Posts

Showing posts from April, 2021

background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...
Image
  ആമുഖം... 🖤 തൊണ്ണൂറുകളിലാണ്, മഴ തുള്ളിമുറിഞ്ഞിട്ടില്ലാത്ത രാത്രിയിൽ ഞാൻ ആ വേശ്യ സ്ത്രീയെക്കുറിച്ചോർത്തു. താത്രി എന്നാണ് അവരുടെ പേര്. കാമാത്തിപുരത്തു വെച്ച് കണ്ട്മുട്ടാനായിരുന്നു നിയോഗം. ഞാനും മായയും ദേവദാസി വിഭാഗത്തെക്കുറിച്ച് ഒരു സ്പെഷ്യൽ ഫീച്ചർ റിപ്പോർട്ട്‌ ചെയ്യാനായി അവിടെ എത്തിച്ചേർന്നതാണ്. ചുവന്ന തെരുവിലൂടെയുള്ള യാത്ര ഞങ്ങളിൽ ആശ്ചര്യവും ആകാംഷയായും ഉളവാക്കി.  അപരിചിതമായ മുഖങ്ങൾ ഞങ്ങളെ കടന്നു പോകുമ്പോഴൊക്കെയും കണ്ണുകളിലെ നിസ്സഹായത നിഴലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. എവിടെയും ആർപ്പുവിളികളും ജതിയും മാത്രം അതങ്ങനെ ഉയർന്നു കൊണ്ടിരുന്നു താളാത്മകമായി.  ഇരുട്ട് പടർന്നു കയറാൻ തുടങ്ങിയപ്പോൾ അവിടമാകെ ദീപനാളങ്ങൾ തിരി തെളിഞ്ഞു. പ്രകാശത്തിന്റെ തുരുത്ത് പോലെ വർണ്ണങ്ങൾ ഓരോ മിഴികളിലും അഭിരമിച്ചു കൊണ്ടിരുന്നു.  വളരെ അടുത്ത് നിന്ന് തന്നെ ഞങ്ങൾ കണ്ടു. വഴിയോരത്ത് വില്പനക്കായി വെച്ചിരിക്കുന്ന ഉടലുകൾ. ചായം തേച്ച മുഖങ്ങളിൽ ചെറുപുഞ്ചിരി മിന്നി മറയുന്നുണ്ടായിരുന്നു. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ കണ്ണുകളിൽ മുറിവേറ്റ മനസ്സ് കാണാം. ശൂന്യമായ കയറ്റു കട്ടിലുകൾ പുതിയൊരു അതിഥിയെ കാത്ത് കി...
Image
പറയാതെ... 🖤 കണ്ണുകൾ തമ്മിൽ   ഇടയുന്നത് ഒരപകടം പിടിച്ച സംഗതിയാണെന്ന് ഇടക്കിടെ സോഫി പറയാറുണ്ട്. പ്രേമഭംഗം നേരിട്ടതിൽ പിന്നെയാണ് അവളിങ്ങനെയൊക്കെ ഫിലോസഫികൾ പറയാൻ തുടങ്ങിയത്. മുറിവേൽക്കപ്പെട്ട ആദ്യനാളുകളിൽ കാർമേഘത്തെപ്പോലെ ഉരുണ്ട് കൂടുകയും മിഴിനീർക്കണങ്ങൾ പൊഴിക്കുകയും ഒടുവിൽ ഇരുളടഞ്ഞ നിശാവേളയിൽ വിലപിച്ചലഞ്ഞലഞ്ഞു ഉറങ്ങുകയും ചെയ്യും.  സ്നേഹം വേട്ടയാടിയിരുന്ന കാലത്ത് വെളുത്ത് നരച്ച അപ്പൂപ്പൻ താടി പോലെയായിരുന്നു അവൾ, എവിടേക്കെന്നില്ലാതെ പാറിപ്പറന്ന് നടന്നിരുന്നു. കടുംക്കാപ്പി അവൾക്ക് ഒരുപാടിഷ്ട്ടമാണ്. തീപാറുന്ന കടുംക്കാപ്പി ആവേശമേതുമില്ലാതെ നുകരുമ്പോൾ, ഞങ്ങളെ നോക്കി ഒരു കൊച്ചുകുട്ടിയെപ്പോലെ പുഞ്ചിരിക്കും. നെറ്റിയിലേക്ക് അലക്ഷ്യമായി വീണ് കിടക്കുന്ന മുടിയിഴകൾ ഒരുവശത്തേക്ക് വകഞ്ഞു മാറ്റി, ഒരു മുതിർന്ന വ്യക്തിയെപ്പോലെ ഞങ്ങളോട് ചില തത്വങ്ങൾ പറയും, സ്നേഹിതരോടൊപ്പം ഒരു കാപ്പി കുടിക്കുന്നത് ചിലപ്പോഴൊക്കെ ഒരു തെറാപ്പിയുടെ ഗുണം ചെയ്യും.  ചില്ലിട്ട കുപ്പിയിൽ നിറച്ച ലഹരി പോലെയാണ് അവൾ, നുരഞ്ഞും പതഞ്ഞും അനിയന്ത്രിതമായി അങ്ങനെ ഒഴുകി കൊണ്ടിരിക്കും. സ്നേഹമെന്ന ഹൃദയ സാഗരത്തിലേക്കുള്ള നദി കൂടിയാണവൾ...
ന്യൂഇയർ  🎉 ഒന്ന്  ഒരുപാട് ആലോചിച്ചിരുന്നു ഇനിയുമൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ അതൊരു പക്ഷേ ജീവിതത്തോട് കാണിക്കുന്ന നെറികേടായിരിക്കും . രാത്രി അതിന്റെ നെറുകയിലെത്തിയിരുന്നു . രാവ് ഇരുണ്ട് കൂടിയപ്പോൾ തലങ്ങും വിലങ്ങുമായി മഴയും പെയ്തു തുടങ്ങി .യാതൊരു കൂസലുമില്ലാതെ ജന്നൽ പാളികൾക്കിടയിലൂടെ അകത്തേക്ക് കടന്ന മിന്നൽ വെളിച്ചം ചിത്രപ്പണികൾ നടത്തി ഇരുളിൻ മറവിലൊളിച്ചു . ടേബിൾ ലാംബ് വെളുത്ത നിറത്തിൽ പ്രകാശത്തെ ചുമച്ചു തുപ്പി .അത്യാവശ്യം വലിപ്പമുള്ള ഒരു മുറി .ചുമരിൽ ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഭൂതകാലത്തെ ചില്ലിട്ട് വെച്ചിരിക്കുന്നു . തോളോട് തോൾ ചേർന്ന് നിൽക്കുന്ന മൂന്ന് പേർ . കിരുകിരുത്ത പല്ല് കാട്ടിയുള്ള ചിരിയാണ് .അലക്ഷ്യമായി ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ .കസേരയിലും കിടക്കയിലുമായി കെട്ട്പിണർന്നു കിടക്കുന്ന കുപ്പായങ്ങൾ .തല ചരിച്ചു മൂകാനായി കിടക്കുന്ന വലിയൊരു കരടിപ്പാവ.ചില്ല് കുപ്പിയിൽ നിറക്കൂട്ട് ചേർത്ത് കോറിയിട്ടിരിക്കുന്നു . സ്വകാര്യതയെ നാല് മീറ്റർ നീളത്തിൽ പൊതിഞ്ഞിരുന്ന മെറൂൺ നിറത്തിലുള്ള കർട്ടൻ ശീതക്കാറ്റിന്റെ അതിരു കവിഞ്ഞ ചുംബനം കൊണ്ട് മോഹാലസ്യപ്പെട്ടു . ടേബിള...