background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

സ്നേഹത്തിന്റെ ശക്തി💜

അത്ഭുതങ്ങൾ🖤

" ഓരോ ദിവസവും നിങ്ങളുടെ അവസാന ദിനമാണെന്ന് കരുതി ജീവിക്കുക, ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാകും "

ഇത് സ്റ്റീവ് ജോബ്സിന്റെ വാക്കുകളാണ്. കഴിഞ്ഞു പോയ മണിക്കൂറുകളിൽ ഞാൻ ചിന്തിച്ചത് ചില സുഹൃത്തുക്കളുടെ വാക്കുകളായിരുന്നു.

തീർച്ചയായും സ്നേഹത്തോടെയുള്ള ചില വാക്കുകൾ ഒരനുഗ്രഹമാണ്.

ഇന്നോളം പിന്നിട്ട വഴികൾ ഞാനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ എനിക്ക് ചുറ്റും സംഭവിച്ചതും, ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ശരിക്കും അത്ഭുതങ്ങളാണ്.

മാർച്ച്‌ 31 എന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു ദിവസം ആയിരുന്നു. പെട്ടന്ന് മനസ്സിൽ തോന്നിയ ഒരാശയം ബ്ലോഗ്.

ആദ്യത്തെ ബ്ലോഗ് പോസ്റ്റ്‌ ചെയ്തു. ആദ്യം ലഭിച്ച പ്രതികരണം ഇതായിരുന്നു. "നീ ഒരിക്കലും എഴുത്തിനെ വിട്ടു കളയരുത്".

അവിടെ ആദ്യത്തെ ടിക്മാർക്ക്‌ വീണു. എന്നെ സംബന്ധിച്ചിടത്തോളം പിന്നീട് നടന്നത് അത്ഭുതങ്ങളായിരുന്നു.

ഇടക്ക് എപ്പോഴോ കാല് ചെറുതായൊന്നു ഇടറി. അവിടെ എന്നെ ചേർത്ത് പിടിച്ചതും മുന്നോട്ട് പോകാൻ വീണ്ടും ധൈര്യം തന്നതും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു, അവരുടെ സ്നേഹത്തോടെയുള്ള വാക്കുകളായിരുന്നു.

നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ; തോൽവിയുടെ പടുകുഴിയിൽ അകപ്പെടുമ്പോഴും ആരെങ്കിലും നമ്മളെ കല്ലെറിയുമ്പോഴും ; ഒരു അത്താണിയായി കരുതലായ് നമ്മുടെ ഒപ്പം ചിലരുണ്ടാകും.

ആ ഒരു കാര്യത്തിൽ ഞാൻ വളരെ അനുഗ്രഹിക്കപ്പെട്ടവനാണ്.

ആരെങ്കിലും കളിയാക്കുമ്പോഴോ, ഹൃദയം നുറുങ്ങിയ വേദനയുമായി ആരെങ്കിലും ഇരിക്കുമ്പോൾ

"ഞാൻ കൂടെയുണ്ട്" എന്നൊരു വാക്ക് മതിയാകും അവർ ഉയർത്തെഴുന്നേൽക്കാൻ.

ഞാൻ മനസിലാക്കിയ മറ്റൊരു ശക്തി അത് പ്രതീക്ഷയാണ്.

പ്രതീക്ഷ എന്ന വാക്കിനെ കൂടുതൽ അവിസ്മരണീയമാക്കുന്നത്,
ഈ മൂന്നു കാര്യങ്ങൾ കൂടിച്ചേരുമ്പോഴാണ് വിശ്വാസം, കാത്തിരിപ്പ്, ക്ഷമ.

" ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന " ഗൗതമബുദ്ധന്റെ വാക്കുകളാണ്.

വലിയൊരു തകർച്ച മുന്നിൽ കാണുമ്പോൾ ജീവിതം നമ്മോട് ആവശ്യപ്പെടുന്നത് കാത്തിരിക്കാനാണ്. 

ഒരുപാട് അത്ഭുതങ്ങൾ സംഭവിക്കുന്നത് അപ്പോഴാണ്. 

സ്നേഹത്തോടെയുള്ള ഓരോ വാക്കുകൾക്കും വലിയൊരു ശക്തിയുണ്ട്.

സുഹൃത്തുക്കളേ ഈ ജീവിതം ശരിക്കും അടിപൊളിയാണ്.

എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

നന്ദി.



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻