background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

അനുഗ്രഹം🖤

കടന്നു പോയ ദിവസം എനിക്ക് സമ്മാനിച്ചത് വളരെ സന്തോഷകരമായ മുഹൂർത്തങ്ങളായിരുന്നു.

" ഇക്കാലത്തൊക്കെ കേൾക്കാനൊരാളെ കിട്ടുക എന്നത് ചെറിയൊരു കാര്യമല്ല ".

വളരെ വേഗത്തിൽ പോയ്ക്കോണ്ടിരിക്കുന്ന ഈ ലോകത്തിൽ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് ഒരത്ഭുതം തന്നെയാണ്.

2017 ഏപ്രിൽ 7 ന് ലോകാരോഗ്യദിനത്തിൽ
ലോകാരോഗ്യസംഘടന " വിഷാദം നമുക്ക് സംസാരിക്കാം " എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

നമ്മുടെ ലോകത്ത്‌ 30 കോടി ജനങ്ങൾക്ക് വിഷാദരോഗമുണ്ടെന്നാണ് കണക്കുകൾ.
2005 നും 2015 നും ഇടയിൽ 18 ശതമാനത്തിലധികം വർദ്ധനവ്.

വിഷാദം എന്ന കാര്യത്തെ അതിജീവിക്കാനുള്ള ഒരു മാർഗം സംസാരിക്കുക എന്നതാണ്.

ഇന്നത്തെക്കാലത്ത്‌ കേൾക്കപ്പെടാതെ പോകുന്ന ഒരുപാട് ശബ്ദങ്ങളുണ്ട്.
അതായത്, നമ്മുടെ കുടുംബത്തിൽ സുഹൃത്തുക്കൾക്കിടയിൽ നാം കേൾക്കാതെ പോകുന്ന ഒരുപാട് വേദനകളുണ്ട്.

സ്നേഹത്തോടെയുള്ള വാക്കുകൾ അവരെ കരകയറ്റിയേക്കാം.
അതൊരു അനുഗ്രഹമാണ്.

നമുക്ക് രണ്ട് ചെവികളാണുള്ളത്. നമുക്ക് കുറച്ചു കൂടി കേൾക്കാം.
നമ്മൾ കേൾക്കുമ്പോൾ ആരെയൊക്കെയോ കൈപിടിച്ചുകയറ്റുകയാണ്. 

കേൾവി അതൊരു അനുഗ്രഹമാണ്. 

നമുക്ക് കുറച്ചു കൂടി കേൾക്കാം...

നന്ദി.


Comments

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻