background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

മുറിവുകൾ💔

നമ്മൾ എപ്പോൾ ഓടിച്ചെന്നാലും നമ്മളെ കേൾക്കുന്ന ചിലരുണ്ട്. എല്ലാ കുറവുകളോടും കൂടി ചേർത്ത് നിർത്തുകയും വലുപ്പ ചെറുപ്പങ്ങളില്ലാതെ തോളോട് തോൾ ചേർന്ന് നടക്കുകയും തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യുന്ന ചിലർ.

അത് നമ്മുടെ സുഹൃത്തുക്കളാകാം കുടുംബമാകാം ആരുമാകാം.

എന്റെ ഒരു സുഹൃത്തുണ്ട്. തൊട്ടടുത്ത്‌ ഉണ്ടായിട്ടും വളരെ വൈകി പരിചയപ്പെട്ട ഒരു സുഹൃത്ത്‌.

കുറച്ചു നാളുകൾക്ക് മുന്നേ അവളൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നു.

കൂട്ടുകാർ എന്ന് പറയുമ്പോൾ നമുക്ക് ഒരു വികാരവും സ്നേഹവുമൊക്ക ഉണ്ട്. പക്ഷേ അതൊക്കെ എത്രത്തോളം വലുതാണെന്നറിയാൻ അവരൊക്കെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നറിയാൻ അവൾക്ക് ആ ഒരു ദുരന്തം കാരണമായി.

അവളിലെ മുറിവിനെ സ്വാന്തനപ്പെടുത്താൻ വളരെ കുറച്ചു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവളെന്നോട് പറഞ്ഞൊരു വാചകമുണ്ട്

"ആഴത്തിലിറങ്ങിയ പലതിനും ആൾക്കാരെ തമ്മിലകറ്റാനുള്ള ആഴം ഉണ്ടായിരിക്കും "

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു ; മൗലാന ജലാൽ അദ്ദീൻ മുഹമ്മദ്‌ റൂമി.

അദ്ദേഹം പറഞ്ഞൊരു വാചകമുണ്ട്

"മുറിവുകളിലൂടെയാണ് പ്രകാശം അകത്തേക്ക് പ്രവേശിക്കുന്നത്. "

Light Enters through the Wounds


ഇന്ന് അവൾ മുൻപത്തേക്കാൾ ഉപരി വലിയ സ്വപ്‌നങ്ങൾ കാണുന്ന ഒരു കുട്ടിയാണ് ; ഒത്തിരി പ്രതീക്ഷകൾ ഉള്ള കുട്ടിയാണ്.

ഇന്ന് അവളുടെ കാഴ്ചപ്പാടുകൾ മാറി തളർന്നു പോകാതെ മുന്നോട്ട് ഓടുകയാണ്.

എനിക്കും നിങ്ങൾക്കുമൊക്ക സങ്കടങ്ങളുണ്ടായിട്ടുണ്ട് മുറിവുകളുണ്ടായിട്ടുണ്ട് അപ്പോഴൊക്കെ കണ്ണ് നിറയാറുണ്ട്.

നമ്മുടെ കണ്ണുകളൊക്കെ നിറയുന്നത് കാഴ്ച കുറച്ചു കൂടി ക്ലിയറാകാനാണെന്നാണ്
പറയുക.

കുറച്ചു കൂടി കണ്ണ് നിറഞ്ഞതിനു ശേഷം ഒന്ന് മെല്ലെ പ്രാർത്ഥിച്ചു നോക്കിയാൽ നിങ്ങൾക്ക് വെളിച്ചം കാണാൻ പറ്റും.

ആ മുറിവുകളിലൂടെ പുതിയൊരു വെളിച്ചം നിങ്ങൾക്കുണ്ടാകും.

നമുക്ക് നല്ല കാഴ്ചകളുണ്ടാകട്ടെ. 



Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻