അങ്ങനെ ആ ദിവസവും വന്നു ചേർന്നു...
എന്റെ ഇടവക പള്ളിയിൽ വെച്ച് ; ഫാദർ ഡേവിസ് ചിറമേലിന്റെ കാർമികത്വത്തിൽ ഞങ്ങളുടെ മനസുചോദ്യവും കഴിഞ്ഞു.
വിവാഹവും നിശ്ചയിച്ചു.
ഞാനും രാജീവും കൊച്ചിയിലേക്ക് തിരിച്ചു ഞങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളെ ക്ഷണിക്കുന്നതിനു വേണ്ടി.
അവിടെ നിന്നും തിരികെ യാത്ര തിരിച്ചപ്പോൾ നന്നേ വൈകിയിരുന്നു.
പെട്ടന്നായിരുന്നു എല്ലാം ഒരു നിമിഷം കൊണ്ട് തലകീഴായി മറിഞ്ഞു.
ആളുകൾ ഓടിക്കൂടിയിരുന്നു. ആംബുലൻസിന്റെ സൈറണും ആ പ്രകാശവും ഞാൻ ഓർക്കുന്നു.
എന്റെ ഹൃദയം മരവിക്കുന്ന പോലെ അനുഭവപ്പെട്ടു.
ഡോക്ടർ എമർജൻസി...
ആംബുലൻസ് ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും രാജീവിനെയും എന്നെയും സ്ട്രെക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോയി.
അബോധാവസ്ഥയിൽ എന്തൊക്കയോ കേൾക്കുന്നുണ്ടായിരുന്നു.
ചെവിയിൽ ആരോ മന്ത്രിക്കുന്നത് പോലെ.
വിവരം അറിഞ്ഞു അപ്പച്ചനും ഞങ്ങളുടെ സുഹൃത്തുക്കളും ഹോസ്പിറ്റലിൽ എത്തിച്ചേർന്നു.
ഡോക്ടർ അവർക്ക് എങ്ങനെയുണ്ട്.
ആ പെൺകുട്ടിക്ക് കുഴപ്പമില്ല. പക്ഷേ ആ പയ്യന്റെ കാര്യത്തിൽ... കൃത്യമായി ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല.
അല്ലെങ്കിലും ഈ വിധിയുടെ ഹൃദയം പലപ്പോഴും കല്ലുപോലെയാണല്ലോ...
കുറച്ചു ദിവസങ്ങൾക്ക് ശേഷം ; സ്റ്റെല്ല സുഖം പ്രാപിച്ചു.
പതിയെ ഇമവെട്ടിക്കൊണ്ട് സ്റ്റെല്ല കണ്ണുകൾ തുറന്നു.
അഗാധമായ ഗർത്തത്തിൽ ആണ്ടു പോയ ഒരാളെ പോലെ.
മോളെ...
അപ്പച്ചാ രാജീവ്...
എനിക്കിപ്പോൾ രാജീവിനെ കാണണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്റ്റെല്ല പെട്ടന്ന് പുറത്തേക്ക് ഓടി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് രാജീവ്.
സ്റ്റെല്ല ഹോസ്പിറ്റലിൽ എത്തി. ഐ. സി. യുവിന്റെ കണ്ണാടി വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
സ്റ്റെല്ലയുടെ തൂമിഴികളിൽ നിന്നും വേദനയുടെ അസ്രുകണങ്ങൾ വാർന്നൊലിച്ചു.
ഡോക്ടർ രാജീ...
സ്റ്റെല്ലക്ക് വാക്കുകൾ ഇടറി. കണ്ണുകളിൽ കാർമേഘം മഴയായി പെയ്തിറങ്ങുന്നത് തടയാൻ സ്റ്റെല്ലക്ക് കഴിഞ്ഞില്ല.
സ്റ്റെല്ലയുടെ മാനസികാവസ്ഥ മനസിലാക്കിയ ഡോക്ടർ പറഞ്ഞു.
രാജീവിന് കുഴപ്പമൊന്നുമില്ല. പേടിക്കണ്ട...
പരിഭ്രാന്തിയിൽ സ്റ്റെല്ലയുടെ അപ്പച്ചനും അമ്മച്ചിയും അവിടെ എത്തി.
മോളെ...
സ്റ്റെല്ല ഐ. സി യുവിന്റെ കണ്ണാടി വാതിലിലൂടെ അകത്തേക്ക് നോക്കി.
ദേഹം ചലിപ്പിക്കാനാകാതെ ബോധരഹിതനായി മരണശയ്യയിൽ കിടക്കുകയാണ് രാജീവ്.
മാനസിക സമ്മർദ്ദം സഹിക്കാനാകാതെ സ്റ്റെല്ല പൊട്ടിക്കരഞ്ഞു.
മോളെ... വാ പോകാം...
ഇല്ല എന്റെ രാജീവിനെ വിട്ട് എവിടെയും വരില്ല ഞാൻ.
കുറച്ചു ദിവസങ്ങൾ തന്നെ വേണ്ടി വന്നു സ്റ്റെല്ലക്ക് പഴയ അവസ്ഥയിൽ ആകാൻ.
പലപ്പോഴും റൂമിൽ തനിച്ചിരുന്ന് പ്രാർത്ഥിക്കുകയായിരിക്കും സ്റ്റെല്ല.
മോളെ... നീ വെള്ളമെങ്കിലും കുടിക്ക്.
എല്ലാദിവസവും സ്റ്റെല്ല ഹോസ്പിറ്റലിൽ രാജീവിനെ കാണാൻ പോകുമായിരുന്നു.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി.
അവരുടെ സ്നേഹത്തിനു മുന്നണിൽ ദൈവം ഒന്ന് കണ്ണടച്ചു.
പെട്ടന്നായിരുന്നു ആ ഫോൺ കാൾ... നിലക്കാത്ത പ്രവാഹം പോലെ അവൾ അവിടേക്കു ഓടി. അവിടേക്കുള്ള ദൂരം വിദൂരമല്ലായിരുന്നു.
ഡോക്ടർ രാജീവിന് എങ്ങനെയുണ്ട്... ?
സ്റ്റെല്ല... തന്റെ കാത്തിരിപ്പിന് ഫലമുണ്ട്. ഇതിന് മെഡിക്കൽ സയൻസിൽ മിറാക്കിൾ എന്നു പറയാം. ദൈവം അങ്ങനെയൊന്നും കൈവിടില്ലടോ...
താൻ ചെല്ല് താൻ ആഗ്രഹിച്ച പോലെ തന്റെ പഴയ രാജീവ്.
അത്രമേൽ സ്നേഹിച്ചതു കൊണ്ടാവാം ദൈവമവരെ കൈവിടാത്തത്.
കാരണം ദൈവം സ്നേഹമാണ്...
ചില കൊലപാതകങ്ങൾ കാർന്നു തിന്നുന്ന ക്യാൻസർ രോഗം പോലെയാണ് സ്നേഹവും...
ചിലപ്പോഴൊക്കെ സ്നേഹത്തിനു മുന്നിൽ തോൽക്കേണ്ടി വരും.
കൽവിളക്കുകളിൽ തെളിയുന്ന തിരിനാളം പോലെ അവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ.
- ശുഭം -
Comments
Post a Comment
🥰