അനുഭവങ്ങൾ പാളിച്ചകൾ🖤
അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ നൽകുന്നത്. എന്നാൽ എല്ലാ പാഠങ്ങളും പലപ്പോഴും ശരിയാകണമെന്നില്ല.
കുറച്ചു നാളായി വല്ലാതെ ഡിപ്രെഷൻ അടിച്ചു ഇരിക്കുവാർന്നു ഞാൻ. ഇന്ന് രാവിലെയാണ് അതിൽ നിന്ന് കുറച്ചു ആശ്വാസം കിട്ടിയത്.
ശരിക്കും സന്തോഷം തോന്നുന്നുണ്ട്.
ടി. പി രാജീവൻ സാറിന്റെ "പ്രണയശതകം" എന്ന കവിതയിൽ ഒരു വരിയുണ്ട്.
" നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്ക് തെറ്റിയ വഴികളെല്ലാം "
ഞാൻ ചിന്തിച്ചു നോക്കി എന്റെ വഴികളും എവിടെയൊക്കെയോ പിഴച്ചിരുന്നു.
പക്ഷേ ഇപ്പോൾ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ വഴി തെറ്റിയിട്ടൊന്നുമില്ല.
ഈ തെറ്റിയ വഴികളെല്ലാം ജീവിതത്തിന്റെ ശരിയായ പാതയിലേക്കാണ് എന്നതാണ് സത്യം.
അവസരങ്ങളൊക്കെ കോണിപ്പടി പോലെയാണ്. ദൈവം നമുക്ക് മുന്നിൽ ഓരോ അവസങ്ങൾ കാണിച്ചു തരും. അത് വെറുതെ നോക്കിയിരിക്കാനല്ല.
ചാടിക്കയറി പിടിക്കടാ മോനെ എന്നാണ് ദൈവം പറയുന്നത്.
സന്തോഷം ഉണ്ടെങ്കിൽ സങ്കടവും ഉണ്ട്.
സങ്കടം ശരിക്കും ഒരവസരമാണ്. നിങ്ങൾക്ക് വിഷമങ്ങളൊക്കെ ഉണ്ടെങ്കിൽ അതിനെ ഒന്ന് കൺവെർട്ട് ചെയ്യാൻ ശ്രമിക്കുക.
എന്റെ വളരെ അടുത്ത രണ്ട് സുഹൃത്തുക്കളുണ്ട് ഒരാൾ അതുൽ മറ്റൊരാൾ സജ്മി.
ഈ രണ്ട് പേരും അവരുടെ വിഷമങ്ങളെ വേദനകളെ അവസരമായി കണ്ടു.
രണ്ടാളും അനുഗ്രഹിക്കപ്പെട്ടവരാണ്.
ഇനിയും ഉയരങ്ങളിലേക്ക് എത്തേണ്ടവർ.
പൗലോ കൊയ്‌ലോ പറഞ്ഞൊരു വാചകമുണ്ട് :
" ചിലപ്പോഴെല്ലാം ദൈവത്തിന്റെ അനുഗ്രഹം ജനലുകളെയെല്ലാം തകർത്തിട്ടാവും കടന്നു വരിക "
ഈ സംഭവിക്കുന്നതൊക്കെ നല്ലതിനാണ്.
എന്നെ കേൾക്കാൻ എന്റെ തെറ്റുകൾ കേട്ട് ക്ഷമിക്കാൻ കുറവുകളോട് കൂടി ചേർത്ത് പിടിക്കാൻ അങ്ങനെ ചിലർ ഉണ്ടായത് കൊണ്ടാണ് ഈ ബ്ലോഗ് എഴുതാൻ സാധിക്കുന്നത്.
നമ്മളൊക്കെ പരസ്പരം ഒരു കണ്ണി പോലെ ബന്ധപ്പെട്ടിരിക്കയാണ്.
Life is like connecting the dodts
ഞാൻ സത്യസന്ധമായി പറയുകയാണ്. ഉള്ള് തുറന്നു എഴുതണമെന്ന് കുറച്ചു നാളായി ആഗ്രഹിക്കുന്നുണ്ട് ; പക്ഷേ പേടിയാണ്. വീണ്ടും വഴി പിഴക്കുമോ എന്നൊരു പേടി.
കാലൊന്നു ഇടറുമ്പോൾ ഒന്ന് കൈതന്നു കരകയറ്റാൻ കുറച്ചു നല്ല സുഹൃത്തുക്കൾ കൂടെ ഉള്ളത് കൊണ്ടാണ് തളരാതെ മുന്നോട്ട് പോകുന്നത്.
രണ്ട് തരത്തിലുള്ള മനുഷ്യരാണ് നമുക്ക് ചുറ്റുമുള്ളത് ;
നമ്മളെ കുറ്റപ്പെടുത്താനും തളർത്താനും കുറച്ചു പേർ കാണും അവരെ പറഞ്ഞു മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കും.
പക്ഷേ നമ്മൾ നിരുപാധികം പരാജയപ്പെടും.
പൗലോ കൊയ്‌ലോ പറഞ്ഞൊരു വാചകമുണ്ട് :
" ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്
അത് അഹങ്കാരം കൊണ്ടല്ല, ദേഷ്യം കൊണ്ടല്ല, ആ വാതിൽ തുറന്നിട്ടാലും അതിൽ നിന്നൊരു വെളിച്ചമോ കാറ്റോ വരാൻ ഒരു സാധ്യതയുമില്ല "
ഈ കുറ്റപ്പെടുത്തുന്നവർക്ക് മുന്നിൽ ഒന്ന് കണ്ണടയ്ക്കുക.
പകരം നമ്മളെ കേൾക്കുന്ന എല്ലാ കുറവുകളോട് കൂടി നമ്മളെ സ്നേഹിക്കുന്ന, തെറ്റുകൾക്ക് മാപ്പ് തരുന്ന അവരിലേക്കാണ് നമ്മൾ ഫോക്കസ് ചെയ്യേണ്ടത്.
ശരിക്കും പീസ് ഓഫ് മൈൻഡ് അവിടെയാണ്.
നമുക്ക് പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ അവരെ ആഴത്തിൽ സ്നേഹിക്കുക. അവർ എപ്പോഴും കൂടെയുണ്ടാകണമെന്നില്ല.
ചന്ദ്രോത്സവം സിനിമയിൽ ലാലേട്ടൻ പറഞ്ഞൊരു ഡയലോഗ് ഉണ്ട് ;
ഒരു തവണ കിട്ടുന്ന ജന്മം എത്ര നാളെന്നറിയാത്ത ജീവിതം.
കാത്തിരിപ്പുണ്ട് മരണം ; രോഗാണുക്കളായി മോട്ടോർ വാഹനങ്ങളായി, കടൽത്തിരകളായി അതിനിടയിൽ എന്തിനാണ് കലഹം.
നിങ്ങളെ പറ്റിച്ചവരുണ്ടാകാം വേദനിപ്പിച്ചവരുണ്ടാകാം നിങ്ങൾക്ക് പറ്റുന്നതരത്തിൽ അവർക്ക് മാപ്പ് കൊടുക്കുക.
Forgiveness is the greatest gift of charity
എന്ന് ഇസ്ലാമിൽ പറയുന്നുണ്ട്.
നമുക്ക് വേണ്ടാതായ മഹത്തായ പുണ്യം അത് ക്ഷമയാണ്.
ക്ഷമ ഇല്ലാത്തതു കാരണം ചിലപ്പോൾ ബന്ധങ്ങളൊക്കെ തകർന്നു പോകാറുണ്ട്.
ചില വാക്കുകൾക്ക് ഇരുതല വാളിനേക്കാൾ മൂർച്ചയാണ്.
ഒരു നിമിഷത്തെ നമ്മുടെ അരിശമോ ദേഷ്യമോ ഒരായിരം നിമിഷങ്ങളുടെ കുറ്റബോധം സമ്മാനിക്കും എന്നതാണ്.
നമ്മുടെ ഭാഗത്ത് നിന്ന് ഒരിക്കൽ പോലും അങ്ങനൊരു വാക്ക് പ്രതീക്ഷിക്കാത്ത ചില ഹൃദയങ്ങൾ നമ്മുടെ വാശികൊണ്ട് തകർന്നു പോകാറുണ്ട്.
പിന്നെ നമ്മൾ സോറി പറയുമായിരിക്കും ; പക്ഷേ അതുകൊണ്ട് അവരുടെ തകർന്ന ഹൃദയങ്ങൾ യോജിക്കണമെന്നില്ല.
കഴിയുമെങ്കിൽ നിങ്ങളെ പറ്റിച്ചവർക്ക് വേദനിപ്പിച്ചവർക്ക് മാപ്പ് കൊടുക്കുക.
ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിൽ അവരും ഒരു കാരണമായി എന്ന് വിശ്വസിക്കുക.
പരസ്പരം ചിരികൊണ്ട് തിരിച്ചു പിടിക്കാവുന്ന ബന്ധങ്ങളെ വ്യാജമായ ആത്മാഭിമാനത്തിന്റെ പേരിൽ പടിക്ക് പുറത്ത് നിർത്താതിരിക്കുക.
കണ്ണുകളിൽ നോക്കി ചിരിക്കുക. ഉള്ള് തുറന്നു സംസാരിക്കുക. ശരിക്കും സന്തോഷം കണ്ടെത്താനാകും.
ശുഭദിനം
Comments
Post a Comment
🥰