കൊലപാതകി👹
തിരികെ വീട്ടിലെത്തിയ സ്റ്റെല്ല നെടുവീർപ്പിട്ടു കൊണ്ട് കസേരയിൽ ഇരുന്നു.
ചേച്ചി ഇച്ചായനെ കണ്ടോ... അറിയാനുള്ള ആഗ്രഹം കൊണ്ട് എസ്തർ ചോദിച്ചു.
പതിയെ തലയാട്ടിക്കൊണ്ട് ചോദ്യത്തിനു ഉത്തരമരുളി. തന്റെ ശ്രദ്ധ ഒരു നിമിഷം ഒരു യാത്ര പോയി.
ചേച്ചി... എന്താ ആലോചിക്കുന്നേ...
നീ കുറച്ചു വെള്ളം കൊണ്ടു വന്നേ...
അത്യാർത്തിയോടെ അവൾ പാനം ചെയ്തു.
ചേച്ചി ഇച്ചായനെ എവിടെ വെച്ചാ പരിചയം.
നിനക്ക് ഇതല്ലാതെ വേറെ ഒന്നും ചോദിക്കാനില്ലേ...
പറ ചേച്ചി...
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര സമൂഹമാണ് കൊച്ചി.
ഞാൻ അന്ന് കണ്ണമാലിയിൽ സെൻ തോമസ് എഞ്ചിനീയറിംഗ് കോളേജിൽ അവസാന വർഷം. പഠിപ്പും അതോടൊപ്പം ഉഴപ്പും എല്ലാം കൂടിക്കലർന്ന എന്റെ യവ്വനം.
ഒരു ദിവസം ഞങ്ങൾ കുറച്ചു പേർ ചേർന്ന് ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തായി ഒരു ടെക് ഫെസ്റ്റ് സംഘടിപ്പിച്ചു. അന്നാണ് ആദ്യമായി രാജീവിനെ ഞാൻ കാണുന്നത്.
അധികമാരോടും സംസാരിക്കാത്ത പ്രകൃതം. രാജീവ് ഒരു ആർക്കിറ്റെക്റ്റ് ആണ്. മിതഭാഷിതൻ കൂടിയായ രാജീവിന്റെ ഉറ്റ സുഹൃത്താണ് പ്രശാന്ത്.
അവനെ ഒരിക്കലും തനിച്ചാക്കില്ല. രണ്ടാളും ഒരുമിച്ച് കോളേജിൽ പഠിച്ചതാണ്.
എന്റെ സുഹൃത്തുക്കളിൽ ഒരാളായ നിരഞ്ജനയുടെ സഹോദരൻ കൂടിയാണ് പ്രശാന്ത്. അന്ന് അവിടെ വെച്ച് പരിചയപ്പെട്ടു. അധികം സംസാരിക്കാത്തതു കൊണ്ടു തന്നെ ഞാൻ വിചാരിച്ചു രാജീവ് ഇത്തിരി ജാടയുള്ള കൂട്ടത്തിലാണെന്നു. പക്ഷേ കൂടുതൽ മനസിലാക്കാൻ ശ്രമിച്ചപ്പോഴാണ് അറിയാൻ സാധിച്ചത്.
ചേച്ചി ദേ ആരോ ഫോണിൽ വിളിക്കുന്നു.
ആഹ് ചാച്ചാ രാജീവിന് നല്ല മാറ്റമുണ്ട് ഇനി രണ്ടു മാസത്തെ ട്രീറ്റ്മെന്റ് കൂടി.
ഓഹ് സമയം പോയി ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കട്ടെ. നിന്നോട് ഓരോന്ന് പറഞ്ഞു സമയം കളഞ്ഞതല്ലാതെ.
ചേച്ചി ബാക്കി കൂടെ പറ...
രാജീവ് അവൻ ഹി ഈസ് വെരി ഇന്നസെന്റ്. അവന്റെ വീട്ടിൽ മൂന്നുപേരുണ്ട് അപ്പച്ചനും അനുജത്തിയും. അവന്റെ ലോകം തന്നെ അവരായിരുന്നു. ചെറുപ്പത്തിൽ അമ്മ അവരെവിട്ട് പോയെങ്കിലും ഒരു അമ്മയുടെ സ്നേഹവും കരുതലും രാജീവിന്റെ അപ്പച്ചൻ ദേവസ്യമാപ്പിളക്ക് കൊടുക്കാൻ സാധിച്ചിരുന്നു.
ഞായറാഴ്ച കുർബാന കഴിഞ്ഞ് പള്ളിമേടയിൽ അച്ഛനോടൊപ്പം ചെലവഴിക്കാൻ അവൻ സമയം കണ്ടെത്തുമായിരുന്നു.
തന്റെ അമ്മ ആനിയെ അടക്കം ചെയ്ത കല്ലറക്കുമുന്നിൽ നിന്ന് അവൻ കരയാറുണ്ടെന്നു പലരും പറയാറുണ്ട്.
പള്ളി കൊയർ ഗ്രൂപ്പിൽ അവനെയും ചേർത്തു. കൂടാതെ അൾത്താര ബാലൻ കൂടിയായിരുന്നു.
പിന്നീട് അങ്ങോട്ട് സംഗീതവും ദൈവ വചനങ്ങളുമായിരുന്നു അവന്റെ പുതിയ ലോകം.
ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല.
Comments
Post a Comment
🥰