ഉച്ചത്തിലുള്ള ആ ശബ്ദം എന്നെ പരിഭ്രാന്തിയിലാഴ്ത്തി.
"ആരാടാ നിന്റെ സെമ്പകം... ടാ നിന്റെ ഫോണിൽ ആരോ കുറച്ചു നേരം മുന്നേ വിളിച്ചിരുന്നു..."
"ആ നീയായിരുന്നോ... ചുമ്മാ മനുഷ്യനെ പേടിപ്പിക്കാനായിട്ട് "
"നീ സ്കൂളിൽ പോണില്ലേ "
"ആദ്യം നീ പോയി പല്ലുതേക്ക്... "
കൂടപ്പിറപ്പ്...
രാവിലെ തന്നെ അച്ചുവേട്ടൻ വിളിച്ചിരുന്നു...
"ടാ ഇന്നാണ് അവിടെ പോകേണ്ടത് "
"എവിടളിയാ... "
"എന്നെ പറഞ്ഞാ മതിയല്ലോ.. "
"ഡേയ്... ഡേയ്... വെച്ചാ... "
കുപിതനായ അച്ചുവേട്ടൻ എന്നെ ; അങ്ങേയറ്റം അയോഗ്യമായ വാക്കുകൾ കൊണ്ട് കീഴ്പ്പെടുത്തി.
സീനിയേഴ്സിന് എക്സാം ഉള്ളതിനാൽ പതിവിലും നേരത്തെ ക്ലാസുകൾ കഴിഞ്ഞിരുന്നു.
ആ യാത്രയിൽ എന്നോടൊപ്പം അച്ചുവേട്ടൻ മാത്രമല്ലായിരുന്നു. ഗ്രീഷ്മയും മേഘയും കൂടെ ഉണ്ടായിരുന്നു.
പക്ഷേ... അതൊരു യാത്ര അല്ലായിരുന്നു...
അരങ്ങൊഴിഞ്ഞ വേദിയിൽ ആടിത്തീർത്ത ചില ജീവിതങ്ങളിലേക്കുള്ള എത്തിനോട്ടമായിരുന്നു. ഗ്രീഷ്മ തട്ടി വിളിച്ചു.
"നീ ഏത് ലോകത്താ... വാ പോകാം.. "
അവിടെ നിന്നും തിരികെ മടങ്ങവെ ആ മധ്യവയസ്കനും കൊച്ചുകുട്ടിയും എന്നെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നു.
പുഞ്ചിരി...
പുഞ്ചിരിക്ക് രണ്ട് ലിപികളുണ്ട്...
മൗനത്തിനൊപ്പം ചേർന്ന് അത് നമ്മളെ നിസ്സാരമായി മുറിവേൽപ്പിച്ചുകളയും,
അതല്ലെങ്കിൽ സന്തോഷങ്ങൾക്കൊപ്പം ചേർന്ന് നിന്ന് അതിഭീകരമായി നമ്മളെ ആലിംഗനം ചെയ്തേക്കും...
റോഡരികിനോട് ചേർന്നുള്ള പ്രവേശന കവാടത്തിനു മുന്നിലായി വലുപ്പത്തിൽ ഇങ്ങനെ എഴുതിയിരുന്നു.
ബെത്സൈദാ റീഹാബിലേഷൻ സെന്റർ
ശേഷം വീട്ടിൽ ;
"ടാ പൊതിച്ചോറ് കൊടുക്കാൻ പോയപ്പോൾ നിനക്ക് മനസിലായല്ലോ അങ്ങനെയും ചില മനുഷ്യരുണ്ടെന്ന്. "
"ടാ സത്യത്തിൽ അവരെ സ്നേഹിക്കാൻ ഒരുപാട് പേര് ഉണ്ടെന്നാവും നമ്മൾ കരുതുക "
"പക്ഷേ അവരെ സ്നേഹിക്കാൻ അവർ പോലും ഇല്ലെന്നതാവും പലപ്പോഴുംമുള്ള സത്യം. "
"ഇനിയെങ്കിലും നന്നാവടാ... ചേട്ടനാണ് പോലും ചേട്ടൻ... "
"ഞാൻ എന്ത് ചെയ്തിട്ടാടാ... " എന്നോട് ചാടിക്കടിക്കുന്നേ...
"ആഹ്... അതൊക്കെ പോട്ടെ... മറ്റേ കഥയുടെ ബാക്കി പറ... "
അങ്ങനെ അവർ ഹോട്ടലിൽ ഇരിക്കുമ്പോൾ.
മുഷിഞ്ഞ വേഷം... ദരിദ്രനായ ഒരു മനുഷ്യൻ കടന്നു വരുന്നു.
അയാൾ അധികം തിരക്കില്ലാത്ത ഒരു ടേബിളിൽ സ്ഥാനം പിടിച്ചു.
അയാൾ ചുമരിലേക്ക് ചൂണ്ടി ഒരു കോഫി എന്ന് ഓർഡർ ചെയ്തു.
വെയ്റ്റ്ർ എല്ലാ അതിഥികളോടും കാണിക്കുന്ന ആദരവോടെ ഈ ദരിദ്രനായ മനുഷ്യനും കോഫി കൊണ്ട് കൊടുത്തു.
അയാൾ കോഫി കുടിച്ചു. എന്നാൽ പണം നൽകാതെ വളരെ സന്തോഷത്തോടെ കോഫി ഷോപ്പിൽ നിന്ന് ഇറങ്ങി പോയി.
ജെന്നിഫറിനും ജെറിക്കും അവരുടെ സന്ദേഹത്തിനു ഇടയാക്കിയ കാഴ്ചയുടെ പൊരുൾ വ്യക്തമായി.
ആ നാട് വലിയൊരു സംസ്കാരം ഉൾക്കൊണ്ടിരുന്നു. അതൊരു ധർമ്മമായിരുന്നു.
അവിടെ വരുന്ന ഓരോ മനുഷ്യനും മറ്റൊരാൾക്ക് വേണ്ടി ഒരു കോഫി ദാനം ചെയ്യുമായിരുന്നു.
തനിക്കു വേണ്ടി ആരാണ് കോഫി സംഭാവന ചെയ്തത് എന്നു പോലും അറിയാതെ ഒരുപാട് ദരിദ്രരായ മനുഷ്യർ അവിടെ നിന്ന് വിശപ്പടക്കി പോകുന്നു.
അതൊരു വലിയ ഉൾക്കാഴ്ചയുള്ള കാര്യമായിരുന്നു അവർക്ക്.
സംഭാവന നല്കുന്നവന് ഒരിക്കലും നൽകുന്നതിന്റെ മേല്ക്കോയ്മയോ അഹംഭാവമോ വരുന്നില്ല.
സംഭാവന സ്വീകരിക്കുന്നവന് ഒരിക്കലും സംഭാവന നല്കുന്നവനോട് യാതൊരു തരത്തിലുള്ള വിധേയത്വവും കടപ്പാടും വരുന്നില്ല.
വലിയൊരു ആശയം...
സ്നേഹം നിർമലമായിരിക്കട്ടെ. തിന്മയെ വെറുക്കുക; നന്മയെ മുറുകെപ്പിടിക്കുക.
സ്നേഹം...
Sambavam kollallo.....
ReplyDelete