background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

പൂജ്യൻ💜

ചെറിയൊരു കാര്യത്തിന്റെ പേരിൽ എനിക്ക് സാവിത്രിയുമായി തർക്കിക്കേണ്ടി വന്നു.
എന്റെയുള്ളിലെ വിധ്വേഷം ഒരു നിമിഷം എന്നെ ഭോഷനാക്കി.

എനിക്ക് വേണ്ടി എപ്പോഴും തോറ്റു തരാറുള്ള അവൾ ഇവിടെയും തോറ്റു തന്നു.

പക്ഷേ... തോറ്റത് ശെരിക്കും ഞാനായിരുന്നു.

ആർദ്രമാം സ്നേഹത്തിൽ അലിഞ്ഞു ചേരേണ്ട എന്റെ ഈ കരങ്ങൾ അവളുടെ വദനത്ത്‌ പ്രഹരമേല്പിച്ചു ; എന്റെ വാക്കുകളും.

നമ്മൾ പറയുന്ന ഓരോ വാക്കിനും ചിലപ്പോൾ വലിയ വില നൽകേണ്ടി വരും. ഒരു പക്ഷേ ശരീരത്തിൽ ഏൽക്കുന്ന മുറിവുകളേക്കാൾ വേദന ഹൃദയത്തിൽ പതിയുന്ന വാക്കുകൾക്ക് ഉണ്ടാകും.

വാക്കിന് ഇരുതല വാളിനേക്കാൾ മൂർച്ചയുണ്ടാകും.

സാവിത്രി വാതോരാതെ പൊട്ടിക്കരഞ്ഞു. ആ നിമിഷം എന്റെ പ്രാണൻ പൊയ്പ്പോയിരുന്നു.
അരിഷ്ടതയുടെ ഇരുമ്പു ചങ്ങല എന്റെ വൈരികളെ ഞെരുക്കി.
എന്റെ വാക്കുകൾ ഇടറി.

പിന്നീടുള്ള എന്റെ ദിനരാത്രങ്ങൾ ഏകാന്തതയുടെ ജയാഘോഷങ്ങളാൽ നിർവൃതി അടഞ്ഞു.

സാവിത്രി എന്നെ കാണാൻ കൂട്ടാക്കിയില്ല ; എന്തിന് ഒരു വാക്ക് ഉരുവിടാൻ പോലും.

മനസ്സിൽ കുറ്റബോധം തോന്നിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറയുന്നത് എത്ര ശെരിയാണ്.

ഞാൻ എന്റെ തെറ്റുകൾക്ക് ക്ഷമ ചോദിക്കാൻ പലപ്പോഴായി സാവിത്രിയെ സമീപിച്ചെങ്കിലും കേൾക്കാൻ കൂട്ടാക്കിയിരുന്നില്ല.
ഒരു കഴുകനെ പോലെ എന്നെ ശോധനചെയ്തു.

ഞാൻ പതിയെ തെറ്റുകളിലേക്ക് വഴുതി പൊയ്ക്കൊണ്ടേയിരുന്നു. എന്റെ ലോകം പതിയെ ദ്രവിച്ചു തുടങ്ങിയിരുന്നു.

പക്ഷേ ഞാൻ പ്രതീക്ഷ കൈവിടാൻ തയാറായിരുന്നില്ല.
ഞാൻ അത്ഭുതങ്ങളിൽ വിശ്വസിച്ചു. ക്ഷമയോടെ കാത്തിരുന്നു.

ഞാൻ കാത്തിരുന്ന ആ നിമിഷം വന്നെത്തി. കാലങ്ങൾക്കിപ്പുറം അവൾ ; നിന്റെ അമ്മ എന്നോടൊപ്പം മേവനയിൽ.

അന്ന് ഞാൻ മനസിലാക്കിയ ഒരു വസ്തുത എന്തെന്നാൽ ; സ്നേഹം കൊണ്ടുണ്ടായ മുറിവ് സ്നേഹം കൊണ്ട് മാത്രം മായ്ക്കാൻ കഴിയും എന്നതായിരുന്നു. കാലം എനിക്ക് മുന്നിൽ തെളിയിച്ചു.

സിരകളെ ഭ്രമിപ്പിക്കുന്ന ലഹരിയാണ് പ്രണയം. അത് അനുഭവിക്കാത്തവരുടെ ഹൃദയം വരണ്ട മണൽപ്പരപ്പു പോലെയാണ്.

മോളെ നിന്റെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാൻ ഞാൻ അത്ര ക്രൂരനൊന്നുമല്ല.
സാവിത്രിയും ആഗ്രഹിക്കുണ്ടാവും...

അശ്വതി ഉറങ്ങി എന്ന് കരുതി അദ്ദേഹം പതിയെ എഴുന്നേക്കാൻ ശ്രമിച്ചു.

അച്ഛന്റെ കൈയിൽ പിടിവിടാതെ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു :

അച്ഛാ...

- ശുഭം -

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻