background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

പൂജ്യൻ💜

മൂർദ്ധാവിൽ തഴുകികൊണ്ട് ചോദിച്ചു ; മോളെ...

ആ വിളി, പാറയിലടിച്ചു തകരുന്ന തിരമാല പോലെ ഉള്ളിലെവിടെയോ തട്ടിത്തെറിച്ചു.

"ഈ വീട്ടിൽ മൗനം മാറാല കെട്ടാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി
അതിൽ സ്വയം ഇരയാകാനാണോ നിനക്കും താല്പര്യം "

അച്ഛന്റെ മുഖത്തു നോക്കാൻ ശക്തിയുണ്ടായില്ല.

നല്ല പോലെ ആലോചിച്ചിട്ടു തന്നെയല്ലേ ?

അച്ഛന്റെ ചോദ്യത്തിലെ ശാന്തതയും വാത്സല്യവും തിരിച്ചറിഞ്ഞപ്പോൾ നെഞ്ചിലൊരു വിങ്ങൽ വന്നു കനത്തു.

മനസ്സ് പൊള്ളുന്നു... പതറുന്നു...

തലമുടിയിഴകൾക്കിടയിലൂടെ മെല്ലെ തഴുകി കൊണ്ട് പറഞ്ഞു.

"കുട്ടി ഉറങ്ങിക്കൊള്ളൂ "

പുഴയിപ്പോൾ തെളിഞ്ഞു ശാന്തമായി ഒഴുകുകയാണ്.

എന്റെ സാവിത്രി ; നിന്റെ അമ്മ...

നിന്നെ എന്റെ കൈകളിൽ ഏൽപ്പിച്ചിട്ട് അവൾ അങ്ങ് യാത്രയായി.
നീ അന്ന് മുലകുടി മാറാത്ത കുട്ടിയാ... ഓപ്പോളും ഞാനും നിനക്ക് ഒരു കുറവും വരുത്തിയിട്ടില്ല.

സാവിത്രി എന്റെ ജീവിതത്തിലേക്ക് വരുന്നതിന് മുന്നേയുള്ള ഒരു കാലം ; പ്രേമസുരഭിലമായ എന്റെ യവ്വനം.

ക്യാമ്പസ്‌ സെലെക്ഷനും സെമസ്റ്റർ എക്‌സാമും ടെൻഷനടിപ്പിക്കാത്ത ആ പഴയ കാലം.

ഹിപ്പിയും ബോൽബോട്ടൻ പാന്റും പടിയിറങ്ങി മീശയും സിഗരറ്റും ബുള്ളറ്റും പൗരുഷത്തിന്റെ അടയാളങ്ങളായി കൊണ്ടു നടന്ന എൺപതുകൾ.

പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ മുള പൊട്ടിയ ക്യാമ്പസ്‌ കാലം.

മനസിന്റെ അകക്കാമ്പിൽ നഷ്ടബോധത്തിന്റെ തിരകൾ അലതല്ലുന്നു.

കാറ്റാടി മരങ്ങളാൽ അലംകൃതമായ ആർട്സ് ബ്ലോക്കും സയൻസ് ബ്ലോക്കും പിന്നെ വാഗമരച്ചുവടും... ഓർമ്മകൾ ഇന്നും കുത്തി നോവിക്കുന്ന പോലെ...

സെക്കന്റ്‌ പ്രീഡിഗ്രിക്കാര് ഫസ്റ്റ് പി. ടി. സി ക്കാരെ റാഗ് ചെയ്യുക എന്ന ക്യാമ്പസ്‌ ശീലം പതിവ് തെറ്റിക്കാതിരുന്ന സുഹൃത്തുക്കൾ എനിക്കും ഉണ്ടായിരുന്നു.

ആ കൊച്ചു സുന്ദരി എന്റെ ഉള്ളിൽ കയറിപ്പറ്റിയത് അവിടെ വെച്ചായിരുന്നു.

സാവിത്രി...

പ്രണയവർണങ്ങൾ പീലി വിടർത്തി ആടുന്നതിന്റെ അത്യാഹ്ലാദവും ; വായനയുടെ മർമ്മരവും, എഴുത്തിന്റെ സുഖവും പേറ്റുനോവായ് ഇന്നും ചോര പൊടിക്കുന്നു.

ഇടതുപക്ഷ ചിന്തകളുടെ മാനവിക മുഖം ഏറെ അംഗീകരിക്കപ്പെട്ടത് അക്കാലത്താണ്.
വിപ്ലവങ്ങളും മുദ്രവാക്യങ്ങളും സമരങ്ങളും ഒടുവിൽ ചോരകൊണ്ട് നിറയൊഴിക്കുകയും ചെയ്യപ്പെട്ട കാലം.

സാവിത്രിക്ക് എഴുതിയ പ്രേമലേഖനങ്ങളിൽ വടിവൊത്ത അക്ഷരങ്ങളിൽ വളഞ്ഞും നിവർന്നും നിൽക്കുന്നത് സ്നേഹത്തിന്റെ ആഴവും പരപ്പും തന്നെയാണ്.

ഒടുവിൽ ഒരുപിടി നല്ല ഓർമകളുമായി ആ പടി ഇറങ്ങുമ്പോൾ ജീവിതമെന്ന പച്ചയായ യാഥാർഥ്യം വലിഞ്ഞു മുറുകിയിട്ടുണ്ടാകും.

കുടുംബത്തിന്റെ കടഭാരങ്ങൾ നെഞ്ചിലേറ്റിയപ്പോൾ സാവിത്രി എന്നോടൊപ്പം മേവനയിൽ ഉണ്ടായിരുന്നു.

ഞാൻ ഇന്നും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു നിമിഷം ഉണ്ട്.
താരനിബിഡമായ ഒരു രാത്രി...







Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻