background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

രാമുവിന്റെ ലോകം⛰️

കാലങ്ങൾക്കിപ്പുറം രാമു ചിന്തിച്ചു ; ഇനി ഒരിക്കലും മടങ്ങി പോകാനാകാത്ത വിധം മണ്മറഞ്ഞിരിക്കുകയാണോ പഴയ ആ ഓർമ്മകൾ.

പാതയ്ക്കു പ്രകാശമേറിയ മിന്നാമിനുങ്ങുകളില്ല, നടന്നകന്ന പാടവരമ്പുകളില്ല, കാതിൽ കഥ ചൊല്ലിയ അപ്പൂപ്പൻ താടിയുമില്ല.

ദ്രവിച്ചു തുടങ്ങിയവന്റെ ലോകത്തു നിന്നും ഓർമ്മകൾ കാറ്റുപാറ്റുന്ന പതിർപോലെ വിടവാങ്ങുകയായിരുന്നു.

കണ്ണിലാകെ എന്തോ ഇരുണ്ടു കയറുന്നതു പോലെ ; ഹൃദയത്തിന്റെ ഒരു ഭാഗത്ത്‌ അഗ്നിപർവതം പുകയുന്നുണ്ടായിരുന്നു.

ഈ കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ വല്ലാതെ വിയർപ്പുമുട്ടുന്നു.

അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങുമ്പോൾ എന്തെന്നല്ലാത്തൊരു ആശ്വാസം.

ഇടയ്ക്കെപ്പോഴോ ആ കരസ്പർശം കവിളിൽ തെല്ലൊന്നു തലോടി മറഞ്ഞു.

കൈത്തണ്ടയിലെ പരുക്കൻ തഴമ്പുകൾ ആയുസ്സിന്റെ ആഴിയിൽ സ്മരണകളാൽ നിറയെഴുതി.

പ്രശാന്തിയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളെ ചങ്ങലകളാൽ ബന്ധിക്കപ്പെടുമ്പോഴും ജീവിതമെന്ന യാഥാർഥ്യം മരണത്തിന്റെ കോണിപ്പടി കയറിയിരുന്നു.

ഇഴപിരിയാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സിരകളിൽ ബാല്യത്തിന്റ നക്ഷത്രപ്പൂക്കൾ സ്വപ്നങ്ങളെ ഇന്നും തിരഞ്ഞു കൊണ്ടേയിരിക്കുന്നു.

വീടിന്റെ ഉമ്മറത്തുള്ള ഉതിർമുല്ല കിനാവിൽ പൂത്തുലഞ്ഞപ്പോൾ ; പാതി പെയ്ത രാമഴയിൽ ഭ്രാന്തമായ ആവേശത്തോടെ പൂത്തു തളിർക്കാൻ അവൾ വിസമ്മതിച്ചു.

എത്ര വെള്ളമൊഴിച്ചാലും കണ്ടഭാവം പോലും നടിക്കാതെ മുഖം വീർപ്പിച്ചിരിക്കുന്നൊരു സ - മരം തന്നെയായിരുന്നു അവൾ.

രാമുവിന്റെ ലോകത്തിലെ ഋതുമതി...

നക്ഷത്രക്കണ്ണുള്ള ഉതിർമുല്ല... 

- ശുഭം -


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻