background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

Based on a true story💜

മധുരനൊമ്പരം❤️

ഒരുപക്ഷേ... അവൾക്കും എന്നെ ഇഷ്ടമായിരുന്നോ ?

അറിയില്ല... പക്ഷേ... ഒന്നറിയാം.

എന്റെയുള്ളിൽ വാക്കുകൾ അപ്രാപ്യമാവുകയും മൗനം ശിലപോലെ ഉറഞ്ഞിരിക്കുകയാണ്.

കോളേജിലെ രണ്ടാം വർഷമാണ്. ഒരു കൊല്ലം പോയതറിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എത്ര വേഗമാണ് കടന്നു പോകുന്നതെന്ന ചിന്ത എന്നിൽ അത്ഭുതമുളവാക്കി.

കഴിഞ്ഞ വർഷം ഈ ഒരു സമയത്ത് ഇതേ കോളേജിന്റെ മുന്നിൽ പതർച്ചയോടെ നിന്ന എന്നെ എനിക്കിപ്പോൾ ; ഈ കോളേജിലേക്ക് പുതുതായി കടന്നു വരുന്ന കുട്ടികളുടെ കണ്ണിൽ കാണാൻ സാധിക്കും.

സീനിയറായതിന്റ അഹങ്കാരം കുറച്ചൊക്കെ കൈയ്യിലുണ്ടായിരുന്നത് കൊണ്ട് തന്നെ പുതിയ കുട്ടികളുടെ മുന്നിൽ അല്പം ജാടയിട്ടു നിന്നു.

പരിചയപ്പെടലും റാഗിങുമൊക്കെയായി ഒന്ന് രണ്ട് മാസം കടന്നു പോയി.

ഇടനെഞ്ചിൽ നിന്നുമുള്ള തുടിതാളം പോലെ ആരവങ്ങൾ കോളേജിൽ അലയടിക്കാൻ തുടങ്ങി.

കോളേജിൽ ഇലക്ഷന്റെ സമയം അടുത്ത് വന്നു. സ്ഥാനാർത്ഥികളെ കണ്ടെത്തലും വോട്ടു ചോദിക്കലും മറ്റ് പ്രചരണ പ്രവർത്തങ്ങളുമായി ക്യാമ്പസ്‌ ഉണർന്നു.

പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായ ആ ദിവസം ; കോളേജ് നേരത്തെ വിട്ടു. എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കടന്നു വരികെയാണെന്ന് ഞാനറിഞ്ഞില്ല.

കൂട്ടുകാരുമൊത്ത്‌ ബോറടി മാറ്റാനായി ക്യാന്റീനിലേക്ക് പോയ എന്നെ വരവേറ്റത് ഫസ്റ്റ് ഇയർ വിദ്യാർത്ഥികളുടെ ആരവങ്ങളും സെൽഫികളുമായിരുന്നു.

സീനിയേഴ്സിനെ കണ്ടമാത്രയിൽ തന്നെ ബഹുമാനിക്കാൻ നിൽക്കാതെ തങ്ങളുടെ ലോകത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന അവരെ കണ്ടപ്പോൾ ഉള്ളിൽ നേരിയ അമർഷം ഉടലെടുത്തുവെങ്കിലും അത് പുറമേ ഞാൻ പ്രകടിപ്പിച്ചില്ല.

ക്യാന്റീനിലെ ചേച്ചിയോട് ഡ്രിംഗ്സിന് പറഞ്ഞിട്ട് അവർക്കെതിരെയുള്ള ടേബിളിനു മറുവശത്തായി ഞാനും എന്റെ ഗ്യാങും തമ്പടിച്ചു.

കൂട്ടുകാരുടെ സൊറപറച്ചിലിൽ മുഴുകിപ്പോയ ഞാൻ എപ്പോഴാണ് അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് ഇപ്പോഴും ഓർക്കാൻ കഴിയുന്നില്ല.

എന്റെ മനസിലെ ചിന്തകൾക്ക് കുളിർമയേകാനെന്നോണം പുറത്ത് അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.

എന്നെപ്പോലെ തന്നെ ആത്മാക്കളുടെ പറുദീസയിൽ സന്തോഷത്തിന്റെ അലയടിക്കുന്നുണ്ട്. 

മഴയിലേക്ക് കണ്ണുംനട്ടിരുന്ന അവളെ കണ്ടപ്പോൾ നഷ്ടപ്പെട്ട ബാല്യം ഇനി തിരികെ കിട്ടാനാകാത്തതിന്റെ നിരാശ പ്രകടിപ്പിക്കുന്ന ഒരാളുടെ മനസ്സ് അവളുടെ മിഴികളിൽ പ്രകടമായിരുന്നു.

എന്ത് കൊണ്ട് അവൾ എന്റെ ശ്രദ്ധാപാത്രമായി ? എന്ന ചോദ്യത്തിന് എനിക്ക് നൽകാനുള്ള ഉത്തരം ; അവളുടെ മറ്റ് സുഹൃത്തുക്കൾ മൊബൈൽ ഫോണിന്റെ ക്യാമറകളിൽ ആകൃഷ്ടരായി പല ചേഷ്ടകളും കാഴ്ചവെച്ചപ്പോൾ അവൾ മാത്രം പ്രകൃതിയുടെ വിശാലമായ ലോകത്ത് തന്റെ കണ്ണാകുന്ന ക്യാമറകൾ കൊണ്ട് കാഴ്ചകൾ ഒപ്പിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു എന്നുള്ളതാണ്.

ഇടക്കെപ്പോഴോ ഞങ്ങളുടെ കണ്ണുകൾ പരസ്പരം തമ്മിലുടക്കിയിരുന്നു. പക്ഷേ അതിനൊക്കെയും നീർകുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...

മഴ ശമിച്ചപ്പോൾ കൂട്ടുകാരുമൊത്ത്‌ പുറത്തേക്ക് പോയ അവളുടെ പിറകെ ഒരു യന്ത്രമനുഷ്യനെപ്പോലെ ഞാൻ നടന്നു നീങ്ങി. പിന്നീടുള്ള ദിവസങ്ങളിലൊക്കെയും നേരം പുലരാനായി ഞാൻ കാത്തിരുന്നു.
അവളോടുള്ള എന്റെ ഇഷ്ടം നാൾക്കുനാൾ കൂടിക്കൊണ്ടേയിരുന്നു. അവളറിയാതെ അവളെ പിന്തുടരുന്നത് ഞാനൊരു
പതിവാക്കി.

സായാഹ്നത്തിൽ കോളേജിന്റെ മൈതാനത്ത്‌ കാൽപ്പന്തുകളിയിൽ ഏർപ്പെട്ടിരിക്കുന്ന എന്റെ ശ്രദ്ധമുഴുവനും കേന്ദ്രീകരിച്ചത് കോളേജ് വിട്ട് ഇറങ്ങി വരുന്ന അവളുടെ മുഖത്തേക്കായിരുന്നു.

അപ്രതീക്ഷിതമായി അവളുടെ കൂട്ടുകാരികളിലൊരുവളെ പരിചയപ്പെടാൻ ഇടയായപ്പോൾ അവളോടുള്ള എന്റെ ഭ്രാന്തമായ എന്റെ ഇഷ്ടത്തിന്റെ കെട്ട് ഇവൾക്ക് മുന്നിൽ ഞാൻ പൊട്ടിച്ചു.

എന്ത് കൊണ്ടോ എന്നിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു. എല്ലാമറിഞ്ഞു കഴിയുമ്പോൾ അവൾ എന്നോടെന്തെങ്കിലും മോശമായി പറഞ്ഞാലോ ? എന്ന് ഞാൻ ഭയന്നു.

പക്ഷേ... അതിന്റെയൊന്നും ആവശ്യമുണ്ടായില്ല. കാരണം അവൾ മുൻപത്തെ പോലെ തന്നെ ഒരു അപരിചിതയെപ്പോലെ എന്റെ മുന്നിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നു ഋതുമതിയെപ്പോലെ.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും പൊയ്ക്കൊണ്ടിരുന്നു. എങ്കിലും എന്റെ പേടി കാരണം എനിക്ക് അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല.

കോളേജിലെ എന്റെ അവസാന വർഷം അവസാന ദിവസം എല്ലാം അവളോട് തുറന്നു പറയണമെന്ന് കരുതി അവൾക്കുമുന്നിൽ നേർക്കുനേർ നിന്ന സമയം.

അവളുടെ മുഖത്ത്‌ നോക്കി ഒരു വാക്ക് പോലും ഉരിയാടാനാകാതെ നിശബ്ദനായി നിൽക്കേണ്ടി വന്നു എനിക്ക്.
ഒന്നും പറയാനാകാതെ അവളുടെ മുന്നിൽ നിന്നും തിരിഞ്ഞു നടക്കേണ്ടി വന്ന എനിക്ക് എന്റെ പ്രണയത്തെ മനസ്സിൽ തന്നെ കുഴിച്ചു മൂടേണ്ടി വന്നു.

ഒരുപക്ഷേ... അവൾക്കും എന്നെ ഇഷ്ടമായിരുന്നോ ?

അറിയില്ല... പക്ഷേ... ഒന്നറിയാം.

വിജയിച്ചവന്റെ സ്വകാര്യ അഹങ്കാരമല്ല
പരാജയപ്പെട്ടവന്റെ ചങ്കിലെ തീയാണ് പ്രണയം...










Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻