- Get link
- X
- Other Apps
ഇനിയാര് ?
പെട്ടെന്നൊരു പരാജയം വന്നപ്പോൾ കണ്ണിലേക്ക് ഇരുട്ട് നൂഴ്ന്നു കയറി. വേഗത്തിൽ വളരെ വേഗത്തിൽ. ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ കാബോർഡിൽ നിന്നും സ്വീഡിഷ് വിസ്ക്കി പുറത്തെടുത്തു. സീല് പൊട്ടിയപ്പോൾ മുറിയിലാകെ ഒരു ഉന്മാദത്തിന്റെ ഗന്ധം, ലഹരിയുടെ ഗന്ധം. മധുരമുള്ള ഒരു ലേപനം പോലെ അതിന്റെ സൗന്ദര്യം ആ വായുവിലങ്ങനെ ഒഴുകി നടന്നു.
വാൻഗോഗിന്റെ സ്റ്റാറിനൈറ്റ് പോലെ കുഴഞ്ഞു മറിഞ്ഞ രാത്രി. ഗ്ലാസ്സിലേക്ക് സ്വീഡൻ ലഹരിയെ പകർന്നു. ഒരു സിപ്പ് ഒരേ ഒരു സിപ്പ്. മതി ഇനി വേണ്ട ഹൃദയത്തിന്റെ അന്ത്യശാസനം.
കച്ചവടം ഇക്കൊല്ലം വളരെ നഷ്ടത്തിലാണ്. ഗ്രാഫിൽ ഉയർന്നും താഴ്ന്നും വളഞ്ഞും പുളഞ്ഞും രേഖപ്പെടുത്തിയ (അയാൾക്ക് മാത്രം കാണാൻ കഴിയുന്ന ) അളവുകോൽ മറയപ്പെട്ടിരിക്കുന്നു.
ശാരിക്കും മേരിക്കും ഒരേ പോലെയാണ് നൽകിയത്. എന്താണ് ? അത്ഭുതത്തോടെ ചുവരിലിരുന്ന പല്ലി ചിലച്ചു. സ്നേഹം.
ഹെവനിൽ വെച്ച് ശാരിക്കൊപ്പം ശയിച്ചപ്പോൾ തീരുമാനിച്ചതാണ്. അവസാനിപ്പിക്കാം എല്ലാം. ഇതിപ്പോൾ കുറേയായില്ലേ. കുറേയെന്നു വെച്ചാൽ പത്താമത്തെ പെണ്ണ്. കവർന്നു കഴിഞ്ഞാൽ പിന്നെന്താണ് ഒരു ത്രില്ല് ? തീരെയില്ല.
രാവിലെ തന്നെ സ്ഥലം വിട്ടു. മേരിയുടെ അടുത്ത് ചെന്നെത്തിയപ്പോൾ ത്രില്ല് കൂടി. അവളൊരു സൂത്രശാലിയാണ്. അങ്ങനെ പെട്ടന്ന് കവർന്നെടുക്കാൻ കഴിയുമായിരുന്നില്ല. രാത്രി കഴിഞ്ഞപ്പോഴേക്കും മേരിയേയും കവർന്നിരുന്നു.
പതിനൊന്നാമത്തെ പെണ്ണ്.
ഇനിയാര് ?
- Get link
- X
- Other Apps
Comments
Post a Comment
🥰