background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

കീചെയ്ൻ🎻

കുളിർമ💙

ദൂരങ്ങൾക്കിപ്പുറം... ഞാൻ കണ്ട കാഴ്ചകൾ മനസിന്‌ കുളിർമ നൽകുന്നതായിരുന്നു.

ഒരു കൊച്ചു കുട്ടി വീടിന്റെ മുറ്റത്ത്‌ നിന്ന് മഴ നനയുകയായിരുന്നു.

കുട്ടിയുടെ അടുത്തേക്ക് ഓടി വന്ന അമ്മ സ്നേഹത്താൽ വാരിപ്പുണർന്നു ; സാരിത്തലപ്പുകൊണ്ട് തല തോർത്തി. പെട്ടന്ന് തന്നെ വീടിനകത്തേക്കു പോയി.

മാതൃവാത്സല്യത്തിന്റെ പവിത്രമാർന്ന ഒരു കരസ്പർശം തന്നെ ആ ഒരു കാഴ്ച്ചയിൽ എനിക്ക് കാണാൻ സാധിച്ചു.

ആത്മാക്കളുടെ പറുദീസയിൽ സന്തോഷത്തിന്റെ പുതുവസന്തം അലയടിക്കുന്നു കൊണ്ടാവാം ;

മഴ ശക്തമായി ഭൂമിയിലേക്ക് പെയ്തിറങ്ങിയത്.

കാർമേഘങ്ങളിൽ നിന്നും പൊട്ടിവീണ മഴത്തുള്ളികൾ എന്നെ പ്രഹരിക്കുന്നതായി അനുഭവപ്പെട്ടു.

ഞാൻ വേഗത്തിൽ ഓടി ഒരു കടയുടെ തിണ്ണയിൽ സ്ഥാനം പിടിച്ചു.

ഒരു ശകടത്തിൽ വന്ന ദമ്പതികൾ പെട്ടന്ന് കടയിലേക്ക് ഓടിക്കയറി.

അവരുടെ കയ്യിൽ ഉണ്ടായിരുന്ന തൂവാല കൊണ്ട് പരസ്പരം തല തോർത്തുന്നുണ്ടായിരുന്നു.

അവരുടെ സ്നേഹം കണ്ടമാത്രയിൽ ; കൗതുകത്തോടെ ഞാൻ നോക്കി നിന്നു.

എന്നുള്ളിൽ ആമോദവേള ദാഹം രൂപം പ്രാപിച്ചു.

ഞാൻ കൃതാർഥതനായി... ആനന്ദകരമായ മറ്റൊരു മുഹൂർത്തത്തിന് കൂടി ഞാൻ സാക്ഷിയായതിൽ...


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻