background

എമിലിയയുടെ പശ്ചാത്തലം  എമിലിയ ഒരു  കത്തോലിക്കാ വിശ്വാസ പാരമ്പര്യ കുടുംബത്തിലാണ് വളർന്നത്, അവിടെ വിശ്വാസം എന്നത് അവളുടെ ജീവിതത്തിന്റെ ഒരു കേന്ദ്ര ഭാഗമായിരുന്നു. അവളുടെ മാതാപിതാക്കൾ   സഭയുടെ  വിശ്വാസപ്രമാണങ്ങളിൽ  കർശനമായി ഉറച്ചുനിന്നിരുന്നു, ശക്തമായ ധാർമ്മികതയിലും കടമയിലും അവൾ വളർന്നു. എന്നിരുന്നാലും, അവൾ വളരുന്തോറും, എമിലിയ സഭയുടെ കർശനമായ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ചോദ്യം ചെയ്യാൻ തുടങ്ങി. തന്നിൽ അർപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ അവൾ തളർന്നുപോയി, തന്റെ വിശ്വാസവുമായി കൂടുതൽ വ്യക്തിപരമായ ബന്ധം അവൾ ആഗ്രഹിച്ചു.  ഫാദർ എലിജായുടെ പശ്ചാത്തലം  ഫാദർ എലിജാ ആഴമായ ഭക്തിയും പ്രശ്‌നഭരിതമായ ഭൂതകാലവുമുള്ള ഒരു സങ്കീർണ്ണ വ്യക്തിയായിരുന്നു. വിശ്വാസം ആശ്വാസത്തിന്റെയും ശക്തിയുടെയും ഉറവിടമായിരുന്ന ഒരു എളിമയുള്ള കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. എന്നിരുന്നാലും, അദ്ദേഹം ഒരു കുട്ടിയായിരുന്നപ്പോൾ ഒരു ദാരുണമായ അപകടത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടു, പിന്തുണയ്‌ക്കായി സഭയെ ആശ്രയിക്കാൻ അദ്ദേഹം നിർബന്ധിതനായി. അദ്ദേഹം വളരുന്തോറും, ഫാദർ എലിജാ തന്റെ വിശ്വാസത്താൽ കൂടുതൽ കൂടുതൽ വിഴുങ്ങി. ...

മാധുരി❤️

മച്ചി🖤

അവൾ കരഞ്ഞിരുന്നില്ല. എല്ലാം ഉള്ളിലൊതുക്കി ഉരിയാടാതെ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.

വേഷപ്പകർച്ചയുടെ വ്യതിചലനം അവളിൽ അവ്യക്തമായിരുന്നു.

കുത്തുവാക്കുകളുടെ പെരുമഴയിൽ മാരിവിൽ മാഞ്ഞതും കാറ്റിന്റെ തേരിൽ ഏകാന്തതയുടെ ശീൽക്കാരം അവളെ കൂടുതൽ പൊതിഞ്ഞു കൊണ്ടിരുന്നു.

മറ്റെന്തും സഹിക്കാം... ആ വിളിയൊഴികെ

മച്ചി...

ഇവളെ എവിടെയെങ്കിലും കൊണ്ട് പോയി കളയ്.

എന്തിനാ ഇവളിവിടെ ?

രാധ ആരോടും പരിഭവം പറയാറില്ല. കേട്ട് നിൽക്കും അത്ര തന്നെ.

കാവിൽ എന്നും വിളക്ക് വെക്കാറുണ്ട്.

നാണുവാശാൻ എപ്പോഴും തിരക്കിലാണ്. ആട്ടക്കഥയുടെ ആരവങ്ങൾ മാത്രമായിരുന്നു അയാളുടെയുള്ളിൽ.

രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്ന് പോയിരിക്കുന്നു.

കാവിൽ ദേവിയുടെ മുഖം തെളിഞ്ഞു.

പ്രകാശം തുളുമ്പുന്ന നറുനെയ്ത്തിരി നാഗരാജാവിനെ പ്രീതിപ്പെടുത്തി.

നാണുവാശാന്റെ അർജുനൻ സുഭദ്രയിൽ അഭിരമിച്ചപ്പോൾ രാധയുടെ ചിത്തം വിങ്ങി.

തെളിവാനത്ത്‌ പനിനീർമഴ പെയ്യുകയാണ്.
ചിത്രപ്രതീക്ഷകളെ ചിരപ്രതിഷ്ഠകളാക്കിമാറ്റിയ നിമിഷങ്ങൾക്ക് ഇനി അനിത്യത മാത്രം.

പറയാതെ തമ്മിൽ കണ്ടപ്പോൾ മൗനം ഒന്നായി അലിഞ്ഞു.

യുഗമേറെ കൺചിമ്മിടാതെ കണ്ണിൻ കുറുമ്പുകൾ മനസ്സോട് ചേർന്നു.

കൊലുസിന്റെ ഈണം പെയ്യാൻ വിതുമ്പി നിൽക്കുന്ന കരിമുകിലിനെ ഭ്രമിപ്പിച്ചു.

സിരകളിൽ നനുത്ത നിഹാരം പെയ്തിറങ്ങി.

നിറം മങ്ങിയ അവളുടെ ജീവിതത്തിലേക്ക് പുതുജീവൻ ഉത്‌ഭവിച്ചു.

പ്രത്യാശയുടെ പൊക്കിൾക്കൊടി ആകാശത്തേക്കുയർത്തി ഭൂമിയെ അഭിവാദ്യം ചെയ്തു.

ലോകം കൈക്കുള്ളിലൊതുങ്ങിയ ആ നിമിഷം.

അവൾ മച്ചി...


Comments

Post a Comment

🥰

Popular posts from this blog

നൂറിന്റെ നിറവിൽ💙

കീചെയ്ൻ🎻