കൊലപാതകി👹
തന്റെ അപ്പച്ചന്റെ വിടവാങ്ങൽ രാജീവിനെ തളർത്തി. പതുക്കെ അവൻ വിഷാദരോഗത്തിന് അടിമപ്പെട്ടു.
പ്രിയപ്പെട്ടവരുടെ വേർപാട് പലരെയും പുതിയ ഒരു സൃഷ്ടിയാക്കും.
അതാണ് മരണം...
മരണം രംഗ ബോധമില്ലാത്ത കോമാളി.
ആത്മാവിന്റെ അമർത്യതയിൽ യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നില്ല.
അവന്റെ ശ്വാസം പോകുന്നു. അവൻ മണ്ണിലേക്ക് തിരിയുന്നു. അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
പാപമോചനത്തിനും ശരീരത്തിന്റെ പുനരുത്ഥാനത്തിനും നിത്യജീവനും വേണ്ടി കർത്താവ് അവനെ അവന്റെ സന്നിധിയിൽ ക്ഷണിച്ചു.
വളരെ നാളത്തെ ട്രീറ്റ്മെന്റ് കൊണ്ടാണ് രാജീവ് തിരിച്ചു ജീവിതത്തിലേക്ക് വന്നത്.
അവനു കൂട്ടായ് അനുജത്തിയും.
ചേച്ചി ഇത്തരത്തിൽ ഒരു പ്രശ്നം ഉള്ളയാണോ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്.
കുറച്ചു കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്ക്.
എനിക്ക് ചേച്ചിയുടെ കാര്യങ്ങൾ ആലോചിക്കുമ്പോൾ വിഷമം തോനുന്നു.
നിങ്ങളൊക്കെ നിങ്ങളെ സ്നേഹിക്കുന്നവരെ പറ്റിക്കുന്ന പോലെ ഞാനും അവനോട് ചെയ്‌താൽ...
അവനെ ഞാൻ ഒരിക്കലും തനിച്ചാക്കില്ല.
അവൻ ഇല്ലെങ്കിൽ ഈ ഞാനും ഇല്ല.
അതിനു ശേഷം സ്കൂളിൽ നല്ല പോലെ പഠിക്കുകയും ശേഷം ബിരുദപഠനത്തിനും ചേർന്നു.
സാമ്പത്തികമായി അവൻ പിറകിൽ ആയിരിക്കും. പക്ഷേ തളരാതെ പ്രതിസന്ധികളെ തോൽപ്പിച്ചു കൊണ്ടു അവൻ ജീവിച്ചു.
അല്ല ചേച്ചി ടെക് ഫെസ്റ്റിനു ശേഷം പിന്നെ എപ്പോഴാ കണ്ടത്.
ആ ദിവസം എനിക്ക് മറക്കാൻ കഴിയില്ല. നല്ല മഴയുള്ള ദിവസം കോളേജിൽ ക്ലാസ്സ് കഴിഞ്ഞ് ഞാൻ തിരിച്ചു ഹോസ്റ്റലിലേക്ക് വരുകയായിരുന്നു.
വല്ലാത്തൊരു കാലാവസ്ഥ ആയിരുന്നു. ഇരുണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു കുറച്ചു പേർ ചേർന്ന് ഒരാളെ മർദിക്കുന്നു. എന്തോ ഒപ്പിടാനോ മറ്റോ പറയുന്നുണ്ടായിരുന്നു അതിൽ ഒരാൾ.
അതാരാ ചേച്ചി... ?
രാജീവിന്റെ ചെറിയച്ചൻ പേര് ഫിലിപ്പ്.
ഒരു രാക്ഷസൻ രാജീവ് അയാളോട് അപേക്ഷിച്ചു പലപ്പോഴും. പക്ഷേ അയാൾ അവനെ വീണ്ടും ഉപദ്രവിച്ചു. എന്തിന് അവന്റെ അനുജത്തിയെയും അയാൾ...
ഒരു പെണ്ണിന് അത് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല.
അധികനാൾ വാഴാതെ ആ ചെകുത്താനെ ദൈവം അങ്ങ് വിളിച്ചു.
പിന്നീട് അങ്ങോട്ട് അവർ സുരക്ഷിതരായിരുന്നു.
അവൻ എന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടില്ല. ഞാൻ അവന്റെ ഇഷ്ടം മനസിലാക്കിയത് പ്രശാന്തിന്റെ ഫ്ലാറ്റിൽ വെച്ചായിരുന്നു.
ഇടക്കിടെ അവൻ അവിടെ വരും ബാൽക്കണിയുടെ അവിടെ പോയി വിദൂരതയിലേക്ക് നോക്കി ഇരിക്കും.
അവിടെ വെച്ച് ഞാൻ വീണ്ടും അവനെ കണ്ടു. അവൻ വല്ലാത്ത പേടിയുള്ള കൂട്ടത്തിലാണ്.
ഇടക്കിടെ തല കുനിച്ചു മുഖത്തു നോക്കാതെ എല്ലാരിൽ നിന്നും മാറി നിൽക്കുന്ന സ്വഭാവം.
അവനെ പുതിയ ലോകത്തേക്ക് കൊണ്ടു വരാൻ ഞാൻ ആഗ്രഹിച്ചു.
എന്റെ ലോകത്തിലേക്ക്...
Comments
Post a Comment
🥰