background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

പ്രതീക്ഷ💛

അങ്ങനെ... ഞാൻ വീട്ടിൽ എത്തിച്ചേർന്നു.

നന്നായൊന്നു തലതോർത്തി. അൽപനേരം കസേരയിൽ ചാരി ഇരുന്നു.

ടാ... നിനക്കൊരു കുട കൊണ്ട് പോയ്ക്കൂടേ ?

അമ്മയുടെ വാക്കുകൾ...

ഒരു നിമിഷം ഞാൻ ആലോചിച്ചു
കുടുംബത്തോടെയുള്ള എന്റെ വിമുഖത ചിന്തനീയമാണ്.

പലപ്പോഴും എല്ലാവരിൽ നിന്നും മാറി എന്റേതായൊരു ലോകം ഞാൻ സ്വപ്നം കണ്ടിരുന്നു.

ചിലപ്പോൾ തോന്നാറുണ്ട് ഒറ്റപ്പെടലാണോ എന്ന്.

കസേരയിൽ നിന്നും ചാടി എഴുന്നേറ്റ ഞാൻ പെട്ടന്ന് അമ്മയെ തിരിഞ്ഞു നോക്കി.

അതെ ശെരിയാണ്... എന്റെ ലോകം എന്റെ സ്വർഗ്ഗരാജ്യം അത് ഇവിടമാണ്.

എന്റെ വീട്... എന്റെ കുടുംബം...

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം അത് അക്ഷരംപ്രതി സത്യമാണ്.

വൈകുന്നേരം അപ്പച്ചിയുടെ വീട്ടിലേക്ക് പോയി.

അപ്പച്ചിയുടെ പേര് എസ്തർ. എനിക്ക് അവിടെയുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ ഗതകാലസുഖസ്‌മരണ എന്തെന്നാൽ...

എനിക്ക് അപ്പച്ചി പറഞ്ഞു തരാറുള്ള കഥകളാണ്.

എനിക്ക് പ്രിയപ്പെട്ടത് "ചക്കിയും ചങ്കരനും"
ഇവരുടെ കഥകൾക്ക് ഒരു പ്രതീക്ഷയുണ്ട്.

പ്രതീക്ഷ...

പ്രതീക്ഷ എന്ന വാക്കിനെ കൂടുതൽ അവിസ്മരണീയമാക്കുന്നത്...

വിശ്വാസം, കാത്തിരിപ്പ്, ക്ഷമ ഇവ കൂടിച്ചേരുമ്പോഴാണ്.

ഇത് വലിയൊരു ശക്തിയാണ്.

ഇന്നത്തെ എന്റെ ജീവിതവും മുന്നോട്ട് നയിക്കുന്നതും ഈ പ്രതീക്ഷ തന്നെയാണ്...

പലപ്പോഴും തെറ്റുകളുടെ വീഥിയിലേക്ക് ആണ്ടു പോയ ഞാൻ ; എന്റെയുള്ളിലെ വെളിച്ചത്തെ അറിയാൻ ശ്രമിച്ചിരുന്നില്ല.

സ്നേഹത്തിന്റെയും നന്മയുടെയും ആ വെളിച്ചം എനിക്ക് സമ്മാനിച്ചതും ; എന്റെ നയനങ്ങൾ തുറന്നതും പ്രതീക്ഷകളാണ്.

പരാജയത്തിന്റെ പടുകുഴിയിൽ നിന്നും എനിക്കൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായെങ്കിൽ, സ്നേഹിച്ചവർ എനിക്ക് നേരെ കല്ലെറിഞ്ഞപ്പോഴും ഒരു കൈത്താങ്ങായി എന്നോടൊപ്പം നിന്നതും ആ പ്രതീക്ഷ തന്നെയാണ്.

നമുക്ക് വേണ്ടതായ മറ്റൊരു പുണ്യമെന്നത് കാത്തിരിക്കാനുള്ള ക്ഷമയാണ്.

ഒരുപാട് അത്ഭുതങ്ങൾ സംഭവിക്കുന്നത് അപ്പോഴാണ്.
വലിയൊരു തകർച്ച മുന്നിൽ കാണുമ്പോൾ ജീവിതം നമ്മോട് ആവശ്യപ്പെടുന്നത് കാത്തിരിക്കാനാണ്.

നമുക്ക് വേണ്ടതായ ഏറ്റവും വലിയ ധാര്‍മ്മികഗുണമെന്നത് ക്ഷമയാണ്.

വിശ്വാസത്തോടെ കാത്തിരിക്കാനുള്ള ക്ഷമ...





Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻