- Get link
- X
- Other Apps
Sorry...
രാത്രി പതിനൊന്നു മണിയോടടുത്തിട്ടുണ്ടാകും, മയക്കത്തിലായിരുന്ന ടച്ച് സ്ക്രീൻ ചിണുങ്ങിക്കൊണ്ട് മിഴികൾ തുറന്നു. അരണ്ട വെളിച്ചം പ്രസരിപ്പിച്ചു കൊണ്ട് അൽപനേരം അവനങ്ങനെ ചിരിച്ചു കൊണ്ടിരുന്നു.
അധികം വൈകിക്കാതെ തന്നെ അവന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.
ഉറക്കത്തിന്റെ ആലസ്യത്തിലായിരുന്ന പൂജ ഞെട്ടിയുണർന്നു.
തന്റെ വലതുകരം ടേബിലേക്ക് ലക്ഷ്യം വെച്ചു നീങ്ങി. "ഇതാരാ ഈ നേരത്ത് മെസ്സേജ് അയക്കാൻ". അവൾ പിറുപിറുത്തു കൊണ്ട് മൊബൈൽ കൈയിലെടുത്തു.
സ്ക്രീൻ ലോക്ക് വകഞ്ഞു മാറ്റിക്കൊണ്ട് മൊബൈലിലേക്ക് വന്ന സന്ദേശം പൂജ വായിച്ചു. "അതെ സോറി ".
"സോറിയോ അതെന്തിനാ ? ഗൗരി എന്തിനാ ഇങ്ങനെ ഒരു മെസ്സേജ് അയക്കാൻ ? " പൂജ കുറച്ചു നേരം ചിന്തയിലാണ്ടു.
ഓരോന്ന് ആലോചിച്ച് എപ്പോഴോ അവളും ഉറങ്ങി.
അടുത്ത ദിവസം ഗൗരിയെ കണ്ടപ്പോൾ പൂജ അവളുടെ അരികിലേക്ക് ഓടി ചെന്നു.
"ഇന്നലെ രാത്രി എന്തിനാ മെസ്സേജ് അയച്ചേ ? സോറി പറയാൻ നീ തെറ്റൊന്നും ചെയ്തില്ലല്ലോ ? "
ഗൗരി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. "സോറി പറയുന്നവരെല്ലാം തെറ്റ്കാരാകണമെന്നുണ്ടോ !"
"അല്ല പിന്നെയെന്തിനാ അങ്ങനെയൊരു മെസ്സേജ് ". പൂജ ജിക്ജ്ഞാസയോടെ ചോദിച്ചു.
"നീയെന്റെ നല്ല സുഹൃത്താ... നല്ലൊരു സഹോദരിയാ...
കളഞ്ഞു പോയ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഒരിക്കൽ പോലും നീയും വീണു പോകല്ലേയെന്നാ ഞാനും പ്രാർത്ഥിക്കുന്നെ...
നിന്റെ സൗഹൃദം തകർന്നു പോകല്ലേയെന്ന് അത്രമേൽ ഞാനാഗ്രിക്കുന്നുണ്ട്.
അതുകൊണ്ടാ കുഞ്ഞു കാര്യങ്ങൾക്ക് പോലും ഞാൻ നിന്നോട് സോറി പറയണേ ".
സോറി...
- Get link
- X
- Other Apps
Comments
Post a Comment
🥰