background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Based on a true story💙

താളുകൾ🖤

അടച്ചുവയ്ക്കരുതേ എന്ന് അപേക്ഷിക്കാൻ പോലും അവകാശമില്ലാത്ത പുസ്തകമായിരുന്നു അവളുടെ ജീവിതം.

ചിതലരിച്ച താളുകൾ മറിച്ചപ്പോൾ അറ്റം കാണാൻ കൊതിച്ചു.

പുറമെ കാണുന്ന അസ്ഥിക്കും മജ്ജയ്ക്കുമപ്പുറം ഒരുപാട് സ്നേഹിക്കപ്പെടാൻ കൊതിക്കുന്നൊരു മനസുണ്ടായിരുന്നു അവൾക്ക്.

ഓർത്തെടുക്കാൻ കഴിയാനാകാത്ത വിധം പോയ്മറഞ്ഞ മുഖങ്ങളെ അവൾ വീണ്ടും തിരഞ്ഞുകൊണ്ടേയിരുന്നു.

പലരോടായി ചോദിച്ചെങ്കിലും അവിടെയും നിസ്സഹായയായി നിൽക്കുവാനായിരുന്നു അവളുടെ നിയോഗം.

ഇടക്കിടെ അവളുടെ ഇടനെഞ്ചിൽ നുരച്ചു കയറുന്ന ആ ചോദ്യം ദൃഷ്ടിയെ ഛേദിച്ചു കളയുമായിരുന്നു.

ആരാണ് തനിക്കു ജന്മം തന്നവർ ?

കണ്ടില്ലെന്നാലും കാണാമറയത്ത്‌ അവരുണ്ടെന്ന് അവൾ വിശ്വസിച്ചു.

തുറന്നിരുന്ന പുസ്തകത്തിന്റെ താളുകളിൽ വരകൾക്കുപകരം സ്നേഹത്തിന്റെയും കരുതലിന്റെയും വർണങ്ങൾ ചാർത്തിയത് അവളുടെ മുത്തശ്ശനായിരുന്നു.

കുഞ്ഞിക്കാലുകൾ ഇടറുമ്പോൾ കൈതന്നു കൂടെ വന്നതും മുത്തശ്ശനായിരുന്നു.

എന്നാൽ അവഗണയുടെ കുത്തുവാക്കുകൾ അവിടെ ഊതളിച്ചുകൊണ്ടിരുന്നു.

അച്ഛനും അമ്മയും ഇല്ലാതെ വളർന്ന കുട്ടിയായതിനാൽ പലരും ചോദ്യങ്ങൾ ഉന്നയിച്ചു.

എത്ര നാളെന്നു വെച്ചാ നോക്കുക ?

ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം എന്റെ കരങ്ങളിൽ നിന്നു തന്നെ അവൾ വളരും ; അവളെ ഞാൻ പൊന്നു പോലെ നോക്കും. എന്റെ സ്വന്തം മകളായിട്ട് ഒരിക്കലും കൊച്ചുമകളായിട്ടല്ല.

കേവലം നിഴലുമാത്രം നിറഞ്ഞിരുന്ന ജീവിതവീഥിയിൽ പ്രതീക്ഷകളുടെ ചിറകുകൾ മുളച്ചു തുടങ്ങി... 

തുടരും... 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻