കഥ📖
അന്നൊരു വ്യാഴാഴ്ചയായിരുന്നു...
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന എന്റെ അസുലഭകാലഘട്ടത്തിലേക്ക് പുതിയൊരു പ്രഭാതം പൊട്ടി വീണു.
അബോധാവസ്ഥയിൽ ആണ്ടു പോയ ഞാൻ ഉറക്കത്തിൽ എന്തൊക്കയോ പറഞ്ഞു.
"പക്കത്തിലാ വാ സെമ്പകം"
ഉച്ചത്തിലുള്ള ആ ശബ്ദം എന്നെ പരിഭ്രാന്തിയിലാഴ്ത്തി.
"ആരാടാ നിന്റെ സെമ്പകം... "
"ആ നീയായിരുന്നോ... ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് "
"നീ സ്കൂളിൽ പോണില്ലേ "
"ആദ്യം നീ പോയി പല്ലുതേക്ക്... "
കൂടപ്പിറപ്പ്...
രാവിലെ തന്നെ അച്ചുവേട്ടൻ വിളിച്ചിരുന്നു...
"ടാ ഇന്നാണ് അവിടെ പോകേണ്ടത് "
റോഡരികിനോട് ചേർന്നുള്ള പ്രവേശന കവാടത്തിനു മുന്നിലായി വലുപ്പത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
ശിബിരത്തെ വർണസുരഭമാക്കും വിധം അവിടൊരു ഉദ്യാനവും ഉണ്ടായിരുന്നു.
ഒരു മധ്യവയസ്‌കൻ അദ്ദേഹത്തിന്റെ അടുത്തായി ഒരു കൊച്ചുകുട്ടിയും ഇരിപ്പിടമുറപ്പിച്ചിട്ടുണ്ട്.
അപരിചിതമായ അവരുടെ ലോകത്തേക്ക് കടന്നു ചെല്ലാൻ ഒരു ചിരി മാത്രം മതിയായിരുന്നു.
അവർ പരസ്പ്പരം സംസാരിക്കുകയായിരുന്നു.
അവരുടെ സമീപത്തു നിന്നും അല്പം മാറിനിന്നുകൊണ്ടു ഞാൻ അവരെ വീക്ഷിക്കുകയായിരുന്നു.
കഥ എന്ന് പറഞ്ഞാണ് തുടങ്ങിയത്...
ജെന്നിഫറും ജെറിയും അടുത്ത സുഹൃത്തുക്കളാണ്.
ഒഴിവുകിട്ടിയ ഒരു ശനിയാഴ്ച അവർ നടക്കാനിറങ്ങി.
നഗരത്തിലെ ഏറ്റവും പേര്കേട്ട കോഫി ഷോപ്പിൽ അവർ കോഫി കുടിക്കാനായി കയറി.
അവർ രണ്ട് കോഫി ഓർഡർ ചെയ്ത് കുടിക്കാനായി കാത്തിരുന്നു.
അവരുടെ സമീപത്തായുള്ള ടേബിളിൽ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു.
അയാൾ രണ്ട് കോഫി ഓർഡർ ചെയ്തു. "ഒന്ന് ഇവിടെ ഒന്ന് അവിടെ "
ജെന്നിഫറും ജെറിയും ആശ്ചര്യപ്പെട്ടു. അവർ പരസ്പരം നോക്കികൊണ്ട് പറഞ്ഞു.
"ഇയാൾ ഒരു മനുഷ്യനെ വന്നിട്ടുള്ളൂ എന്തുകൊണ്ടാണ് രണ്ട് കോഫി ഓർഡർ ചെയ്തത്".
അല്പം കഴിഞ്ഞു വെയ്റ്റർ വന്നു ഒരു കോഫി അയാളുടെ ടേബിളിൽ വച്ചു.
പിന്നെ ഒരു തുണ്ട് കടലാസുകൊണ്ടുപോയി ചുമരിൽ ഒട്ടിച്ചു വെച്ചത് കണ്ടു.
അതിൽ ഒരു കോഫി എന്ന് എഴുതി വച്ചിട്ടുണ്ട്.
ഇവിടെ എന്താണ് നടക്കുന്നത്? ജെറിക്ക് ഒന്നും മനസിലായില്ല.
കുറച്ചു കഴിഞ്ഞപ്പോൾ വേറെ രണ്ടു ചെറുപ്പക്കാർ വന്നു. അവർ പറഞ്ഞു.
"മൂന്ന് കോഫി രണ്ടണ്ണം ഇവിടെ ഒന്നവിടടെ "
വെയ്റ്റർ ഈ കാര്യം ആവർത്തിച്ചു.
ഇതിൽ എന്തോ പന്തികേടുണ്ട്. ജെന്നിഫറിനും ജെറിക്കും ഇത് മനസിലാക്കാൻ സാധിച്ചില്ല.
ദിവസങ്ങൾ കടന്നുപോയി.
ഒഴിവുകിട്ടിയ മറ്റൊരു ദിവസം ജെന്നിഫറും ജെറിയും വീണ്ടും അവിടേക്ക് വന്നു.
പക്ഷേ രുചികരമായ കോഫി കുടിക്കാൻ വേണ്ടിയല്ല അവർ വന്നത്.
കഴിഞ്ഞ ആഴ്ച അവരുടെ സന്ദേഹത്തിനു ഇടയാക്കിയ കാഴ്ചയുടെ പൊരുൾ തേടിയാണ്.
അങ്ങനെ അവർ ഹോട്ടലിൽ ഇരിക്കുമ്പോൾ.
മുഷിഞ്ഞ വേഷം... ദരിദ്രനായ ഒരു മനുഷ്യൻ കടന്നു വന്നു.
അയാൾ...
Nice and thrilling waiting for next
ReplyDelete