background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

സ്നേഹം🖤

അച്ഛാ... അച്ഛനെന്തിനാ അമ്മൂട്ടിയെ തല്ലിയേ ?

കുഞ്ഞാറ്റ ചോദിച്ചു.

മോളെ... അത്

പാവം അമ്മ അവിടിരുന്നു കരയുവാ. എന്നോട് ഒന്നും മിണ്ടുന്നില്ല.

അശ്വതി... എഴുന്നേൽക്ക് വാ... വന്ന് ഭക്ഷണം കഴിക്ക്. ആരോടാ നിന്റെയീ വാശി.

വേണ്ട.

ഞാനല്ലേ പറയുന്നേ വാ...

എനിക്കൊന്നും കേൾക്കേണ്ട. ഒന്ന് ഇവിടുന്ന് പോയിത്തരോ ?

മറിച്ചൊന്നും പറയാതെ അജിത്ത്‌ അവിടെ നിന്നും പോയി.

ഒരു നിമിഷത്തെ അരിശം ആയിരം നിമിഷങ്ങളുടെ കുറ്റബോധമാണ് അജിത്തിന് സമ്മാനിച്ചത്.

അജിത്തിൽ നിന്ന് അശ്വതി ഒരിക്കലും അങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല.

ശരീരത്തിൽ ഏറ്റ പ്രഹരത്തെക്കാൾ വാക്കുകളായിരുന്നു അശ്വതിയെ കൂടുതൽ തളർത്തിയത്.

അശ്വതിയ്ക്ക് അജിത്തിനോട്‌ നീരസം തോന്നി. പതിയെ മിണ്ടാതായി; ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.

അജിത്ത്‌ പലതവണ സംസാരിക്കാൻ ശ്രമിച്ചു. തനിക്ക് പറ്റിയ തെറ്റ് ഏറ്റ് പറഞ്ഞിട്ടും അശ്വതി അത് കൂട്ടാക്കിയില്ല.

എന്താടാ നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത് ?
എന്തെങ്കിലും പ്രശ്നമുണ്ടോ ?

മാധവേട്ടാ... അത്

അജിത്ത്‌ മാധവേട്ടനോട് കാര്യങ്ങൾ പറഞ്ഞു.

നിന്റെ ഭാഗത്ത്‌ നിന്ന് ഞാനും ഇങ്ങനെ പ്രതീക്ഷിച്ചില്ല. സംഭവിക്കാനുള്ളത് സംഭവിച്ചു.

അവൾ മിണ്ടും. മനസ്സറിഞ്ഞൊന്ന് ക്ഷമ ചോദിച്ചാൽ മതി. അവളൊരു പാവാണ്.
നിന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ട്.

പതിവിലും നേരത്തെ അജിത്ത്‌ വീട്ടിലെത്തി.
അശ്വതി ഒന്നും തന്നെ മിണ്ടിയതുമില്ല.

അജിത്തിന് സങ്കടം സഹിക്കാനായില്ല.ഇനി എന്തിനാണ് എനിക്കീ ജീവിതം അവളെന്നെ വെറുക്കുന്നുണ്ടാവും.

വീടിന് ടെറസിന് മുകളിൽ അല്പനേരം മരവിച്ച ശിലപോലെ നിന്നു.

അവളുടെ ചിരികാണാൻ നല്ല രസമാണ് മനസ്സിൽ ചില നിമിഷങ്ങൾ മിന്നി മറഞ്ഞു പോയി.

ഏട്ടാ... എന്താ ഇത് നിങ്ങളല്ലാതെ വേറാരാണ് എനിക്കും മോൾക്കും ഉള്ളത്.
ഞങ്ങളെ തനിച്ചാക്കി പോകുവാണോ എന്നാ പൊക്കോ...

അന്നേരത്തെ ദേഷ്യത്തിന് മിണ്ടിയില്ലന്ന് വെച്ച്. നിങ്ങളല്ലാതെ എനിക്കും കുഞ്ഞിനും വേറാരുണ്ട് മനുഷ്യാ...

അശ്വതിയെ നെഞ്ചോട് ചേർത്ത് പിടിച്ച് അജിത്ത്‌ പൊട്ടിക്കരഞ്ഞു.

സ്നേഹം കൊണ്ടുണ്ടായ മുറിവ് സ്നേഹം കൊണ്ട് തന്നെ മായ്ക്കപ്പെടും.








Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻