്ടു.

പതിയെ ഇമവെട്ടികൊണ്ട് മെർലിൻ കണ്ണ് തുറന്നു. കൈകൾ ബന്ധിച്ചിരിക്കുകയാണ്. മെഴുക് വെളിച്ചവുമായി തനിക്ക് മുന്നിൽ വലിയൊരു രൂപം പ്രത്യക്ഷപ്പെട്ടു.
അയാൾക്ക് പുറകിൽ ഒഴുകി വരുന്ന ബീതൊവൻ.

അയാൾ മെർലിന് നേരെ നീങ്ങി. കൈയിൽ മൂർച്ചയേറിയ സെർജിക്കൽ ബ്ലൈഡും. ഒരു നേർത്ത പുഞ്ചിരിയോടെ അയാൾ ചോദിച്ചു.

"ഞാൻ നിന്നെ സ്നേഹിക്കട്ടെ... ?"

അവളുടെ കണ്ണുകളിൽ നിറയെ നിശബ്ദമായ ഒരു യാചനയായിരുന്നു.
അയാൾ നിശബ്ദനായി. അവളുടെ അടിവയറ്റിലേക്ക് കത്തി പതിയെ തുളച്ചു കയറി. കത്തി എല്ലിൽ തട്ടിയപ്പോൾ ശരീരമാകെ തരിപ്പ് പടർന്നു. കോച്ചി വലിച്ചു. എല്ലുകളിൽ പടരുന്ന പുളിപ്പ് സഹിക്കാനാവുന്നില്ല.

മെർലിന്റെ വലത്തേ കണ്ണിലേക്ക് സെർജിക്കൽ ബ്ലൈഡ് ആഴ്ന്നിറങ്ങി. അയാളുടെ മുഖത്തേക്ക് ചുടു നിണം ചീന്തിയൊഴുകി. അത് പതിയെ അയാളുടെ കവിൾ തടത്തിലേക്ക് നീർച്ചാലു പോലെ പടർന്നിറങ്ങി.

കൈ കാലുകളിലെ വിരലുകളോരൊന്നും ചെറു കഷ്ണങ്ങളായി മുറിച്ചു മാറ്റി. ഇരു കൈപ്പത്തിയും വേർപെടുത്തി. അയാൾ അവളുടെ ദേഹിയെ കുത്തിക്കീറി. നെറ്റിത്തടത്തിലേക്ക് കത്തി ആഴ്ത്തിയിറക്കി.

അയാളുടെ മുഖത്ത് നിർവികാരത നിഴലിച്ചിരുന്നു. ആ വികൃത രൂപത്തോട് അയാൾ ചോദിച്ചു. "ഞാൻ നിന്നെ സ്നേഹിക്കട്ടെ... ? "

...


Comments

  1. ഭീകരതയുടെ മറ്റൊരു രൂപം നിന്റെ വാക്കുകളിൽ തെളിയുന്നു. സ്നേഹമെന്നാൽ പലപ്പോഴും ഭ്രാന്താണ്. അത് പലവിധത്തിൽ പുറത്തേയ്ക്കൊഴുകുന്നു 💜

    ReplyDelete

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻