background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

രാമുവിന്റെ ലോകം⛰️

ഒരു തിരമാല പോലെ ആർത്തിരമ്പി വന്ന മഴ രാമുവിനെയും പൈക്കിടാവിനെയും കുളിരണിയിച്ചു.

ബാൽ ദേവന്റെ പറുദീസയിൽ നിന്നും ഉത്ഭവിക്കുന്ന തീവ്രാനുഭൂതിയുടെ അനർഗള പ്രവാഹം ഭൂമിയെ ഉന്മാദത്തിലാഴ്ത്തി.

രാമു തന്റെ പൈക്കിടാവിനെയും കൊണ്ട് കുന്നിറങ്ങി.
ഓടുന്നതിനിടയിൽ കാലൊന്ന് കാഞ്ഞിരത്തിന്റെ കുറ്റിയിൽ തട്ടി.

ലോകം രണ്ടായി പിളർന്നത് പോലെ തോന്നി. വല്ലാത്തൊരു തരിപ്പ് അനുഭവപ്പെട്ടു.
തൊലി ചെറുതായി അടർന്നിട്ടുണ്ട്.

മഴയിൽ കുതിർന്ന് ; ഇരുവരും വീട്ടിലെത്തി.
ഒറ്റമുറി വീട്. രാമുവിന്റെ സ്വർഗം.

വീടിനോട് ചേർന്നുള്ള ചായിപ്പിൽ പൈക്കിടാവിനെ ബന്ധിച്ചു.

ചണച്ചാക്കിൽ കാലുകൾ മെല്ലെ ഉരസിയെന്നു ഉറപ്പ് വരുത്തി ; അകത്തേക്ക് കയറി.

പൊട്ടിയ ഓടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന മഴ വെള്ളം ശേഖരിക്കാനായി തറയിൽ ഒരു പിഞ്ഞാണം വെച്ചിട്ടുണ്ട്.

ഊർന്ന് വീഴുന്ന മഴ വെള്ളം പത്രത്തിൽ പതിക്കുമ്പോഴുള്ള ശബ്ദം കാതുകളിൽ ദാരിദ്ര്യത്തിന്റെ പ്രത്യാശ ജനിപ്പിച്ചു.

മുഷിഞ്ഞ കുപ്പായം മാറ്റി ; രാമു ഒറ്റമുണ്ടിൽ വേഷ പ്രച്ഛന്നനായി.

അമ്മേ... കഞ്ഞി ; രാമുവിന്റെ ദയനീയ സ്വരം അമ്മയുടെ മുഖത്തു വിഷാദത്തിന്റെ മൂടുപടലം സൃഷ്ടിച്ചു. 

Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻